Month: January 2024
-
Kerala
ഒറ്റദിവസം ചത്തത് എന്റെ 22 പശുക്കൾ; ആ കുട്ടികളുടെ വേദന എനിക്കറിയാം: ജയറാം
ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്ത് പശുക്കൾ കൂട്ടത്തോടെ ചത്ത കുട്ടിക്കർഷകരായ ജോർജു കുട്ടിയടെയും മാത്യുവിന്റെയും വീട്ടിലെത്തി അഞ്ച് ലക്ഷം രൂപ കൈമാറി നടൻ ജയറാം. “ഞാനും ഒരു ക്ഷീരകര്‍ഷകനാണ്. 2005ലും 2012ലും എനിക്ക് കേരള സര്‍ക്കാരിന്റെ ക്ഷീരകര്‍ഷക അവാര്‍ഡ് ലഭിച്ചു. ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളില്‍ ഞാൻ കൂടുതല്‍ സമയവും ഫാമില്‍ തന്നെയാണ് ചെലവഴിക്കുന്നത്. ആറ് വര്‍ഷം മുമ്ബ് ഞാനും സമാനമായ ഒരു അനുഭവത്തിലൂടെ കടന്നുപോയ ആളാണ്. എന്റെ 22 പശുക്കള്‍ ഒരു ദിവസം കൊണ്ട് ചത്തു. ഇരുന്നു കരയാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ.മരണകാരണം വിഷബാധയാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.പക്ഷെ കാരണം എന്താണെന്ന് എനിക്കിപ്പോഴും നിശ്ചയമില്ല.ഈ കുട്ടികളുടെ വേദന എനിക്ക് നന്നായറിയാം.അവരെ സപ്പോര്‍ട്ട് ചെയ്യുക മാത്രമാണ് ഞാൻ ചെയ്യുന്നത് “- സഹായം കൈമാറവേ ജയറാം പറഞ്ഞു. “കേരള ഫീഡ്‌സിന്റെ ബ്രാൻഡ് അംബാസഡര്‍ കൂടിയാണ് ഞാൻ. കേരള സര്‍ക്കാരിനു വേണ്ടി കാലിത്തീറ്റയെക്കുറിച്ച് ഞാൻ നിരവധി ക്ലാസുകള്‍ എടുത്തിട്ടുണ്ട്. മന്ത്രി ചിഞ്ചുറാണി എപ്പോഴും എനിക്ക് നല്ല പിന്തുണ…
Read More » -
India
നോയിഡയില്‍ 26 കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; മൂന്ന് പേരെ അറസ്റ്റ് ചെയ്തു
ഉത്തർപ്രദേശിലെ നോയിഡയില്‍ ഇരുപത്തിയാറുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. നോയിഡയിലെ ഒരു ഷോപ്പിംഗ് മാളിന് സമീപം അഞ്ച് പേര്‍ ചേര്‍ന്നാണ് 26 കാരിയായ പെണ്‍ കൂട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. പെണ്‍കുട്ടിയെ വൈദ്യ പരിശോധന നടത്തി എന്നും മൊഴി രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരെ അറസ്റ്റ് ചെയ്തത്. ഒളിവില്‍ പോയ രണ്ടു പേര്‍ക്കായുളള തിരച്ചില്‍ തുടരുന്നു. ഗൗതം ബുദ്ധ നഗര്‍ സ്വദേശികളായ രാജ് കൂമാര്‍ , വികാസ്, ആസാദ് എന്നിവരാണ് അറസ്റ്റിലായത്. രവി, മെഹ്‌മി എന്നിവര്‍ ഒളിവിലാണ്. അറസ്റ്റിലായ മൂന്ന് പ്രതികളെയും കോടതി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Read More » -
India
ബലാത്സംഗ ശ്രമത്തിനിടെ കരഞ്ഞ ആറ് വയസുകാരിയെ വാട്ടര്‍ ടാങ്കില്‍ മുക്കിക്കൊന്നു; സംഭവം ഉത്തർപ്രദേശിൽ
ലഖ്‌നൗ: ബലാത്സംഗശ്രമത്തിനിടെ ആറുവയസുകാരിയെ വാട്ടര്‍ ടാങ്കില്‍ മുക്കിക്കൊന്നു. തുടര്‍ന്ന് മുഖം കല്ലുകൊണ്ട് അടിച്ച് വികൃതമാക്കുകയും ചെയ്തു.ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് 43കാരനായ വാച്ച്‌മാനെ പൊലീസ് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. വാച്ച്‌മാനായ രാജ് വീര്‍ സിങ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ഉച്ചത്തിൽ കരഞ്ഞതോടെ വാട്ടര്‍ ടാങ്കില്‍ മുക്കിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഡിസംബര്‍ 31ന് ആഗ്രയിലെ എത്മാദ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗ്രാമത്തില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
Read More » -
NEWS
ഹമാസ് നേതാക്കളെ ഒന്നൊന്നായി വധിച്ച് ഇസ്രായേൽ;ഹമാസ് ഉപമേധാവി സാലിഹ് അറൂരിയും കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഇസ്രയേല്‍ വ്യോമാക്രണത്തില്‍ ഹമാസ് രാഷ്ട്രീയ ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു. സായുധവിഭാഗത്തിന്റെ രണ്ടു കമാൻഡര്‍മാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ചൊവ്വാഴ്ച രാത്രി ദക്ഷിണ ബൈറൂത്തിലെ മശ്റഫിയ്യയില്‍ ഹമാസ് ഓഫിസിനുനേരെയാണ് ഇസ്രായേല്‍ ഡ്രോണുകള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കൂടുതല്‍ ആളപായമുണ്ടായതായും ഒരു കെട്ടിടം തകര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്രായേല്‍ ആക്രമണത്തില്‍ അറൂരി കൊല്ലപ്പെട്ടതോടെ യുദ്ധമുഖം മാറുമെന്ന ആശങ്കയിലാണ് ലോക രാജ്യങ്ങള്‍. ലബനാൻ തലസ്ഥാനത്ത് ഹിസ്ബുള്ളയുടെ ഓഫീസ് ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിലാണ് ഉഗ്രസ്ഫോടനം ഉണ്ടായത്. ഒക്ടോബര്‍ ഏഴിനു ശേഷം ഹമാസ് വക്താവായി വിഷയങ്ങള്‍ പുറംലോകത്തോട് പങ്കുവെച്ചത് അറൂരിയായിരുന്നു. ഖസ്സാം ബ്രിഗേഡ് സ്ഥാപകരില്‍ പ്രമുഖനും നിലവില്‍ ഹമാസ് രാഷ്ട്രീയ ഉപമേധാവിയുമായ അദ്ദേഹത്തെ അന്ന് മുതൽ ഇസ്രായേല്‍ ലക്ഷ്യം വെച്ചിരുന്നു. ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് സ്ഥാപകരിലൊരാള്‍ കൂടിയായ അറൂരി യു.എസ് ഭീകരപ്പട്ടികയില്‍ പെട്ടയാളുമാണ്. ഒക്ടോബര്‍ ആക്രമണത്തിനു ശേഷം വെസ്റ്റ് ബാങ്കിലെ അദ്ദേഹത്തിന്റെ വീട് ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തിരുന്നു.
Read More » -
India
ആരെയും അമ്പരിപ്പിക്കുന്ന കണ്ടുപിടുത്തം! റെഡ്മി മൊബൈൽ ഫോൺ ഉപയോഗിച്ച് ആൾട്ടോ 800-നെ സ്വയം ഓടുന്ന കാറാക്കി ഇന്ത്യൻ യുവാവ്, ഡ്രൈവർ സീറ്റിൽ ആരും വേണ്ട: വീഡിയോ
ഡ്രൈവർ ആവശ്യമില്ലാത്ത സ്വയം ഓടുന്ന കാറുകളുടെ കൂടുതൽ ഗവേഷണങ്ങൾ ത്വരിതഗതിയിൽ മുന്നേറുകയാണ്. ടെസ്‌ല ഈ രംഗത്ത് വലിയ കാൽവെപ്പുകൾ നടത്തി. വരും കാലം ഡ്രൈവർ വേണ്ടാത്ത കമ്പ്യൂട്ടർ നിയന്ത്രിത വാഹനങ്ങളുടേതായിരിക്കും എന്ന് ടെക് കമ്പനികളും വാഹന കമ്പനികളും അവകാശപ്പെടുന്നു. അതിനിടെ ലോകത്തെ അമ്പരിപ്പിക്കുകയാണ് ഒരു ഇന്ത്യൻ യുവാവ്. തന്റെ മാരുതി ആൾട്ടോ കെ 10 കാറിനെ ഒരു സെക്കൻഡ് ഹാൻഡ് റെഡ്മി നോട്ട് 9 പ്രോ മൊബൈൽ ഫോൺ ഉപയോഗിച്ച് സ്വയം ഓടുന്ന കാർ ആക്കി മാറ്റിയിരിക്കുകയാണ് മങ്കരൻ സിംഗ് എന്ന യുവാവ്. https://twitter.com/i/status/1657723885435994115 ബജറ്റ് ഫ്രണ്ട്ലി റെഡ്മി നോട്ട് 9 പ്രോയിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള, ഓപ്പൺ സോഴ്‌സ് ‘ഓപ്പൺ പൈലറ്റ്’ സെൽഫ് ഡ്രൈവിംഗ് അൽഗോരിതത്തിന്റെ മറുരൂപമായ ഫ്ലോഡ്രൈവ് സോഫ്‌റ്റ്‌വെയറാണ് യുവാവ് ഉപയോഗിച്ചത്. ഈ സോഫ്‌റ്റ്‌വെയർ കാറിന്റെ ഒബിഡി പോർട്ട് വഴി ആൾട്ടോ കെ 10-ലേക്ക് കണക്ട് ചെയ്യുന്നു, കാറിന്റെ പരിഷ്‌ക്കരിച്ച ഇലക്ട്രിക് സ്റ്റിയറിംഗ് വഴി വാഹനത്തിന്റെ…
Read More » -
Kerala
മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര വിരുന്ന് ഇന്ന് ; ഗവര്‍ണര്‍ക്ക് ക്ഷണമില്ല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്രിസ്മസ്, പുതുവത്സര വിരുന്ന് ഇന്നുച്ചയ്ക്ക് പന്ത്രണ്ടരക്ക് മാസ്ക്കറ്റ് ഹോട്ടലിൽ നടക്കും ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികളാകും പങ്കെടുക്കുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല.പ്രതിപക്ഷ നേതാവടക്കം കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ക്കും ക്ഷണമുണ്ടെങ്കിലും ഇവരും വിരുന്നില്‍ പങ്കെടുക്കാൻ സാധ്യതയില്ല. കഴിഞ്ഞ വര്‍ഷം 570 പേരായിരുന്നു വിരുന്നില്‍ പങ്കെടുത്തത്. അതേസമയം, സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഒന്നര മാസത്തിന് ശേഷമാണ് മന്ത്രിസഭാ യോഗം തിരുവനന്തപുരത്ത് ചേരുന്നത്. നവകേരളസദസ് ആയിരുന്നതിനാല്‍ പതിവ് കാബിനറ്റ് ഇതുവരെ വിവിധ ജില്ലകളിലായിരുന്നു. നിയമസഭാ സമ്മേളനത്തിന്റെ തിയ്യതി ഇന്നത്തെ യോഗം പരിഗണിച്ചേക്കും. ഈ മാസം അവസാനം ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാ സമ്മേളനം തുടങ്ങാനാണ് ആലോചന. ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരായ ശേഷം ചേരുന്ന ആദ്യ കാബിനറ്റ് യോഗം കൂടിയാണ്.
Read More » -
Kerala
ഉത്തരവാദിത്വ ടൂറിസം: കോടികളുടെ വരുമാനവുമായി കോട്ടയം ഒന്നാമത്
തിരുവനന്തപുരം: സംസ്ഥാനത്ത് വമ്ബൻ ഹിറ്റായി ഉത്തരവാദിത്വ ടൂറിസം.കോടികളുടെ വരുമാനമാണ് ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റി ഇക്കുറി നേടിയത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം 12 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാറിലേക്ക് എത്തിയത്. സംസ്ഥാനത്തെ 23,786 യൂണിറ്റുകള്‍ വഴിയാണ് ഈ നേട്ടം. പ്രധാനമായും കരകൗശല ഉല്‍പ്പന്ന നിര്‍മ്മാണം, ടൂര്‍ ഗൈഡിംഗ്, ടൂര്‍ പാക്കേജുകള്‍, ഭക്ഷണ വില്‍പ്പന, ഭക്ഷ്യ ഉല്‍പ്പാദനം, ഭക്ഷ്യ സംസ്കരണം, കൃഷി, സംരക്ഷണം, ആയുര്‍വേദം, കണ്‍സള്‍ട്ടൻസി സേവനം, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് വരുമാനം ലഭിച്ചിരിക്കുന്നത്. വരുമാനത്തില്‍ കോട്ടയം ജില്ലയാണ് ഒന്നാമത്.രണ്ടാം സ്ഥാനത്ത് കോഴിക്കോടാണുള്ളത്.അടുത്ത ഘട്ടത്തില്‍ റൂറല്‍ ടൂറിസം, വില്ലേജ് ടൂറിസം, അഗ്രി ടൂറിസം, ഫാം ടൂറിസം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനം സജീവമാക്കാൻ പദ്ധതിയിടുന്നുണ്ട്.വിവിധ മേഖലകള്‍ പരിപോഷിപ്പിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങള്‍ മുഖേന ഗുണഭോക്താക്കളെ കണ്ടെത്തി പരിശീലനം നല്‍കുന്നതാണ്. മള്‍ട്ടി നാഷണല്‍ കമ്ബനികളുടെ സാമൂഹിക ഉത്തരവാദിത്വ പദ്ധതി വഴിയും, ബാങ്കുകളുടെ സഹായത്തോടെയും പ്രവര്‍ത്തന ഫണ്ട് സമാഹരിക്കും.
Read More » -
Kerala
ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമം ; പാളത്തിൽ വീണ യാത്രക്കാരന്റെ കൈ അറ്റുപോയി
ആലപ്പുഴ: കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വീണ യാത്രക്കാരന്റെ കൈ ടയറിനടിയിൽപ്പെട്ട് അറ്റുപോയി. തിരുവനന്തപുരം – നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരനായിരുന്ന നാഗ്പൂര്‍ സ്വദേശി രവി മശ്ര എന്നയാള്‍ക്കാണ് അപകടം സംഭവിച്ചത്. ട്രെയിൻ കായംകുളത്ത് എത്തിയപ്പോള്‍ വെള്ളം വാങ്ങാനായി ഇയാൾ പ്ലാറ്റ്ഫോമില്‍ ഇറങ്ങി. ഈ സമയം ട്രെയിൻ മുന്നോട്ട് എടുക്കുന്നതു കണ്ട് ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വീണ രവി മശ്രത്തിന്‍റെ കൈ ട്രെയിനിന് അടിയില്‍പ്പെട്ട് അറ്റു മാറുകയായിരുന്നു. കൈയുടെ മുട്ടിന് മുകളില്‍ വച്ചാണ് അറ്റു മാറിയത്.ഇയാളെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » -
NEWS
ജപ്പാൻ ഭൂകമ്പത്തോടൊപ്പം ജീവിക്കാൻ പഠിച്ചതിനു പിന്നിലെ വിജയഗാഥ അറിയൂ, ഭൂമി ശക്തമായി കുലുങ്ങിയിട്ടും നാശനഷ്ടങ്ങൾ കുറവ്
ഏകദേശം 13 വർഷം മുമ്പ് ജപ്പാനിൽ ശക്തമായ ഭൂകമ്പം ഉണ്ടായി, പിന്നാലെ സുനാമിയും. ഫുകുഷിമയിലെ ആണവനിലയത്തിലും അപകടം സംഭവിച്ചു. ജപ്പാനിലെ ജനങ്ങളുടെ മനസിൽ ഇപ്പോഴും ഈ സംഭവം തങ്ങി നിൽപ്പുണ്ട്. തിങ്കളാഴ്ച വീണ്ടും ആ ദുരന്തം ആളുകളെ ഓർമിപ്പിച്ചു. ശക്തമായ ഭൂകമ്പത്തിൽ ജപ്പാനിലെ പ്രദേശങ്ങൾ കുലുങ്ങി, സുനാമി മുന്നറിയിപ്പുമെത്തി. പക്ഷേ ഈ മുന്നറിയിപ്പുകൾ ജപ്പാനിൽ അസാധാരണമല്ല. രാജ്യത്ത് അടിക്കടി ഉണ്ടാകുന്ന ഭൂകമ്പങ്ങൾ ജനജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. 2011ൽ രണ്ട് മിനിറ്റ് ഭൂമി കുലുങ്ങിയപ്പോൾ പുതുതലമുറ 2011 മാർച്ച് 11 ന്, ജീവിതത്തിലെ ഏറ്റവും വലിയ ഭൂകമ്പത്തെ അഭിമുഖീകരിച്ചു. രണ്ട് മിനിറ്റോളം പ്രദേശങ്ങൾ കുലുങ്ങി. 40 മിനിറ്റിനുള്ളിൽ, ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് നൂറുകണക്കിന് കിലോമീറ്റർ കടലിന് ചുറ്റുമുള്ള മതിലുകൾ തകർത്ത് നഗരങ്ങളിലും ഗ്രാമങ്ങളിലും തിരമാലകൾ ആഞ്ഞടിച്ചു. ആണവ നിലയവും അപകടത്തിലാണെന്ന ഭയാനകമായ വാർത്തയും ഈ സമയത്ത് പുറത്തുവന്നു. ഫുകുഷിമയിലെ ദശലക്ഷക്കണക്കിന് ആളുകളോട് വീടുകൾ വിട്ടുപോകാൻ ഉത്തരവു വന്നു. ടോക്കിയോ പോലും…
Read More »
