IndiaNEWS

ഭീഷണിപ്പെടുത്തി പണം തട്ടി; മലയാളിയുടെ പരാതിയിൽ 3 പൊലീസുകാര്‍ക്കെതിരെ ഗുജറാത്തില്‍ കേസ്

അഹമ്മദാബാദ്: മലയാളിയിൽ നിന്നും ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ  3 പൊലീസുകാര്‍ക്കെതിരെ ഗുജറാത്തില്‍ കേസ്.

ജുഗാനദ്ദിലെ സൈബർ വിഭാഗത്തിലെ പൊലീസുകാരാണ് തട്ടിപ്പ് നടത്തിയത്. മരവിപ്പിച്ച ബാങ്ക് അക്കൗണ്ട് തിരികെ കിട്ടാൻ പണം വാങ്ങിയതായാണ് പരാതി.ഇവർ തന്നെയാണ് അക്കൗണ്ട് മരവിപ്പിച്ചത് .പിന്നീട് ഭീഷണിപ്പെടുത്തി  തട്ടിപ്പ് നടത്തുകയായിരുന്നു.

Signature-ad

മുന്നൂറിലേറെ അക്കൗണ്ടുകളാണ് പ്രതികള്‍ ബാങ്കുകളെ കൊണ്ട് മരവിപ്പിച്ചത്. പ്രത്യേക അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നത്.സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Back to top button
error: