Month: January 2024

  • Kerala

    പിഞ്ചുകുഞ്ഞിനെ അടിച്ച്‌ കൈയുടെ എല്ലൊടിച്ച സംഭവം; അമ്മയ്‌ക്കും ആണ്‍സുഹൃത്തിനുമെതിരെ കേസെടുത്തു

    ആലപ്പുഴ: ഒന്നരവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയ്‌ക്കും സുഹൃത്തിനുമെതിരെ കേസെടുത്തു. ഐപിസി 324, 326 വകുപ്പുകള്‍ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരവുമാണ് കേസ്. കുത്തിയതോട് പോലീസിന്റേതാണ് നടപടി. അമ്മ ദീപ, സുഹൃത്ത് കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇരുവരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. സാരമായി പരിക്കേറ്റ കുഞ്ഞ് നിലവില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്താനാണ് പരിക്കേറ്റത്. കുഞ്ഞിന്റെ കൈയില്‍ പൊട്ടലുണ്ടായതായും ശരീരം മുഴുവൻ ചൂരലുകൊണ്ട് അടിച്ച പാടുകള്‍ ഉള്ളതായും പോലീസ് അറിയിച്ചു. അമ്മ ദീപയും അച്ഛൻ ബിജുവും ഏതാനും നാളുകളായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ആലപ്പുഴയില്‍ അമ്മയോടൊപ്പമായിരുന്നു കുഞ്ഞ് കഴിഞ്ഞിരുന്നത്. ഇവർക്കൊപ്പമായിരുന്നു അമ്മയുടെ സുഹൃത്ത് കൃഷ്ണകുമാറും താമസിച്ചിരുന്നത്.കഴിഞ്ഞ ദിവസം കുഞ്ഞിനെ ബിജുവിന്റെ വീട്ടിലെത്തി കൃഷ്ണകുമാര്‍ ഏല്‍പ്പിച്ചു. അപ്പോഴാണ് മകന്റെ ശരീരത്തിലെ ചൂരല്‍ പാടുകള്‍ വീട്ടുകാര്‍ ശ്രദ്ധിച്ചത്. ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. കുഞ്ഞ് അതിക്രൂര മര്‍ദ്ദനത്തിന് വിധേയനായിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി.

    Read More »
  • Sports

    ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ശാപം; സുനിൽ ഛേത്രിയുടെ കരിയറിന് തിരശീല വീഴുന്നു;തോറ്റുതോറ്റ് ബംഗളൂരുവും

    ബംഗളൂരു : ഇന്ത്യൻ ഫുട്ബോളിൽ ഒരു യുഗം തന്നെ കുറിച്ച സുനിൽ ഛേത്രിയുടെ കരിയറിന് തിരശീല വീഴാൻ ഒരുങ്ങുകയാണെന്ന മുന്നറിയിപ്പുമായി ദേശീയ കോച്ച് ഇഗോർ സ്റ്റിമാക്ക്. മുപ്പത്തിയെട്ടു വയസുള്ള സുനിൽ ഛേത്രി തന്റെ കരിയറിലെ അവസാനത്തെ സീസണിനായി ഒരുങ്ങുകയാണെന്നും താരത്തിന്റെ പ്രായം പരിഗണിക്കുമ്പോൾ ദേശീയ ടീമിൽ നിന്നും വിടപറയാൻ സമയമായെന്നും ഇഗോർ സ്റ്റിമാക്ക് പറഞ്ഞു. ഏഷ്യൻ കപ്പ് മത്സരങ്ങൾക്കായി ദോഹയിലേക്ക് പോകുംമുൻപ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇഗോർ സ്റ്റിമാക്ക് ഇത് പറഞ്ഞത്. “താരത്തിന്റെ പ്രായം പരിഗണിക്കുമ്പോൾ ഫുട്ബോളിൽ നിന്നും വിടപറയാനുള്ള സമയമായിരിക്കുന്നു. സുനിൽ തന്റെ അവസാനത്തെ സീസണാണ് കളിക്കുന്നതെന്നു വേണം കരുതാൻ. തീർച്ചയായും ഇത് താരത്തിന്റെ അവസാനത്തെ ഏഷ്യൻ കപ്പായിരിക്കും”കഴിഞ്ഞ ദിവസം സ്റ്റിമാക്ക് പറഞ്ഞത് എഐഎഫ്എഫ് തങ്ങളുടെ വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്. ഇന്ത്യക്കായി ഏറ്റവുമധികം ഇന്റർനാഷണൽ ഗോളുകൾ നേടിയ താരമെന്നതിനു പുറമെ ചരിത്രത്തിൽ ഏറ്റവുമധികം ഇന്റർനാഷണൽ ഗോളുകൾ നേടിയ താരമെന്ന പട്ടികയിലും ഛേത്രി മുൻനിരയിൽ നിൽക്കുന്നുണ്ട്. ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസം എന്ന് വിശേഷിപ്പിക്കാവുന്ന താരം …

