KeralaNEWS

പുതുവത്സരാഘോഷം: വെടിക്കെട്ടിനിടെ തീപ്പൊരി തെറിച്ച് ഭക്ഷണശാലയുടെ മേല്‍ക്കൂര കത്തിനശിച്ചു

കൊച്ചി: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ വെടിക്കെട്ടിനേത്തുടര്‍ന്ന് ഭക്ഷണശാലയുടെ മേല്‍ക്കൂര കത്തിനശിച്ചു. ചെറായീ ബീച്ചീന് സമീപം പ്രവര്‍ത്തിക്കുന്ന മാളിയേക്കല്‍ ഹെറിട്ടേജ് റെസ്റ്റോറന്റിന്റെ മേല്‍ക്കൂരയാണ് കത്തി നശീച്ചത്.

രാത്രി 12 മണിയോടെയാണ് സംഭവം. വെടിക്കെട്ടിനിടെ തീപ്പൊരി തെറിച്ച് വീണ് മേല്‍ക്കുരയില്‍ തീ ആളിപടരുകയായിരുന്നു. തുടര്‍ന്ന്, പറവൂരില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സംഘം എത്തി തീ അണച്ചു. വൈക്കോല്‍ ഉപയോഗിച്ചാണ് ഭക്ഷണശാലയുടെ മേല്‍ക്കൂര നിര്‍മിച്ചിരുന്നത്. ഇതാണ് വേഗത്തി തീപിടിക്കാന്‍ കാരണമായത്.

Signature-ad

അതേസമയം, ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനത്ത് പപ്പാഞ്ഞിയെ കത്തിച്ച് ആയിരങ്ങള്‍ പുതുവത്സരം ആഘോഷിച്ചു. പാട്ടും ഡാന്‍സുമായാണ് ജനങ്ങള്‍ ഇവിടെ പുതുവത്സരത്തെ എതിരേറ്റത്. സുരക്ഷ കണക്കിലെടുത്ത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കടുത്ത നിയന്ത്രണങ്ങള്‍ക്ക് നടുവിലായിരുന്നു ഇത്തവണത്തെ കാര്‍ണിവല്‍ ആഘോഷം.

രാത്രി ഏഴ് മണിയോടെ തന്നെ പരേഡ് മൈതാനത്തേക്കുള്ള പ്രധാന വഴികളെല്ലാം ബാരിക്കേഡ് വച്ച് പോലീസ് അടച്ചിരുന്നു. പരേഡ് ഗ്രൗണ്ടില്‍ നാല്‍പതിനായിരം പേര്‍ക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചത്. സ്വദേശികളും വിദേശികളുമായ നിരവധി ആളുകള്‍ കാര്‍ണിവല്‍ ആഘോഷിക്കാനെത്തിയിരുന്നു.

 

 

Back to top button
error: