ചാലിയാർ പഞ്ചായത്തിലെ പെരുവംപാടം കുറുവൻ പുഴയുടെ കടവിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം പുഴയില്‍ മീൻ പിടിക്കാനാണ് റാഷിദും റിൻഷാദും എത്തിയത്. ഇതിനിടയില്‍ പുഴയില്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. കൂടെയുള്ള മറ്റു കുട്ടികള്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആഴമുള്ള സ്ഥലമായതിനാല്‍ രക്ഷിക്കാനായില്ല. ഉടൻ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് നിലമ്ബൂരില്‍ നിന്നും അഗ്നി രക്ഷാസേനയെത്തി നടത്തിയ തിരച്ചിലില്‍ സമീപത്ത് നിന്ന് തന്നെ ഇരുവരെയും കണ്ടെത്തി. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം തിരുവനന്തപുരത്ത് വെള്ളായണി കായലിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികള്‍ മുങ്ങിമരിച്ചു.വിഴിഞ്ഞം ക്രൈസ്റ്റ് നഗര്‍ കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19), ഫെര്‍ഡ് (19) ലിബിനോണ്‍ (20) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നരമണിയോടെയാണു സംഭവം.