റാന്നി: പാറപ്പൊടിയുമായി അമിത വേഗത്തില്‍ വന്ന ലോറി നിയന്ത്രണംവിട്ട് തിട്ടയിലിടിച്ച് തകർന്നു. പുലർച്ച അഞ്ചരയോടെ ഇടമണ്‍ സോബാറിലാണ് അപകടം.
അപകടത്തിൽ ലോറി തകർന്നെങ്കിലും ഡ്രൈവര്‍ വെച്ചൂച്ചിറ കൂത്താട്ടുകുളം സ്വദേശി ജിനീഷ് കുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ചെമ്ബനോലിയിലെ അടഞ്ഞുകിടക്കുന്ന ക്രഷറിയില്‍നിന്ന് പാറമക്കുമായി വന്ന ടിപ്പറാണ് അപകടത്തില്‍പെട്ടത്. ആനമാടം ഇറക്കത്തില്‍ അമിതവേഗത്തില്‍ ലോറി കടന്നുപോകുന്നത് ശ്രദ്ധയില്‍പെട്ടതായി പ്ര ദേശവാസികള്‍ പറഞ്ഞു. അപകട സ്ഥലത്തിന് 200 മീറ്റര്‍ മുകളില്‍നിന്ന് ലോറി പൂര്‍ണമായും വലതുവശത്തെ തിട്ടയോടു ചേര്‍ന്നാണ് വന്നിരിക്കുന്നത്. കലുങ്കിന്‍റെ പാരപ്പറ്റ് തകര്‍ത്ത ലോറി വലിയപാറയില്‍ തട്ടിയാണ് നിന്നത്.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.