    Read More »
  • Sports

    ബ്ലാസ്റ്റേഴ്‌സിൽ നിന്നും മൂന്നു പേർ; ഇന്ത്യൻ ഫുട്ബോൾ ടീമിന് ഖത്തറിൽ ഊഷ്മള സ്വീകരണം നൽകി മഞ്ഞപ്പട

    ദോഹ:എഎഫ്‌സി ഏഷ്യൻ കപ്പിനായി ഖത്തറിലെത്തിയ ഇന്ത്യൻ ഫുട്ബോൾ ടീമിന് ലഭിച്ചത് ആവേശോജ്വലമായ സ്വീകരണം. കഴിഞ്ഞ ദിവസം ഖത്തറിലെ ഹമദ് എയർപോർട്ടിൽ എത്തിയ ഇന്ത്യൻ ടീമിന് ഏഷ്യൻ കപ്പിലെ മറ്റൊരു ടീമിനും അവകാശപ്പെടാൻ കഴിയാത്ത രീതിയിലുള്ള വരവേൽപ്പാണ് ലഭിച്ചത്. നൂറു കണക്കിന് ആരാധകരാണ് ഇന്ത്യൻ ഫുട്ബോൾ ടീമിനെ സ്വീകരിക്കാൻ എയർപോർട്ടിൽ ഉണ്ടായിരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടമായ മഞ്ഞപ്പടയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.ഇന്ത്യൻ ഫുട്ബോൾ ടീം എയർപോർട്ടിൽ വന്നിറങ്ങിയതു മുതൽ വലിയ ആരവമാണ് ഉണ്ടായത്. ഓരോ താരങ്ങളെയും ആരാധകർ സ്വീകരിച്ചു. ഖത്തറിലെ മഞ്ഞപ്പട വിങ്ങാണ് ഇത്രയും മികച്ചൊരു സ്വീകരണം ഇന്ത്യൻ ഫുട്ബോൾ ടീമിന് നൽകാൻ മുന്നിൽ നിന്നത്. എയർപോർട്ടിൽ മഞ്ഞപ്പടയുടെ ട്രേഡ്‌മാർക്ക് വൈക്കിംഗ് ക്ലാപ്പ് നടത്തിയത് കൂടുതൽ ആവേശം നൽകി. ഇഗോർ സ്റ്റിമാച്ച് പരിശീലകനായ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഇരുപത്തിയാറ് പേരടങ്ങിയ സ്‌ക്വാഡാണ് ഖത്തറിൽ എത്തിയിരിക്കുന്നത്. സുനിൽ ഛേത്രി നയിക്കുന്ന ടീമിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നുള്ള മൂന്നു താരങ്ങളാണുള്ളത്. രാഹുൽ കെപി, പ്രീതം കോട്ടാൽ, ഇഷാൻ…

    Read More »
  • Kerala

    ജ്വല്ലറിയില്‍ മോഷണം, 3 ജീവനക്കാര്‍ പിടിയില്‍

    തിരുവനന്തപുരം:  മാര്‍ത്താണ്ഡത്തെ ജ്വല്ലറിയില്‍ നിന്ന് 54 പവൻ സ്വര്‍ണ്ണാഭരണങ്ങളും ആറു കിലോ വെള്ളി ആഭരണങ്ങളും മോഷ്ടിച്ച  ജീവനക്കാരായ  മൂന്നു പേര്‍ പിടിയില്‍. അരുമന സ്വദേശിയായ അനീഷ് (29), പമ്മം സ്വദേശിയായ ശാലിനി, പയണം സ്വദേശിയായ അബിഷ എന്നിവരെയാണ് മാര്‍ത്താണ്ഡം പോലീസ് പിടികൂടിയത്. ജ്വല്ലറിയില്‍ സ്വര്‍ണാഭരണങ്ങള്‍ കുറവാണെന്ന്  ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മനോജര്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ അറിയാതെ ആഭരണങ്ങള്‍ പരിശോധിച്ചപ്പോള്‍ സ്വര്‍ണാഭരണങ്ങളും വെള്ളിയാഭരണങ്ങളും നഷ്ടപ്പെട്ടതായി മനസ്സിലായി.തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന അനീഷ് സ്വര്‍ണ്ണാഭരണങ്ങള്‍ മാറ്റുന്നത് നിരീക്ഷണ ക്യാമറയിനിന്ന് വ്യക്തമായതോടെയാണ് മോഷണം വെളിപ്പെട്ടത്. 50 ലധികം ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനമാണിത്.   മാനേജർ അറിയിച്ചതിനെ  തുടര്‍ന്ന് സ്ഥാപന ഉടമ മാര്‍ത്താണ്ഡം പോലീസ് സ്റ്റേഷനില്‍ പരാതി നൽകുകയായിരുന്നു അന്വേഷണത്തില്‍ ജീവനക്കാരനായ അനീഷിനെ കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണ് സ്ഥാപനത്തിലെ രണ്ടു സ്ത്രീ ജിവനക്കാരുടെ സഹായത്തോടെയാണ് സ്വര്‍ണ്ണാഭരണങ്ങള്‍ ജ്വല്ലറിയില്‍ നിന്നും മോഷണം നടത്തുന്നതെന്നു തെളിഞ്ഞത്.   ഇവരുടെ പക്കലില്‍ നിന്ന് മോഷ്ടിച്ച 54…

    Read More »
  • Kerala

    ഇന്ന് മുതൽ ശബരി ഷൊര്‍ണൂരിൽ പ്രവേശിക്കില്ല;ഏറനാട് തിരുവനന്തപുരം വരെ

    തൃശൂർ: പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ചില തീവണ്ടികളുടെ സമയത്തിലും സ്റ്റോപ്പുകളിലും മാറ്റം.ശബരി, ടാറ്റ നഗര്‍ എക്‌സ്പ്രസ്, ഏറനാട് എന്നീ ട്രെയിനുകളുടെ സമയത്തിലും സ്റ്റോപ്പുകളിലുമാണ് മാറ്റം. 17229/17230 തിരുവനന്തപുരം – സെക്കന്ദരാബാദ് ശബരി എക്‌സ് പ്രസ് ഷൊര്‍ണൂര്‍ ഒഴിവാക്കിയാകും ജനുവരി ഒന്നു മുതല്‍ ഓടുക. അതിന് പകരമായി വടക്കാഞ്ചേരിയില്‍ നിര്‍ത്തും. എല്ലാദിവസവും വടക്കോട്ടുള്ള യാത്രയില്‍ തൃശൂരില്‍ 12.37നും വടക്കാഞ്ചേരിയില്‍ 12.59നും എത്തുന്ന വണ്ടി മടക്കയാത്രയില്‍ വടക്കാഞ്ചേരിയില്‍ 10.14നും തൃശൂരില്‍ 10.35നും എത്തിച്ചേരും. നിലവില്‍ ആഴ്ചയില്‍ 2 ദിവസം ഓടുന്ന 18189/18190 ടാറ്റ എറണാകുളം എക്‌സ്പ്രസ്സ് ജനുവരി 1 മുതല്‍ ആഴ്ചയില്‍ 5 ദിവസം സര്‍വ്വീസ് നടത്തും. വടക്കോട്ടുള്ള യാത്രയില്‍ ഞായര്‍, തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ തൃശൂരില്‍ 8.37ന് എത്തുന്ന വണ്ടി മടക്കയാത്രയില്‍ തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ 23.55നും എത്തിച്ചേരും. 16605/16606 ഏറനാട് എക്‌സ്പ്രസ്സ് ജനുവരി 1 മുതല്‍ നാഗർകോവിലിന് പകരം തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിയ്ക്കുകയും…

