KeralaNEWS

ശാന്തന്‍പാറയിലെ പാര്‍ട്ടി ഓഫീസ് നിര്‍മാണം; സി.പി.എം വീണ്ടും ഹൈക്കോടതിയിലേക്ക്

ഇടുക്കി: ശാന്തന്‍പാറയിലെ പാര്‍ട്ടി ഓഫീസ് നിര്‍മാണത്തിന് എന്‍.ഒ.സി നിഷേധിച്ചതില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് ആണ് ഇക്കാര്യം അറിയിച്ചത്. സി.പി.എം ഭൂമി കൈയേറിയെന്നത് രാഷ്ട്രീയമായ ആരോപണമാണ്. ഭൂമി കൈയേറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാത്യു കുഴല്‍നാടന്റെ കൈയേറ്റം ന്യായീകരിക്കാന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദമാണിതെന്നും സി.വി വര്‍ഗീസ് ആരോപിച്ചു. വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. റോഡ് വികസനത്തിനായി പൊളിച്ചുകൊടുത്ത പാര്‍ട്ടി ഓഫീസ് പുനര്‍നിര്‍മിക്കുകയാണ് ചെയ്യുന്നത്. ഇത് കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

സി.പി.എം ഓഫീസ് മാത്രമല്ല ജില്ലയിലെ നിരവധി നിര്‍മാണങ്ങള്‍ ഇപ്പോള്‍ നിയമവിരുദ്ധമാണ്. ഭൂനിയമഭേദഗതി നിലവില്‍വരുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും സി.വി വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: