
ഇടതുപക്ഷത്ത് സി.പി.ഐ മത്സരിക്കുന്ന സീറ്റാണ് വയനാട്. അതുകൊണ്ടു തന്നെ കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് ഏറ്റുമുട്ടേണ്ടി വരുന്നതും സി.പി.ഐ സ്ഥാനാര്‍ത്ഥിയോട് ആയിരിക്കും. ബി.ജെ.പിയാണ് പ്രധാന ശത്രു എങ്കില്‍ ബി.ജെ.പി എതിരാളിയായി വരുന്ന മണ്ഡലത്തില്‍ പോയി രാഹുല്‍ മത്സരിക്കണമെന്നാണ് ബിനോയ് വിശ്വത്തിന്റെ ആവശ്യം.
രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നതിനെ പരിഹസിച്ച് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തു വന്നിരുന്നു. 15-ല്‍ കുറയാത്ത സീറ്റുകളാണ് ഇടതുപക്ഷം ഇത്തവണ കേരളത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ യു.ഡി.എഫിന്റെ മരണമണിയാണ് അതോടെ മുഴങ്ങുക.
രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിനോടുള്ള കോണ്‍ഗ്രസ്സ് നേതാക്കളുടെ സമീപനവും ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുന്ന ഗവര്‍ണ്ണറെ പിന്തുണയ്ക്കുന്ന യു.ഡി.എഫ് നേതാക്കളുടെ നിലപാടുമെല്ലാം വലിയ രൂപത്തില്‍ പ്രചരണ വിഷയമാക്കി മാറ്റാനാണ് ഇടതുപക്ഷം ശ്രമിക്കുക. ഇതാകട്ടെ കോണ്‍ഗ്രസ്സിനെ മാത്രമല്ല ലീഗിനെയും പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളാണ്.
ഏറ്റവും ഒടുവില്‍ ഗവര്‍ണ്ണറെ കോണ്‍ഗ്രസ്സ് നേതാവിന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാൻ പൊന്നാനിയിലേക്ക് ക്ഷണിച്ച യു.ഡി.എഫ് ജില്ലാ ചെയര്‍മാന്റെ നടപടിയും .യു.ഡി.എഫ് കക്ഷികളെ വെട്ടിലാക്കിയിട്ടുണ്ട്. മുസ്ലിംലീഗിനെ പിന്തുണയ്ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ പോലും ഇതിന്റെ അലയൊലി ദൃശ്യമാണ്. ബാബറി മസ്ജിദ് പൊളിച്ച സ്ഥലത്ത് ഉയരുന്ന രാമക്ഷേത്ര ഉദ്ഘാടനചടങ്ങിലേക്ക് ഇല്ലന്ന് പറയാൻ സി.പി.എം ജനറല്‍ സെക്രട്ടറിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നിട്ടില്ല.എന്നാല്‍, കോണ്‍ഗ്രസ്സ് ആകട്ടെ ഇക്കാര്യത്തില്‍ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ് ചെയ്യുന്നത്.






