Month: January 2024

  • Kerala

    മുഖ്യമന്ത്രിക്ക് സെഡ്പ്ലസ് കാറ്റഗറി സുരക്ഷ; കലോത്സവ വേദിയില്‍ ‘ആയുധം വച്ചുള്ള കളി വേണ്ട’ന്ന് മന്ത്രി

    കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ ഉദ്ഘാടന ദിനം ‘ആയുധം കൊണ്ടുള്ള കളി വേണ്ടെന്നു’ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ എത്തുന്നതിനെ തുടര്‍ന്ന് കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിനു മുമ്പായി നടത്തുന്ന ‘ദൃശ്യവിസ്മയം’ ചടങ്ങില്‍ കളരിപ്പയറ്റ് അഭ്യാസം പ്രദര്‍ശിപ്പിക്കുന്നതു വിലക്കി. വേദിക്ക് സമീപം ഒരുതരത്തിലുള്ള ‘ആയുധക്കളി’കളും വേണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി. ആഘോഷപരിപാടികളില്‍ പ്രശസ്ത കളരിപ്പയറ്റ് സംഘത്തിന്റെ പരിപാടികൂടി ഉള്‍പ്പെടുത്താന്‍ അനുവദിക്കണമെന്ന് കലോത്സവസമിതി കണ്‍വീനര്‍മാരുടെ യോഗത്തില്‍ ഒരു അംഗം ആവശ്യപ്പെട്ടപ്പോഴാണു മന്ത്രി ഇക്കാര്യം പറഞ്ഞത്. മന്ത്രിയുടെ പ്രസ്താവനയെ എം മുകേഷ് എംഎല്‍എയും പിന്തുണച്ചു. കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഒരു ടിവിഷോയ്ക്കിടെ അവതരിപ്പിച്ച കളരിപ്പയറ്റ് പ്രകടനത്തില്‍ ഏറെ മാറി ഇരുന്നിരുന്ന താനുള്‍പ്പെടെയുള്ള ജഡ്ജിങ് പാനലിലെ ഒരാള്‍ക്ക് തീപ്പൊരിവീണ് പൊള്ളലേറ്റെന്ന് മുകേഷ് പറഞ്ഞു. തേവള്ളി ഗവ. ബോയ്സ് ഹൈസ്‌കൂളില്‍ നടന്ന യോഗത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്, അഡീഷണല്‍ ഡയറക്ടര്‍ സിഎ സന്തോഷ്, കൊല്ലം മേയര്‍…

    Read More »
  • Crime

    വിവരംലഭിച്ചെന്ന് തച്ചങ്കരി പറഞ്ഞു, എന്നിട്ടും കണ്ടെത്തിയില്ല; പോലീസിനെതിരെ ജെസ്നയുടെ പിതാവ്

    പത്തനംതിട്ട: ജെസ്‌ന മരിയ ജെയിംസ് തിരോധാനക്കേസില്‍ എന്തെങ്കിലും സൂചന കിട്ടുമ്പോള്‍ തുടരന്വേഷണം ഉണ്ടാകുമെന്നാണ് സിബിഐ അറിയിച്ചിട്ടുള്ളതെന്ന് ജസ്നയുടെ പിതാവ് ജെയിംസ് ജോസഫ്. കേസ് സി.ബി.ഐ. അവസാനിപ്പിക്കുകയും ക്ലോഷര്‍ റിപ്പോര്‍ട്ട് തിരുവനന്തപുരം ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘സി.ബി.ഐ. ഇപ്പോഴും കേസ് നിരീക്ഷിക്കുന്നുണ്ട്. അതില്‍ എന്തെങ്കിലും സൂചന കിട്ടുമ്പോള്‍ തുടരന്വേഷണം ഉണ്ടാകുമെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. നല്ല രീതിയിലുള്ള അന്വേഷണമാണ് സി.ബി.ഐ. കാഴ്ചവെച്ചത്. സി.ബി.ഐ.യുടെ ഇപ്പോഴത്തെ എസ്പി തങ്ങളെ വിളിക്കുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയുമൊക്കെ ചെയ്യാറുണ്ട്’, ജെയിംസ് പറഞ്ഞു. ‘ആദ്യകാലങ്ങളില്‍ ലോക്കല്‍ പോലീസിന്റെ ഭാഗത്തുനിന്നും അനാസ്ഥ ഉണ്ടായിട്ടുണ്ട്. ജസ്നയെ കാണാനില്ലെന്ന് പരാതി കൊടുത്ത് ഏഴുദിവസം കഴിഞ്ഞാണ് അവര്‍ അന്വേഷിക്കാന്‍ വന്നത്. ഇതിനിടെ വഴിതിരിച്ചുവിടാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ ഞങ്ങള്‍ പറയുന്ന വഴിക്ക് അന്വേഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഓരോ ഊഹാപോഹങ്ങളുടെ വഴിയെ അവര്‍ പോയപ്പോള്‍ സമയം പോയി. ആദ്യ രണ്ടാഴ്ച വിലപ്പെട്ട സമയം നഷ്ടമായി. അതുകൊണ്ടാണ് ജസ്നയെ കിട്ടാതെപ്പോയത്’, അദ്ദേഹം…

    Read More »
  • Kerala

    കെഎസ്ആര്‍ടിസിയുടെ ചെലവ് കുറയ്ക്കും; നഷ്ടത്തിലോടുന്ന സര്‍വീസുകള്‍ നിര്‍ത്തുമെന്ന് ഗണേഷ് കുമാര്‍

    തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ചെലവു കുറയ്ക്കാന്‍ ശ്രമിക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. വരുമാനം വര്‍ധിപ്പിച്ചതുകൊണ്ടു കാര്യമില്ല. അതിനോടൊപ്പം ചെലവും കൂടിയാല്‍ കുഴപ്പത്തിലാകും. മുറുക്കാന്‍ കടയിലെ സാമ്പത്തിക ശാസത്രം മാറ്റുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തും. സമയക്രമത്തിന്റെ കുഴപ്പമാണു നഷ്ടത്തിലോടുന്നതിനു കാരണമെങ്കില്‍ സമയക്രമം പരിഹരിക്കും. ഉള്‍മേഖലയിലേക്കു പോവുന്ന ബസുകള്‍ നിര്‍ത്തിലാക്കില്ലെന്നും മന്ത്രി വിശദീകരിച്ചു. ”കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ മൂലയൂട്ടുന്ന അമ്മമാര്‍ക്കു പ്രത്യേക സൗകര്യം ഒരുക്കും. വലിയ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസിക്ക് ആദായനികുതി വകുപ്പിന്റെ അനുവാദം വാങ്ങണം. അതിനുള്ള അപേക്ഷ കൊടുക്കാന്‍ കെഎസ്ആര്‍ടിസി എംഡിക്ക് നിര്‍ദേശം നല്‍കി. യൂണിയനുകളുമായി സൗഹൃദത്തില്‍ തന്നെ പോകും. ശമ്പളം, പെന്‍ഷന്‍ എന്നിവയാണു തൊഴിലാളികളുടെ ആവശ്യം. വിഷയത്തില്‍ സുതാര്യമായ ചര്‍ച്ചയുണ്ടാവും” -മന്ത്രി വ്യക്തമാക്കി. മുന്‍ മന്ത്രി ആന്റണി രാജുവുമായി യാതൊരു തര്‍ക്കവുമില്ല. നല്ല സുഹൃത്തുക്കളാണ്. തന്റെ അച്ഛന്റെ കൂടെ എംഎല്‍എയായിരുന്നയാളാണ് അദ്ദേഹമെന്നും താനും അച്ഛനൊപ്പം എംഎല്‍എ ആയിരുന്നയാളാണെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു. ഗണേഷിന്റെ അഴിമതി പരാമര്‍ശത്തിനെതിരെ…

    Read More »
  • India

    മൈസൂരിൽ കെ.എസ്.ആര്‍.ടി.സി ബസും ജീപ്പും കൂട്ടിയിടിച്ച്‌ നാലുമരണം

    മൈസൂർ: കർണാടകയിലെ ഹുൻസൂരില്‍ കര്‍ണാടക ആര്‍.ടി.സി ബസും ജീപ്പും കൂട്ടിയിടിച്ച്‌ നാലുപേര്‍ മരിച്ചു. ബസ് ഡ്രൈവര്‍ അടക്കം ആറുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. വീരാജ്പേട്ടില്‍നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന കെ.എ 51 എ.ജെ. 0279 ഇലക്‌ട്രിക് ബസും എച്ച്‌.ഡി കോട്ടെയില്‍നിന്ന് പെരിയപട്ടണയിലെ ഇഞ്ചിപ്പാടത്തേക്ക്  യാത്രികരുമായി പോകുകയായിരുന്ന കെ.എ 12 പി. 1968 ജീപ്പുമാണ് അപകടത്തില്‍പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ബസ് എതിരെ വന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. പെരിയപട്ടണയിലേക്ക് തൊഴിലാളികളുമായി പോവുകയായിരുന്നു ജീപ്പ്.

