KeralaNEWS

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് റാന്നിയിൽ ഫ്ലവർ മില്ലിന് തീപിടിച്ചു; 5 ലക്ഷം രൂപയുടെ നഷ്ടം 

പത്തനംതിട്ട: റാന്നിയിൽ ഫ്ലവർ മില്ലിന് തീപിടിച്ചു.ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു അപകടം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായത്.
മില്ലിലെ ഉപകരണങ്ങളിലേക്ക് തീ ആളിപടരുകയായിരുന്നു.അപകട സമയത്ത് ഉടമയും ഒരു ജീവനക്കാരനുമായിരുന്നു മില്ലിൽ ഉണ്ടായിരുന്നത്. ഇരുവർക്കും പൊള്ളലേറ്റിട്ടുണ്ട്. ഇവരെ റാന്നി മാർത്തോമ്മാ ആശുപത്രിയിലേക്ക് മാറ്റി.
ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.തുടർന്ന് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഉപകരണങ്ങൾ പൂർണമായും കത്തി നശിച്ചു.5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Back to top button
error: