KeralaNEWS

2 ലക്ഷം രൂപ പ്രതിഫലം;  ആരാച്ചാർക്കായുള്ള ഇന്റർവ്യൂവിന് എൻജിനിയറിംഗ് ബിരുദധാരികളും എം.ബി.എക്കാരും വരെ

തിരുവനന്തപുരം: നാല് ജയിലുകളില്‍ വധശിക്ഷ കാത്ത് 37പേരുണ്ടെങ്കിലും കേരളത്തില്‍ ആരാച്ചാരന്മാരെ കിട്ടാനില്ല.കേരളത്തില്‍ ഒടുവില്‍ വധശിക്ഷ നടപ്പാക്കിയത് 33വർഷം മുൻപാണ്.

ചുറ്റിക കൊണ്ട് 14 പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ റിപ്പർചന്ദ്രനെ 1991ലാണ് കണ്ണൂർ സെൻട്രല്‍ ജയിലില്‍ തൂക്കിലേറ്റിയത്. പൂജപ്പുര സെൻട്രല്‍ ജയിലില്‍ 1979ല്‍ കളിയിക്കാവിള സ്വദേശി അഴകേശനെയാണ് ഒടുവില്‍ തൂക്കിലേറ്റിയത്. ദുർമന്ത്രവാദത്തിനായി പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതാണ് കേസ്. പൂജപ്പുര, വിയ്യൂർ, കണ്ണൂർ സെൻട്രല്‍ ജയിലുകളിലും വിയ്യൂർ അതിസുരക്ഷാജയിലിലുമാണ് വധശിക്ഷ കിട്ടിയവരെ പാർപ്പിക്കുക.

Signature-ad

തടവുകാരെ തൂക്കിലേറ്റാൻ കണ്ണൂരില്‍ രണ്ടും പൂജപ്പുരയില്‍ ഒന്നും കഴുമരങ്ങളുണ്ട്. രണ്ടിടത്തുമായി ഇതുവരെ 26പേരെ തൂക്കിക്കൊന്നിട്ടുണ്ട്. നിലവില്‍ ഒറ്റ ജയിലിലും ആരാച്ചാർമാരില്ല. വധശിക്ഷ നടപ്പാക്കേണ്ടിവന്നാല്‍ 2 ലക്ഷം രൂപ പ്രതിഫലം നല്‍കി ആരാച്ചാരെ നിയമിക്കും. നേരത്തേ ആരാച്ചാർക്കായി ഇന്റർവ്യൂ നടത്തിയപ്പോള്‍ എൻജിനിയറിംഗ് ബിരുദധാരികളും എം.ബി.എക്കാരുമെല്ലാം പങ്കെടുത്തിരുന്നു.എന്നാൽ ആർക്കും ‘സെലക്ഷൻ ‘ കിട്ടിയില്ല.

Back to top button
error: