Month: January 2024
-
Kerala
പൊലീസിനെ ‘മൂക്കുകൊണ്ട് ക്ഷ’ വരപ്പിച്ച് ഗവര്‍ണര്‍; പ്രതിഷേധം അവസാനിപ്പിച്ചത് എസ്എഫ്‌ഐക്കാര്‍ക്കെതിരായ എഫ്‌ഐആര്‍ എത്തിച്ചശഷം
കൊല്ലം: നിലമേലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനു പിന്നാലെ കാറില്‍നിന്നു പുറത്തിറങ്ങി റോഡരികിലിരുന്ന് ആരംഭിച്ച പ്രതിഷേധം അവസാനിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ശനിയാഴ്ച രാവിലെ 10.45ഓടെ തുടങ്ങിയ പ്രതിഷേധം ഒന്നേമുക്കാല്‍ മണിക്കൂറോളം നീണ്ടു. 17 പേരെ അറസ്റ്റു ചെയ്‌തെന്നു പൊലീസ് പറഞ്ഞെങ്കിലും ഏകദേശം അന്‍പതോളം പേരുണ്ടായിരുന്നെന്നും അവരെയെല്ലാം അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ഗവര്‍ണറുടെ പ്രതിഷേധം. എഫ്‌ഐആര്‍ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒടുവില്‍ എഫ്‌ഐആര്‍ കണ്ടതിനു ശേഷമാണ് ഗവര്‍ണര്‍ കാറില്‍ കയറി കൊട്ടാരക്കരയിലെ പരിപാടിയിലേക്കു പോയത്. 17 പേര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തെന്നാണ് പൊലീസ് പറയുന്നത്. കൊട്ടാരക്കരയിലെ സദാനന്ദ ആശ്രമത്തില്‍ പരിപാടിക്കായി ഗവര്‍ണര്‍ പോകുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. കാറില്‍നിന്നിറങ്ങിയ ഗവര്‍ണര്‍, ‘വരൂ’ എന്നു പറഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരേ ക്ഷുഭിതനായി പാഞ്ഞടുത്തു. പൊലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു. വാഹനത്തില്‍ തിരിച്ചുകയറാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍ ഏറെനേരമായി റോഡിനു സമീപത്തെ ചായക്കടയുടെ മുന്നില്‍ കസേരിയിട്ടിരുന്ന് പ്രതിഷേധിച്ചു. കരിങ്കൊടി കാണിക്കുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട്…
Read More » -
Business
നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍
ലോകത്തെ തന്നെ ഏറ്റവും വലിയ ടെലികോം കമ്ബനിയാണ് റിലയന്‍സ് ജിയോ.44 കോടിയിലേറെ യൂസര്‍മാരാണ് നിലവിൽ അവർക്കുള്ളത്.