    Read More »
  • Kerala

    തൃക്കാക്കരയിൽ ഇന്ന് 3 ന്, പിറവത്ത് 5ന്, തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിൽ നാളെ: കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് മാറ്റിവച്ച നവകേരള സദസ്സ് ഇന്നും നാളെയും

         സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച നവകേരള സദസ്സ് ഇന്നും നാളെയുമായി നടക്കും. തൃക്കാക്കര, പിറവം, തൃപ്പൂണിത്തുറ, കുന്നത്തുനാട്,  മണ്ഡലങ്ങളിലാണ് ഇനി നവകേരള സദസ്‌ നടക്കാനുള്ളത്. തൃക്കാക്കര നിയോജക മണ്ഡലം നവകേരള സദസ്സാണ് ഇന്ന് ആദ്യം നടക്കുക. വൈകീട്ട് മൂന്നിന് കാക്കനാട് സിവില്‍ സ്‌റ്റേഷന്‍ പരേഡ് ഗ്രൗണ്ടിലാണ് സദസ്സ് നടക്കുന്നത്. തുടര്‍ന്ന് വൈകീട്ട് അഞ്ചിന് പിറവം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഗ്രൗണ്ടില്‍ പിറവം മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കും. നാളെ വൈകീട്ട് മൂന്നിന് തൃപ്പൂണിത്തുറ നിയോജക മണ്ഡലം നവകേരള സദസ്സ്  പുതിയകാവ് ക്ഷേത്രമൈതാനിയില്‍ നടക്കും. അന്നേ ദിവസം വൈകീട്ട് അഞ്ചിന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് മൈതാനിയില്‍ കുന്നത്തുനാട് മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കും. പുതുതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിമാരായ കെബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും നാലു മണ്ഡലങ്ങളിലെയും നവകേരള സദസ്സില്‍ പങ്കെടുക്കും. തൃക്കാക്കര നവകേരള സദസ്സ് വേദിയിലെ ബോംബ് ഭീഷണിയുടെ…

    Read More »
  • India

    ലോകത്തിലെ ഏറ്റവും മികച്ച വിസ്‌കികളില്‍ അഞ്ചെണ്ണവും ഇന്ത്യയില്‍ നിര്‍മിക്കുന്നത്

    ലോകത്തെ എല്ലാ വിസ്‌കികളെയും പിന്നിലാക്കി ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ഒരു ഇന്ത്യന്‍ ബ്രാന്‍ഡ് ആണ്, ‘ഇന്ദ്രി’. ആഗോള തലത്തിലെ 100 മികച്ച വിസ്‌കികളില്‍ നിന്നാണ് ഇന്ദ്രി ദിവാലി കളക്റ്റേഴ്സ് എഡിഷന്‍ ഒന്നാമതെത്തിയത്.  അമേരിക്കന്‍ സിംഗിള്‍ മാള്‍ട്ട്, സ്‌കോച്ച്‌ വിസ്‌കി, ബര്‍ബണ്‍, കനേഡിയന്‍ വിസ്‌കി, ഓസ്‌ട്രേലിയന്‍ സിംഗിള്‍ മാള്‍ട്ട്, ബ്രിട്ടീഷ് സിംഗിള്‍ മാള്‍ട്ട് എന്നിവ ഉള്‍പ്പെടുന്ന നൂറുകണക്കിന് അന്താരാഷ്ട്ര ബ്രാന്‍ഡുകളെ പിന്തള്ളിയായിരുന്നു ഇന്ദ്രി’ ദിവാലിയുടെ വിജയം. ‘വിസ്‌കീസ് ഓഫ് ദി വേള്‍ഡ്’ അവാര്‍ഡ്സില്‍ അഞ്ച് വിസ്‌കികള്‍ ഇന്ത്യന്‍ നിര്‍മിതമാണെന്നത് ശ്രദ്ധേയമാണ്. നമ്ബര്‍ വണ്‍ കാറ്റഗറിയില്‍ ബെസ്റ്റ് ഇന്‍ ഷോ വിഭാഗം നേടിയത് ഇന്ദ്രിയാണെങ്കില്‍ ഡബിള്‍ ഗോള്‍ഡ് വിസ്‌കിയായി അമൃത് ഫ്യൂഷന്‍ വിസ്‌കിയും സില്‍വര്‍ കാറ്റഗറിയില്‍ അമൃത് ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കിയും ‘ഇന്ദ്രി ദ്രു സിംഗിള്‍ മാള്‍ട്ട് ഇന്ത്യന്‍ വിസ്‌കി’ യും തെരഞ്ഞെടുക്കപ്പെട്ടു. സില്‍വര്‍ കാറ്റഗറിയില്‍ തന്നെ ഇന്ത്യയില്‍ നിന്നുള്ള ‘കുറിഞ്ഞി സിംഗിള്‍ മാള്‍ട്ട് വിസ്‌കി’യും തെരഞ്ഞെടുക്കപ്പെട്ടു.

    Read More »
  • Kerala

    ഒന്നരവർഷത്തിൽ  – 4 കോടി യാത്രക്കാർ; കുതിപ്പുമായി കൊച്ചി മെട്രോ

    കൊച്ചി: മെട്രോയുടെ ആദ്യത്തെ 5 വർഷത്തിൽ – 6 കോടി യാത്രക്കാർ.  പിന്നീടുള്ള 1.5 വർഷത്തിൽ – 4 കോടി യാത്രക്കാർ ! കൊച്ചി മെട്രോയിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം പത്ത് കോടി പിന്നിട്ടു. 10,33,59,586 ആളുകളാണ് കൊച്ചി മെട്രോ സർവ്വീസ് ആരംഭിച്ച 2017 ജൂൺ 19 മുതൽ 2023 ഡിസംബർ 29 വരെ യാത്ര ചെയ്തത്. വെറും ആറര വർഷത്തിലാണ് കൊച്ചി മെട്രോ ഈ നേട്ടം കൈവരിച്ചതെന്നത് ശ്രദ്ധേയം. 2021 ഡിസംബർ 21-നാണ് യാത്രക്കാരുടെ എണ്ണം അഞ്ച് കോടി കടന്നത്. ഇതിന് ശേഷം ഏഴ് മാസത്തിനം 2022 ജൂലൈ 14-ന് യാത്രക്കാരുടെ എണ്ണം ആറ് കോടി പിന്നിട്ടിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ നാല് കോടിയാളുകളാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്. 2023-ൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് ഉണ്ടായത്. വിദ്യാർഥികൾക്കുൾപ്പെടെയുള്ള വിവിധ യാത്ര പാസുകൾ, ഓഫറുകൾ എന്നിവ ഉൾപ്പെടുത്തി പൊതുജനങ്ങളെ കൊച്ചി മെട്രോയിലേക്ക് ആകർഷിക്കാൻ നടത്തിയ തുടർച്ചയായ പരിശ്രമങ്ങൾ…

    Read More »
  • Sports

    ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ച് ശ്രദ്ധിക്കാറില്ല; കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെക്കുറിച്ച് കേട്ടിട്ടുണ്ട്: ചെൽസി പരിശീലകൻ തോമസ് ടുഷെൽ

    തൃശൂർ: ഇന്ത്യൻ ഫുട്ബോൾ ശ്രദ്ധിക്കാറില്ലെന്നും എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെക്കുറിച്ച് കേട്ടിട്ടുണ്ടെന്നും ചെൽസി പരിശീലകൻ തോമസ് ടുഷെൽ. തൃശൂർ നാട്ടിക സീതാറാം ആയുർവേദ റിസോർട്ടിൽ പതിനെട്ടു ദിവസത്തെ റിലാക്സേഷൻ ചികിത്സക്കായി എത്തിയതായിരുന്നു ജർമൻ പരിശീലകൻ. തന്റെ സഹപരിശീലകനിൽ നിന്നാണ് കേരളത്തിലെ ആയുർവേദ ചികിത്സയെക്കുറിച്ച് അറിഞ്ഞതെന്നും ഫോണും ടിവിയും ഇന്റർനെറ്റുമെല്ലാം ഉപേക്ഷിച്ച് നടത്തിയ ചികിത്സ മികച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “പ്രാദേശിക ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സിന് ലോകമെമ്പാടും നിരവധി ആരാധകരുണ്ടെന്ന് അറിഞ്ഞു.അവരുടെ കളി ഒന്ന് കാണണമെന്നുണ്ടായിരുന്നു.എന്നാൽ ചികിത്സ മൂലം അതിന് സാധിച്ചില്ല.എങ്കിലും കേരളത്തിൽ ചിലവഴിച്ച മൂന്നാഴ്ച്ച നല്ലൊരു അനുഭവമായിരുന്നു.”ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗ് വിജയം നേടിയ പരിശീലകനായ തോമസ് ടുഷെൽ പറഞ്ഞു.

    Read More »
  • Sports

    ലൂണയ്ക്ക് പകരമായി അൽവാരോ വാസ്കസ് വരുമോ ?

    കേരള ബ്ലാസ്റ്റേഴ്‌സ് മുൻ താരവും  സ്പാനിഷ് സ്‌ട്രൈക്കറുമായ അൽവാരോ വാസ്കസ്  വീണ്ടും കേരള.ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടുമെന്ന് സൂചന. കേരള ബ്ലാസ്റ്റേഴ്സിന് ശേഷം എഫ്‌സി ഗോവയ്ക്കായി കളിച്ച താരം  സ്പെയിനിലെ ഒരു ക്ലബിനായാണ് നിലവിൽ കളിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് കണ്ട ഏറ്റവും മികച്ച മുന്നേറ്റ നിര താരങ്ങളിൽ ഒരാളായിരുന്നു അൽവാരോ വാസ്‌കസ്. കളിച്ച ഒരൊറ്റ സീസൺ കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസിൽ കയറാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. 2021-22 സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി കളിച്ച താരമാണ് വാസ്‌കസ്. ബ്ലാസ്റ്റേഴ്‌സിനായി 23 കളികളില്‍നിന്ന് എട്ട് ഗോളുകളും രണ്ട് അസിസ്റ്റും താരം നേടിയിട്ടുണ്ട്.അന്ന് ടീമിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരം കൂടിയായിരുന്നു അദ്ദേഹം. ഒരു വർഷം ബ്ലാസ്റ്റേഴ്‌സിൽ ചിലവിട്ട ശേഷം അദ്ദേഹം ഗോവയിലേക്ക് ചേക്കേറി.പിന്നീട് ഒരു സീസൺ അവിടെ കളിച്ച ശേഷം  സ്പെയിനിലേക്ക് മടങ്ങുകയായിരുന്നു ലൂണയുടെ പരിക്ക് പുതിയ സാഹചര്യങ്ങളിലേക്ക് വഴി തെളിയിച്ചതോടെ അൽവരോ തിരകെ വരുമോ എന്നാ ചിന്തയിലാണ് ആരാധകർ.ജനുവരിയിലെ ട്രാൻസ്ഫർ വിന്ഡോയിൽ അദ്ദേഹത്തെ …

    Read More »
Back to top button
error: