“ഞാനും ഒരു ക്ഷീരകര്‍ഷകനാണ്. 2005ലും 2012ലും എനിക്ക് കേരള സര്‍ക്കാരിന്റെ ക്ഷീരകര്‍ഷക അവാര്‍ഡ് ലഭിച്ചു. ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളില്‍ ഞാൻ കൂടുതല്‍ സമയവും ഫാമില്‍ തന്നെയാണ് ചെലവഴിക്കുന്നത്. ആറ് വര്‍ഷം മുമ്ബ് ഞാനും സമാനമായ ഒരു അനുഭവത്തിലൂടെ കടന്നുപോയ ആളാണ്. എന്റെ 22 പശുക്കള്‍ ഒരു ദിവസം കൊണ്ട് ചത്തു. ഇരുന്നു കരയാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ.മരണകാരണം വിഷബാധയാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.പക്ഷെ കാരണം എന്താണെന്ന് എനിക്കിപ്പോഴും നിശ്ചയമില്ല.ഈ കുട്ടികളുടെ വേദന എനിക്ക് നന്നായറിയാം.അവരെ സപ്പോര്‍ട്ട് ചെയ്യുക മാത്രമാണ് ഞാൻ ചെയ്യുന്നത് “- സഹായം കൈമാറവേ ജയറാം പറഞ്ഞു.
“കേരള ഫീഡ്സിന്റെ ബ്രാൻഡ് അംബാസഡര്‍ കൂടിയാണ് ഞാൻ. കേരള സര്‍ക്കാരിനു വേണ്ടി കാലിത്തീറ്റയെക്കുറിച്ച് ഞാൻ നിരവധി ക്ലാസുകള്‍ എടുത്തിട്ടുണ്ട്. മന്ത്രി ചിഞ്ചുറാണി എപ്പോഴും എനിക്ക് നല്ല പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്,” ജയറാം പറഞ്ഞു.
ജയറാമിനെ നായകനാക്കി മിഥുൻ മാനുവല്‍ തോമസ് സംവിധാനം ചെയ്ത എബ്രഹാം ഓസ്ലര് എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ജനുവരി നാലിന് നടക്കാനിരുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങ് മാറ്റിവെച്ച് മാത്യുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ കൈമാറാൻ തീരുമാനിച്ചത്.ജനുവരി 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്.