
ലക്നൗ:ഉത്തര്‍പ്രദേശിലെ അൽമോറയിൽ ക്രിക്കറ്റ് കളി കഴിഞ്ഞ് തണുത്ത വെള്ളം കുടിക്കുന്നതിനിടെ 17കാരന്‍ കുഴഞ്ഞുവീണ് മരിച്ചു.
ശനിയാഴ്ച ഉത്തര്‍പ്രദേശിലെ അല്‍മോറ ജില്ലയിലാണ് സംഭവം
പത്താം ക്ലാസുകാരനായ പ്രിന്‍സ് സെയ്‌നിയാണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ പോയതായിരുന്നു പ്രിൻസ്. ക്രിക്കറ്റ് കളി കഴിഞ്ഞ് ദാഹത്താല്‍ തണുത്ത വെള്ളം കുടിക്കുന്നതിനിടെയാണ് പ്രിന്‍സ് ബോധരഹിതനായി കുഴഞ്ഞുവീണത്.
ഉടന്‍ തന്നെ പ്രിന്‍സിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.ഹൃദയാഘാതമാകാം മരണകാരണം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.