ഇപ്പോഴിതാ തങ്ങളുടെ കസ്റ്റമേഴ്സിനായി പുതിയൊരു കിടിലൻ പ്ലാൻ പ്രഖ്യാപിച്ചിരിക്കുകയാണ് ജിയോ. ഈ പ്ലാന്‍ പ്രകാരം റീച്ചാര്‍ജ് ചെയ്താല്‍ ഡാറ്റയും കോളും മാത്രമല്ല നിങ്ങള്‍ക്ക് ലഭിക്കുക. ഇഷ്ടം പോലെ ഗുണങ്ങള്‍ വേറെയുണ്ട്. ജിയോയുടെ ഈ പുത്തന്‍ പ്ലാനില്‍ ഏതൊക്കെ കാര്യങ്ങളാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് നോക്കാം. നിങ്ങള്‍ക്ക് എന്റര്‍ടെയിന്‍മെന്റ് ഇഷ്ടമാണെങ്കില്‍ ഈ പുത്തന്‍ പ്ലാന്‍ ഒരുപാട് ഇഷ്ടമാവും. കാരണം സൗജന്യ ഒടിടി സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാനിനൊപ്പം വരുന്നുണ്ട്. ജിയോയുടെ ബജറ്റ് റീച്ചാര്‍ജ് പ്ലാനുകളിലൊന്നാണിത്. ഇതില്‍ ലഭിക്കുന്ന കാര്യങ്ങള്‍ നോക്കുമ്ബോഴാണ് ഈ റീച്ചാര്‍ജ് ലാഭകരമാകുന്നത്. നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷനും അതുപോലെ അണ്‍ലിമിറ്റഡ് 5ജി ഡാറ്റയുമെല്ലാം ഈ പ്ലാനിലുണ്ട്. ഇതെല്ലാം സൗജന്യമായി ഈ പ്ലാനിനൊപ്പം ലഭിക്കുന്നതാണ്. അങ്ങനെ നിരവധി ഗുണങ്ങള്‍ ഇവയിലുണ്ട്. സൗജന്യ നെറ്റ്ഫ്‌ളിക്‌സ് കണക്ഷന്‍ വരുന്ന ജിയോയുടെ ഏറ്റവും കുറഞ്ഞ പ്ലാനാണിത്. 1099 രൂപയാണ് ഈ റീച്ചാര്‍ജിനായി മുടക്കേണ്ടത്. 84 ദിവസത്തെ…
Read More » -
Kerala
എസ്എഫ്ഐ കരിങ്കൊടി കാണിച്ചു; നടുറോഡില്‍ കസേരയിട്ട് ഇരുന്ന് ഗവർണർ; നാടകീയ രംഗങ്ങൾ
കൊല്ലം: നിലമേലില്‍ എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയതിനെത്തുടർന്ന് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഗവർണർ നടുറോഡിൽ കസേരയിട്ട് ഇരുന്നു. എസ്.എഫ്.ഐക്കാർക്കെതിരെ കേസെടുക്കാതെ തിരിച്ചുപോവില്ലെന്ന് പഴഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൊലീസിന് നേരെ ശകാരവുമുയർത്തി. എസ്.എഫ്.ഐക്കാർ കരിങ്കൊടി കാട്ടിയതോടെ ഗവർണർ വാഹനം നിർത്തിച്ച് പുറത്തിറങ്ങുകയായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ ഗവർണർ അടുത്തതോടെ നാടകീയ രംഗങ്ങളായി. കറുത്ത ബാനറുയർത്തിയ എസ്.എഫ്.ഐ പ്രവർത്തകർ ഗവർണർക്ക് തൊട്ടരികില്‍ വരെയെത്തി. പൊലീസ് ഇടപെട്ട് പ്രവർത്തകരെ മാറ്റുകയായിരുന്നു. തുടർന്നാണ് ഗവർണർ പൊലീസിനോട് ക്ഷുഭിതനായത്. സ്ഥലത്ത് കുറഞ്ഞ പൊലീസുകാർ മാത്രമാണുണ്ടായിരുന്നത്. എസ്.എഫ്.ഐക്കാർക്കെതിരെ കേസെടുക്കാതെ തിരികെ വാഹനത്തില്‍ കയറില്ലെന്ന് നിലപാടെടുത്ത ഗവർണർ റോഡരികില്‍ കസേരയിട്ടിരിക്കുകയും ചെയ്തു. തന്‍റെ യാത്രക്ക് സർക്കാർ മതിയായ സുരക്ഷയൊരുക്കുന്നില്ലെന്നും പൊലീസിനെ നിയോഗിക്കുന്നില്ലെന്നും ആരോപിച്ച ഗവർണറെ ഒടുവിൽ ഒരുവിധം സമാധാനപ്പെടുത്തി വാഹനത്തിൽ കയറ്റുകയായിരുന്നു.
Read More » -
Food
ചൂടുകാലമാണ്; സോഡ ഒഴിച്ചുള്ള നാരാങ്ങാവെള്ളം വേണ്ടെന്ന് ആരോഗ്യവിദഗ്ധർ; ഈ രോഗമുള്ളവർ നാരങ്ങ ഉപയോഗിക്കാനേ പാടില്ല
ചൂടുകാലത്ത് ക്ഷീണം മാറാൻ ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് നാരങ്ങാ വെള്ളത്തെയാണ്. നാരങ്ങാവെള്ളം എന്നത് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന പാനീയമാണ്. ചേരുവകളും കുറച്ചുമതി. വെള്ളവും അരമുറി നാരങ്ങയും പിന്നെ അൽപം പഞ്ചസാരയോ ഉപ്പോ ചേർന്നാൽ നാരങ്ങാവെള്ളം റെഡി. ഒരു ദാഹശമനി എന്നതിലുപരിയായി നാരങ്ങ സമ്മാനിക്കുന്ന ആരോഗ്യവും ചെറുതല്ല. നാരാങ്ങാവെള്ളം കേവലമൊരു ശീതളപാനീയം മാത്രമല്ല, അതൊരു ഉത്തമ ഹെൽത്ത് ഡ്രിങ്ക് കൂടിയാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഏതു പ്രായക്കാർക്കും മികച്ചൊരു ദാഹശമനിയാണു നാരങ്ങാവെള്ളം.പ്രത്യേകിച്ച് വേനൽക്കാലത്തു ക്ഷീണം, തളർച്ച, ജലാംശനഷ്ടം എന്നിവയ്ക്കു പ്രതിവിധിയാണ് ഈ പാനീയം. ശരീരത്തിൽനിന്ന് ഏറ്റവും കൂടുതൽ മൂലകങ്ങളും ഉപ്പും ജലാംശവും നഷ്ടപ്പെടുന്നത് വേനൽക്കാലത്താണ്. നാരങ്ങാവെള്ളം കുടിക്കുന്നത് ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാണ്. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ജീവകങ്ങളും പോഷകങ്ങളും മറ്റു സൂക്ഷ്മമൂലകങ്ങളുമാണു നാരങ്ങയെ ഗുണമുള്ളതാക്കുന്നത്. ദഹനത്തെ സഹായിക്കുന്ന കാര്യത്തിലും നാരങ്ങയ്ക്കു പങ്കുണ്ട്. കുടലിന്റെ സൂക്ഷ്മമായ ചലനങ്ങളെ ഉത്തേജിപ്പിക്കുകവഴി ഭക്ഷണം ആഗിരണം ചെയ്യാനും സഹായകരമാണ്. മലിനവസ്തുക്കളുടെ വിസർജനത്തെയും നാരങ്ങാനീരിലെ ഘടകങ്ങൾ സഹായിക്കും. നാരങ്ങയിലെ പെക്ടിക്…
Read More » -
Local
മുണ്ടക്കയത്ത് സിപിഐഎം അംഗങ്ങൾ കോൺഗ്രസിൽ ചേർന്നു
മുണ്ടക്കയം: കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ സിപിഐഎമ്മി ന്റെയും കേരള കോൺഗ്രസിന്റെയും മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ കോൺഗ്രസിൽ ചേർന്നു. പറത്താനം വാർഡിൽ നിന്നുള്ള മുൻ ഗ്രാമപഞ്ചായത്ത് അംഗം സാബു പീറ്റർ, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലൈസ്സാമ്മ ജോസ്, വിദ്യാനന്ദൻ പവിത്രൻ,മുൻ മെമ്പർ, പറത്താനം, താളുങ്കൽ വാർഡിലെ മുൻ മെമ്പർ ഇ വി മുരളി, അബ്ദുള്ള കാരക്കാട്ട് വനിതാ സംഘടനാ പ്രവർത്തകരായ ലിജാ ലിജി ജെനിതാ മനോജ്,ബിന്ദു വിനോദ് തുടങ്ങിയവരാണ് ആന്റോ ആന്റണി എം പിയിൽ നിന്നും കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.