    Read More »
  • India

    അസമില്‍ ബസും ട്രക്കും കൂട്ടിയിടിച്ച്‌ 14 മരണം; 27 പേര്‍ക്ക് പരിക്ക്

    ഗുവാഹത്തി: അസമില്‍ സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ച്‌ 14 മരണം. 27 പേര്‍ക്ക് പരിക്ക്. അസമിലെ ഗോലാഘട്ട് ജില്ലയില്‍ ദെര്‍ഗാവ് ബാലിജൻ മേഖലയില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. 12 പേര്‍ അപകട സ്ഥലത്തു വച്ചു തന്നെയും രണ്ട് പേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. 45 പേരുമായി പോവുകയായിരുന്ന ബസുമായി ട്രക്ക് കൂട്ടിയിടിക്കുകയായിരുന്നു. വിനോദസഞ്ചാരികളുമായി പോവുകയായിരുന്നു ബസെന്ന് പൊലീസ് അറിയിച്ചു. അപകടത്തില്‍ ബസിന്റെ പകുതി ഭാഗം തകര്‍ന്നു. അപകടത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • India

    ബി.ജെ.പി എം.എല്‍.എ സോമശേഖര്‍ ഡി.കെയെ കണ്ടു; കോണ്‍ഗ്രസിലേക്ക് മടങ്ങുമെന്ന് സൂചന

    ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ബി.ജെ.പി നേതാവും യശ്വന്ത്പൂര്‍ എം.എല്‍.എയുമായ എസ്.ടി സോമശേഖര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചന. സോമശേഖര്‍ കഴിഞ്ഞ ദിവസം കര്‍ണാടക ഉപമുഖ്യമന്ത്രിയും പി.സി.സി പ്രസിഡന്റുമായ ഡി.കെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി. യശ്വന്ത്പുര കൂടി ഉള്‍പ്പെടുന്ന ബെംഗളൂരു നോര്‍ത്ത് ലോക്സഭാ മണ്ഡലത്തില്‍ ബി.ജെ.പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവിയെ മത്സരിപ്പിക്കാനുള്ള ബി.ജെ.പി നീക്കത്തെ ശക്തമായി എതിര്‍ക്കുന്ന നേതാവാണ് സോമശേഖര്‍. ഇവിടെ സിറ്റിങ് എം.പിയായ ഡി.വി സദാനന്ദ ഗൗഡയെ മത്സരിപ്പിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. എതിര്‍പ്പ് തള്ളി സി.ടി രവിയെ മത്സരിപ്പിക്കുകയാണെങ്കില്‍ മകന്‍ നിശാന്തിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഇറക്കാനാണ് സോമശേഖറിന്റെ നീക്കം. പല ബി.ജെ.പി എം.എല്‍.എമാരും ഇരുട്ടിന്റെ മറവിലാണ് ശിവകുമാറിനെ കാണുന്നത്. എന്നാല്‍ തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും മാധ്യമങ്ങളുടെ വെളിച്ചത്തിലാണ് താന്‍ എത്തിയതെന്നും സോമശേഖര്‍ പറഞ്ഞു. കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുമായും സോമശേഖര്‍ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. മുന്‍ മന്ത്രികൂടിയായ ശിവറാം ഹെബ്ബാറിനൊപ്പമായിരുന്നു അദ്ദേഹം എത്തിയത്. 2019-ല്‍ കോണ്‍ഗ്രസില്‍നിന്ന്…

    Read More »
  • Kerala

    ”ലൈംഗികവൈകൃതം ശാരീരികവും മാനസികവുമായ ക്രൂരത; വിവാഹമോചനത്തിന് മതിയായ കാരണം”

    കൊച്ചി: ഭര്‍ത്താവിന്റെ ലൈംഗികവൈകൃതം ഭാര്യക്ക് വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് കേരള ഹൈക്കോടതി. നേരത്തെ ലൈംഗികവൈകൃതമടക്കമുള്ള ഹര്‍ജിക്കാരിയുടെ ആരോപണം കണക്കിലെടുക്കാതെ കുടുംബകോടതി വിവാഹമോചന ഹര്‍ജി തള്ളിയിരുന്നു. തന്നെ ഉപേക്ഷിക്കാന്‍ ഭര്‍ത്താവ് തീരുമാനിച്ചിരുന്നെന്നും ഹര്‍ജിക്കാരി ആരോപിച്ചു. ഇത് തെളിയിക്കാന്‍ ഹരജിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്ന് ഭര്‍ത്താവ് വാദിച്ചു. ഈ വാദം പൂര്‍ണമായി കണക്കിലെടുത്താലും ലൈംഗികവൈകൃതം വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭാര്യയുടെ സമ്മതമില്ലാത്ത തരത്തിലുള്ള ലൈംഗികബന്ധങ്ങള്‍ മാനസികവും ശാരീരികവുമായ ക്രൂരതയായി കണക്കാക്കുമെന്ന് കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയായവര്‍ തങ്ങളുടെ സമ്മതത്തോടെ നടത്തുന്ന ലൈംഗികബന്ധങ്ങള്‍ അവരവരുടെ ചോയ്‌സ് ആണെന്നും അതില്‍ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, അതിലൊരു കക്ഷി വിസമ്മതം പ്രകടിപ്പിക്കുകയാണെങ്കില്‍ അത് സാധാരണഗതിയിലുള്ള മനുഷ്യന്റെ ലൈംഗികബന്ധ രീതികള്‍ക്ക് വിരുദ്ധമാണ്. വിസമ്മതം പ്രകടിപ്പിച്ചിട്ടും ലൈംഗികബന്ധം തുടരാന്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ അത് ക്രൂരതയാണെന്നും കോടതി വിശദീകരിച്ചു. ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് സിഎസ് സുധ എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിവാഹബന്ധം പുനസ്ഥാപിക്കാന്‍ തയ്യാറാണെന്ന് 2017ല്‍ ഭാര്യ നിലപാടെടുത്തിരുന്നു. എന്നാല്‍, അതിന്…

    Read More »
  • Crime

    ആക്‌സിഡന്റ് ക്ലെയിം ഒപ്പിട്ടു നല്‍കിയില്ല, ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

    തിരുവനന്തപുരം: ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തിരുവനന്തപുരം സൂര്യകാന്തി നാല് സെന്റ് കോളനിയിലെ രാധാകൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംശയരോഗവും ആക്‌സിഡന്റ് ക്ലെയിം ഒപ്പിട്ടു നല്‍കാത്തതിലുമുള്ള വൈരാഗ്യത്തിലാണ് പ്രതി ആസൂത്രിത ആക്രമണം നടത്തിയത്. തിരുവനന്തപുരം പാലോട് വെച്ചാണ് സംഭവം. പരിക്കേറ്റ ഉഷ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി രാധാകൃഷ്ണനും ഉഷയും അകന്നു കഴിയുകയായിരുന്നു. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. ഹോം നേഴ്സായിരുന്നു ഉഷ. ഉഷ ജോലിക്കു പോകുന്നത് സംശയത്തോടെ പ്രതി കണ്ടത്. തുടര്‍ന്നാണ് ഇരുവരും അകന്നു കഴിയാന്‍ തീരുമാനിച്ചത്. കൂടാതെ ആക്‌സിഡന്റ് ക്ലെയിമുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ ഭാര്യ ഒപ്പിട്ട് നല്‍കാത്തതിലെ ദേഷ്യവും രാധാകൃഷ്ണനുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ വീടിനടുത്തുള്ള കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനെത്തിയ ഉഷയുടെ മുഖത്തേക്ക് പ്രതി ആസിഡ് ഒഴിച്ച ശേഷം കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പിന്നാലെ ബൈക്കില്‍ കയറി പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍…

    Read More »
  • Crime

    രണ്ടുമക്കളെ കൊലപ്പെടുത്തി യു.എസില്‍നിന്ന് കടന്നു; യുവതി ബ്രിട്ടനില്‍ പിടിയില്‍

    ലണ്ടന്‍: അമേരിക്കയില്‍ രണ്ടുമക്കളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യുവതി ബ്രിട്ടനില്‍ അറസ്റ്റിലായി. യു.എസിലെ കൊളറാഡോയില്‍ ഡിസംബര്‍ 19-ന് നടന്ന ഇരട്ടക്കൊലക്കേസിലാണ് കുട്ടികളുടെ അമ്മയായ കിംബെര്‍ലീ സിങ്ലറി(35)നെ സെന്‍ട്രല്‍ ലണ്ടനില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കി. പ്രതിയെ അമേരിക്കയ്ക്ക് കൈമാറുന്ന നടപടികളുടെ ഭാഗമായാണ് കോടതിയില്‍ ഹാജരാക്കിയത്. ഡിസംബര്‍ 19-നാണ് കിംബെര്‍ലീയുടെ ഒമ്പതുവയസ്സുള്ള മകളെയും ഏഴുവയസ്സുള്ള മകനെയും കൊളറാഡോയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം 11 വയസ്സുള്ള മകളെയും പ്രതിയായ യുവതിയെയും പരിക്കേറ്റനിലയിലും കണ്ടെത്തിയിരുന്നു. കവര്‍ച്ചയ്ക്കിടെയുള്ള ആക്രമണമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു യുവതി ആദ്യംനല്‍കിയ മൊഴി. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, പോലീസ് നടത്തിയ അന്വേഷണത്തില്‍ കവര്‍ച്ചാശ്രമത്തിന്റെ തെളിവുകളൊന്നും ലഭിച്ചില്ല. ഇതിനിടെ, ആശുപത്രി വിട്ട യുവതി ബ്രിട്ടനിലേക്ക് കടന്നിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം ബ്രിട്ടനില്‍നിന്നാണ് യുവതി പിടിയിലായത്. രണ്ടുമക്കളെ കൊലപ്പെടുത്തിയ കേസിന് പുറമേ മൂത്തമകളെ കൊല്ലാന്‍ ശ്രമിച്ചതിനും യുവതിക്കെതിരേ കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവുമായുള്ള പ്രശ്നങ്ങളും കുട്ടികളെ ഭര്‍ത്താവിന് വിട്ടുനല്‍കുന്നത് സംബന്ധിച്ചുള്ള തര്‍ക്കങ്ങളുമാണ്…

    Read More »
  • India

    ആദ്യമിറങ്ങി കളംപിടിക്കാന്‍ ബിജെപി; കേരളത്തില്‍ സ്ഥാനാര്‍ഥികള്‍ ഈ മാസം?

    തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനു കേരളത്തിലെ സ്ഥാനാര്‍ഥികളെ ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കാന്‍ ബിജെപി തയാറെടുപ്പു തുടങ്ങി. നേരത്തേ രംഗത്തിറങ്ങി പ്രചാരണത്തില്‍ മേല്‍ക്കൈ നേടാനാണു പാര്‍ട്ടി ശ്രമം. ബിജെപി മത്സരിക്കുന്ന സീറ്റുകളിലെ സാധ്യതാ പട്ടിക രണ്ടാഴ്ചയ്ക്കുള്ളില്‍ നല്‍കാന്‍ കേന്ദ്രനേതൃത്വം നിര്‍ദേശിച്ചുവെന്നാണു വിവരം. സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ സ്വകാര്യ ഏജന്‍സികളുടെ സര്‍വേ അടുത്ത ദിവസം പൂര്‍ത്തിയാകും. നമോ ആപ്പ് വഴി പൊതുസര്‍വേയും നടക്കുന്നുണ്ട്. ഇന്നു തൃശൂരില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന സ്ത്രീശക്തി സംഗമം ബിജെപിയുടെ പ്രചാരണത്തിന്റെ തുടക്കം കൂടിയാകും. 4 സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ആദ്യം സ്ഥാനാര്‍ഥികളെ ഇറക്കിയതു വലിയ നേട്ടമായെന്നു നേതൃത്വം കരുതുന്നു. ഫെബ്രുവരി 20നകം തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുമെന്നാണു പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. കേരളം ഉള്‍പ്പെടുന്ന മേഖലയില്‍ ആദ്യഘട്ട വോട്ടെടുപ്പിനുള്ള സാധ്യതയും നേതൃത്വം കാണുന്നുണ്ട്. കേരളത്തില്‍ ബിജെപി ഊന്നല്‍ നല്‍കുന്ന 6 മണ്ഡലങ്ങളില്‍ തൃശൂരില്‍ സുരേഷ്‌ഗോപിയും ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി.മുരളീധരനും മത്സരിക്കാനാണു സാധ്യത. തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിയെ കേന്ദ്രനേതൃത്വം നേരിട്ടു തീരുമാനിക്കും. കേന്ദ്രമന്ത്രിമാരായ നിര്‍മലാ സീതാരാമന്‍, എസ്.…

    Read More »
Back to top button
error: