
ബെംഗളൂരു: കോളേജ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബെംഗളൂരു സുധാമ്മനഗര്‍ സ്വദേശിനിയും സ്വകാര്യ കോളേജിലെ ബി.ബി.എ. വിദ്യാര്‍ഥിനിയുമായ വര്‍ഷിണി(21)യെയാണ് ഞായറാഴ്ച രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ വിശദീകരണം.
ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ അനുവദിക്കാതിരുന്നതാണ് വര്‍ഷിണിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വര്‍ഷിണി ഫോട്ടോഗ്രാഫി കോഴ്സ് പൂര്‍ത്തിയാക്കിയിരുന്നു.
ശനിയാഴ്ച നഗരത്തിലെ മാളില്‍ ഫോട്ടോഷൂട്ടിന് പോകാനായി പെണ്‍കുട്ടി മാതാപിതാക്കളോട് അനുവാദം ചോദിച്ചു. എന്നാല്‍, മാതാപിതാക്കള്‍ ഇത് അനുവദിച്ചില്ല. തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് വര്‍ഷിണി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചതെന്നും ഞായറാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞതെന്നും പോലീസ് അറിയിച്ചു.