Read More » -
India
രത്നഗിരിയില്‍ പൊലീസ് സ്റ്റേഷനില്‍ കയറി നായയെ കടിച്ചുകൊണ്ടുപോയി പുലി; ഓടിയൊളിച്ച് പോലീസുകാർ
മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ പൊലീസ് സ്റ്റേഷനില്‍ കയറി നായയെ കടിച്ചുകൊണ്ടുപോയി പുലി. പൊലീസ് സ്റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞ പുലിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.പോലീസുകാർ പുലിയെ കണ്ടതോടെ ഓടിയൊളിച്ചു. ജനുവരി 24ന് രത്നഗിരിയിലെ രാജാപ്പൂർ പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. പൊലീസ് സ്റ്റേഷനകത്ത് അലഞ്ഞുതിരിയുന്ന നായ്ക്കളിലൊന്നിനെയാണ് പുലി പിടികൂടിയത്. പുലിയുടെ സാന്നിധ്യം അറിഞ്ഞ നായ്ക്കള്‍ പേടിയോടെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഇതിന് പിന്നാലെയാണ് പുലി സ്റ്റേഷനിലേക്ക് കടന്നുവരുന്നത്. ഇതോടെ നായ്ക്കള്‍ ചിതറിയോടി. സ്റ്റേഷനകത്തേക്ക് കയറിയ പുലി പിന്നീട് നായ്ക്കളിലൊന്നിനെ കടിച്ചെടുത്താണ് പുറത്തേക്ക് വരുന്നത്. നായയെയും കൊണ്ട് പുറത്തേക്ക് ഓടിമറയുന്നതും വിഡിയോയില്‍ കാണാം.
Read More » -
India
ഭീഷണിപ്പെടുത്തി പണം തട്ടി; മലയാളിയുടെ പരാതിയിൽ 3 പൊലീസുകാര്‍ക്കെതിരെ ഗുജറാത്തില്‍ കേസ്
അഹമ്മദാബാദ്: മലയാളിയിൽ നിന്നും ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ 3 പൊലീസുകാര്‍ക്കെതിരെ ഗുജറാത്തില്‍ കേസ്. ജുഗാനദ്ദിലെ സൈബർ വിഭാഗത്തിലെ പൊലീസുകാരാണ് തട്ടിപ്പ് നടത്തിയത്. മരവിപ്പിച്ച ബാങ്ക് അക്കൗണ്ട് തിരികെ കിട്ടാൻ പണം വാങ്ങിയതായാണ് പരാതി.ഇവർ തന്നെയാണ് അക്കൗണ്ട് മരവിപ്പിച്ചത് .പിന്നീട് ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തുകയായിരുന്നു. മുന്നൂറിലേറെ അക്കൗണ്ടുകളാണ് പ്രതികള്‍ ബാങ്കുകളെ കൊണ്ട് മരവിപ്പിച്ചത്. പ്രത്യേക അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നത്.സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read More » -
Careers
കരുനാഗപ്പള്ളിയിൽ നഴ്സുമാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയോഗിക്കുന്നു
കൊല്ലം: കരുനാഗപ്പള്ളി താലൂക്ക് സർക്കാർ ഹോമിയോ ആശുപത്രിയിലെ പുനർജനി ഐ പി യിലേക്ക് മെയില്‍ നഴ്സുമാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയോഗിക്കുന്നു. അഭിമുഖം ജനുവരി 31ന് രാവിലെ നടത്തും. അംഗീകൃത ജി എൻ എം കോഴ്സ് പാസായിട്ടുള്ളവർ യോഗ്യത സംബന്ധിച്ച അസല്‍ രേഖകള്‍, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് തിരിച്ചറിയല്‍ രേഖ/ആധാർ കാർഡ് എന്നിവയുടെ പകർപ്പുകള്‍ സഹിതം തേവള്ളി ജില്ലാ ഹോമിയോ ആശുപത്രിയില്‍ ജനുവരി 31ന് രാവിലെ 10 ന് ഹാജരാകണം. പ്രായപരിധി പരിധി 45 വയസ്.
Read More » -
NEWS
സൗദിയിൽ ഏറ്റവും കൂടുതൽ അവസരം ഈ 10 തൊഴിലുകള്‍ക്ക്
റിയാദ്: സൗദിയിൽ വരുംവർഷങ്ങളിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ഏതൊക്കെ മേഖലകളിൽ എന്ന് വെളിപ്പെടുത്തി പ്രൊഫഷണല്‍ നെറ്റ്‌വർക്ക് ലിങ്ക്ഡ്‌ഇൻ. സൗദിയില്‍ അതിവേഗം വളരുന്ന 10 തൊഴിൽ മേഖലകൾ ഇവയാണ് 1. പേഷ്യൻ്റ് കെയർ ടെക്നീഷ്യൻ: രോഗികള്‍ക്ക് അവരുടെ അടിസ്ഥാന ആവശ്യങ്ങളില്‍ സഹായിച്ചുകൊണ്ട് സഹായം നല്‍കുക. അതുപോലെ തന്നെ രോഗമുക്തി സുഗമമാക്കുന്നതിന് വൈകാരിക പിന്തുണയും നല്‍കുക. 2. ഇൻഫർമേഷൻ സിസ്റ്റം അനലിസ്റ്റ്: കമ്ബനിയുടെ വിവര സാങ്കേതിക വിദ്യ പരിശോധിച്ച് അതിൻ്റെ കമ്ബ്യൂട്ടർ സിസ്റ്റങ്ങളും സോഫ്റ്റ്‌വെയർ ആവശ്യകതകളും നിർണയിക്കുകയും അതിനനുസരിച്ച് പരിഹാരങ്ങള്‍ സൃഷ്ടിക്കുകയോ നിർദ്ദേശിക്കുകയോ ചെയ്യുക. 3. ബിഐഎം കോർഡിനേറ്റർ: ഒരു പ്രോജക്റ്റിൻ്റെ രൂപകല്‍പ്പനയിലും നിർമ്മാണ ഘട്ടങ്ങളിലും ഡിജിറ്റല്‍ പ്രക്രിയകള്‍ക്ക് ബില്‍ഡിംഗ് ഇൻഫർമേഷൻ മോഡലിംഗ് (ബിഐഎം) കോർഡിനേറ്റർമാർ നിർണായക പങ്ക് വഹിക്കുന്നു. 4. ഹെല്‍ത്ത് ആൻഡ് സേഫ്റ്റി മാനേജർ: സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുക. അപകടസാധ്യത വിലയിരുത്തുകയും സുരക്ഷിതമായ പ്രവർത്തന നടപടിക്രമങ്ങള്‍ വികസിപ്പിക്കുകയും സൈറ്റുകള്‍ പരിശോധിക്കുകയും ചെയ്യുന്നു. 5. ഹ്യൂമൻ റിസോഴ്‌സ് ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റ്: ശമ്ബളം,…
Read More » -
Kerala
റാന്നിയിൽ അമിത വേഗത്തില്‍ വന്ന ലോറി തിട്ടയിലിടിച്ച് തകര്‍ന്നു
റാന്നി: പാറപ്പൊടിയുമായി അമിത വേഗത്തില്‍ വന്ന ലോറി നിയന്ത്രണംവിട്ട് തിട്ടയിലിടിച്ച് തകർന്നു. പുലർച്ച അഞ്ചരയോടെ ഇടമണ്‍ സോബാറിലാണ് അപകടം. അപകടത്തിൽ ലോറി തകർന്നെങ്കിലും ഡ്രൈവര്‍ വെച്ചൂച്ചിറ കൂത്താട്ടുകുളം സ്വദേശി ജിനീഷ് കുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെമ്ബനോലിയിലെ അടഞ്ഞുകിടക്കുന്ന ക്രഷറിയില്‍നിന്ന് പാറമക്കുമായി വന്ന ടിപ്പറാണ് അപകടത്തില്‍പെട്ടത്. ആനമാടം ഇറക്കത്തില്‍ അമിതവേഗത്തില്‍ ലോറി കടന്നുപോകുന്നത് ശ്രദ്ധയില്‍പെട്ടതായി പ്ര ദേശവാസികള്‍ പറഞ്ഞു. അപകട സ്ഥലത്തിന് 200 മീറ്റര്‍ മുകളില്‍നിന്ന് ലോറി പൂര്‍ണമായും വലതുവശത്തെ തിട്ടയോടു ചേര്‍ന്നാണ് വന്നിരിക്കുന്നത്. കലുങ്കിന്‍റെ പാരപ്പറ്റ് തകര്‍ത്ത ലോറി വലിയപാറയില്‍ തട്ടിയാണ് നിന്നത്.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Read More »