
ന്യൂഡൽഹി: രാജ്യത്തെ മുസ്ലിംകളും ക്രിസ്ത്യാനികളും ശബരിമല ഭക്തരെ ചൂഷണം ചെയ്യുന്നുവെന്ന് ശ്രീരാമസേന അധ്യക്ഷന്‍ പ്രമോദ് മുത്തലിക്.
ദൈവത്തില്‍ വിശ്വാസമില്ലാത്ത നിരീശ്വരവാദികളുടെ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും പ്രമോദ് മുത്തലിക് മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമലയില്‍ ഒരു കോടിയോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുണ്ടെന്നും ഓരോ വാഹനത്തിനും 40 രൂപ വീതം സര്‍ക്കാര്‍ ഈടാക്കുന്നുണ്ടെന്നും പ്രമോദ് മുത്തലിക് പറഞ്ഞു. ഇത്തരത്തില്‍ വിവിധ സ്രോതസ്സുകളില്‍ നിന്ന് 3,000 കോടിയിലധികം രൂപയുടെ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ശബരിമലയിലെ സൗകര്യങ്ങളിലെ വികസനത്തിനായി പണം ചെലവാക്കുന്നില്ലെന്നും പ്രമോദ് കുറ്റപ്പെടുത്തി.






