IndiaNEWS

രത്നഗിരിയില്‍ പൊലീസ് സ്റ്റേഷനില്‍ കയറി നായയെ കടിച്ചുകൊണ്ടുപോയി പുലി; ഓടിയൊളിച്ച് പോലീസുകാർ 

മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ പൊലീസ് സ്റ്റേഷനില്‍ കയറി നായയെ കടിച്ചുകൊണ്ടുപോയി പുലി. പൊലീസ് സ്റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞ പുലിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.പോലീസുകാർ പുലിയെ കണ്ടതോടെ ഓടിയൊളിച്ചു.

ജനുവരി 24ന് രത്നഗിരിയിലെ രാജാപ്പൂർ പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. പൊലീസ് സ്റ്റേഷനകത്ത് അലഞ്ഞുതിരിയുന്ന നായ്ക്കളിലൊന്നിനെയാണ് പുലി പിടികൂടിയത്.

 

Signature-ad

പുലിയുടെ സാന്നിധ്യം അറിഞ്ഞ നായ്ക്കള്‍ പേടിയോടെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഇതിന് പിന്നാലെയാണ് പുലി സ്റ്റേഷനിലേക്ക് കടന്നുവരുന്നത്. ഇതോടെ നായ്ക്കള്‍ ചിതറിയോടി. സ്റ്റേഷനകത്തേക്ക് കയറിയ പുലി പിന്നീട് നായ്ക്കളിലൊന്നിനെ കടിച്ചെടുത്താണ് പുറത്തേക്ക് വരുന്നത്. നായയെയും കൊണ്ട് പുറത്തേക്ക് ഓടിമറയുന്നതും വിഡിയോയില്‍ കാണാം.

Back to top button
error: