SportsTRENDING

ലൂണയ്ക്ക് പകരമായി അൽവാരോ വാസ്കസ് വരുമോ ?

കേരള ബ്ലാസ്റ്റേഴ്‌സ് മുൻ താരവും  സ്പാനിഷ് സ്‌ട്രൈക്കറുമായ അൽവാരോ വാസ്കസ്  വീണ്ടും കേരള.ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടുമെന്ന് സൂചന.
കേരള ബ്ലാസ്റ്റേഴ്സിന് ശേഷം എഫ്‌സി ഗോവയ്ക്കായി കളിച്ച താരം  സ്പെയിനിലെ ഒരു ക്ലബിനായാണ് നിലവിൽ കളിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് കണ്ട ഏറ്റവും മികച്ച മുന്നേറ്റ നിര താരങ്ങളിൽ ഒരാളായിരുന്നു അൽവാരോ വാസ്‌കസ്. കളിച്ച ഒരൊറ്റ സീസൺ കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസിൽ കയറാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
2021-22 സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി കളിച്ച താരമാണ് വാസ്‌കസ്. ബ്ലാസ്റ്റേഴ്‌സിനായി 23 കളികളില്‍നിന്ന് എട്ട് ഗോളുകളും രണ്ട് അസിസ്റ്റും താരം നേടിയിട്ടുണ്ട്.അന്ന് ടീമിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരം കൂടിയായിരുന്നു അദ്ദേഹം.
ഒരു വർഷം ബ്ലാസ്റ്റേഴ്‌സിൽ ചിലവിട്ട ശേഷം അദ്ദേഹം ഗോവയിലേക്ക് ചേക്കേറി.പിന്നീട് ഒരു സീസൺ അവിടെ കളിച്ച ശേഷം  സ്പെയിനിലേക്ക് മടങ്ങുകയായിരുന്നു
ലൂണയുടെ പരിക്ക് പുതിയ സാഹചര്യങ്ങളിലേക്ക് വഴി തെളിയിച്ചതോടെ അൽവരോ തിരകെ വരുമോ എന്നാ ചിന്തയിലാണ് ആരാധകർ.ജനുവരിയിലെ ട്രാൻസ്ഫർ വിന്ഡോയിൽ അദ്ദേഹത്തെ  ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
ലൂണയുടെ അഭാവത്തിൽ വസ്കസിനെ ടീമിൽ എത്തിച്ചാൽ അത് ഗുണം ചെയ്യുമെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിലയിരുത്തൽ.ഇതിനിടെ  ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിട്ട് വർക്ക്‌ ഔട്ട്‌ ചെയ്യുന്ന ചിത്രം അൽവരോ പങ്ക് വെക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിക്കെതിരായ നോക്കൗട്ട് പോരാട്ടത്തിനിടെ ഫ്രീകിക്ക് ഗോളിനെച്ചൊല്ലി പ്രതിഷേധിച്ച് ഗ്രൗണ്ട് വിട്ട കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്തുണച്ച്  അല്‍വാരോ വാസ്‌കസ് രംഗത്തുവന്നിരുന്നു.അന്ന് എഫ്സി ഗോവയുടെ താരമായിരുന്നു അൽവാരോ. .ധീരമായൊരു തീരുമാനം എന്നാണ് ബ്ലാസ്റ്റേഴ്‌സിന് പിന്തുണയറിയിച്ച് അല്‍വാരോ വാസ്‌കസ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.


ലാലിഗയിലും പ്രീമിയര്‍ ലീഗിലും കളിച്ചതിന്റെ അനുഭവസമ്പത്തുള്ള താരമാണ് വാസ്‌കസ്. ലാ ലിഗയില്‍ ഗെറ്റാഫെയ്‌ക്കൊപ്പം മൂന്ന് സീസണില്‍ കളിച്ച താരം പ്രീമിയർ ലീഗിൽ സ്വാന്‍സീ സിറ്റിക്ക് ഒപ്പവും കളിച്ചിട്ടുണ്ട്. എസ്പാന്യോൾ, സരഗോസ, ജിമ്‌നാസ്റ്റിക് എന്നീ ക്ലബുകള്‍ക്കായും താരം കളിച്ചിട്ടുണ്ട്.

Back to top button
error: