KeralaNEWS

ഒന്നരവർഷത്തിൽ  – 4 കോടി യാത്രക്കാർ; കുതിപ്പുമായി കൊച്ചി മെട്രോ

കൊച്ചി: മെട്രോയുടെ ആദ്യത്തെ 5 വർഷത്തിൽ – 6 കോടി യാത്രക്കാർ.
 പിന്നീടുള്ള 1.5 വർഷത്തിൽ – 4 കോടി യാത്രക്കാർ !
കൊച്ചി മെട്രോയിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം പത്ത് കോടി പിന്നിട്ടു. 10,33,59,586 ആളുകളാണ് കൊച്ചി മെട്രോ സർവ്വീസ് ആരംഭിച്ച 2017 ജൂൺ 19 മുതൽ 2023 ഡിസംബർ 29 വരെ യാത്ര ചെയ്തത്. വെറും ആറര വർഷത്തിലാണ് കൊച്ചി മെട്രോ ഈ നേട്ടം കൈവരിച്ചതെന്നത് ശ്രദ്ധേയം.
2021 ഡിസംബർ 21-നാണ് യാത്രക്കാരുടെ എണ്ണം അഞ്ച് കോടി കടന്നത്. ഇതിന് ശേഷം ഏഴ് മാസത്തിനം 2022 ജൂലൈ 14-ന് യാത്രക്കാരുടെ എണ്ണം ആറ് കോടി പിന്നിട്ടിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ നാല് കോടിയാളുകളാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്.
2023-ൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് ഉണ്ടായത്. വിദ്യാർഥികൾക്കുൾപ്പെടെയുള്ള വിവിധ യാത്ര പാസുകൾ, ഓഫറുകൾ എന്നിവ ഉൾപ്പെടുത്തി പൊതുജനങ്ങളെ കൊച്ചി മെട്രോയിലേക്ക് ആകർഷിക്കാൻ നടത്തിയ തുടർച്ചയായ പരിശ്രമങ്ങൾ ഫലം കണ്ടുവെന്ന് കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ അറിയിച്ചു.
കൊച്ചിയിലെ ഐഎസ്എൽ മത്സരങ്ങൾക്കുൾപ്പെടെ പ്രത്യേക സർവീസ് നടത്താൻ കൊച്ചി മെട്രോയ്ക്ക് സാധിച്ചിരുന്നു.രാത്രി പത്തിനു ശേഷം ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവും പ്രഖ്യാപിച്ചിരുന്നു.ഈ വർഷം 40 ദിവസമാണ് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടത്. 2023 ഒക്ടോബർ 21-നാണ് കൊച്ചി മെട്രോയിൽ  ഇതുവരെ ഏറ്റവുമധികം ആളുകൾ യാത്ര ചെയ്തത്. 132,161 യാത്രക്കരാണ് അന്നേദിവസം ഉണ്ടായിരുന്നത്. ടിക്കറ്റ് ഇനത്തിൽ കൊച്ചി മെട്രോ ഏറ്റവുമധികം വരുമാനം നേടിയതും 2023 ഒക്ടോബർ 21-നാണ്.
 നിർമാണം പൂർത്തിയായി തൃപ്പൂണിത്തുറ സ്റ്റേഷനിലേക്ക് കൂടി സർവ്വീസ് ആരംഭിക്കുന്നതോടെ ദിനംപ്രതി യാത്രക്കാരുടെ എണ്ണം ഒരുലക്ഷം പിന്നിടുമെന്നാണ് പ്രതീക്ഷ.

Back to top button
error: