KeralaNEWS

വെള്ളായണി കായലിൽ കുളിക്കാനിറങ്ങിയ 3 വിദ്യാർഥികൾ മുങ്ങിമരിച്ചു

     തിരുവനന്തപുരത്തെ വെള്ളായണി കായലിലെ  വവ്വാമൂലയിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു. വിഴിഞ്ഞം ക്രൈസ്റ്റ് നഗര്‍ കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19), ഫെര്‍ഡ് (19) ലിബിനോണ്‍ (20) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നരമണിയോടെയാണു സംഭവം.

നാലംഗ സംഘമാണു കായലിൽ എത്തിയത്. ഇതിൽ മൂന്നുപേർ കുളിക്കാനിറങ്ങി. ഒരാൾ കരയിൽതന്നെ നിന്നു. സുഹൃത്തുക്കൾ ഒഴുക്കിൽപ്പെട്ടെന്നു മനസ്സിലായതോടെ കരയിലുണ്ടായിരുന്ന ആൾ പരിസരവാസികളെ വിളിച്ചുകൂട്ടി തിരച്ചിൽ നടത്തുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി മൂന്ന് പേരെയും കരയ്ക്ക് എത്തിച്ചെങ്കിലും  മരണം സംഭവിച്ചിരുന്നു.

Signature-ad

ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോസ്റ്റ്‍മോർട്ടത്തിനായി കൊണ്ടുപോകും. കായലിൽനിന്നും മണ്ണെടുത്തതിനെ തുടർന്ന് ഇവിടെ വലിയ ആഴം രൂപപ്പെട്ടിരുന്നതായി പരിസരവാസികൾ പറഞ്ഞു.

Back to top button
error: