Month: January 2024

  • India

    കുടുംബത്തിന്റെ അനുവാദമില്ലാതെ രോഗികളെ ഐസ്യുവില്‍ പ്രവേശിപ്പിക്കരുത്; മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം

    ന്യൂഡൽഹി: രോഗികളെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐ.സി.യു) പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച്‌ സുപ്രധാന മര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബന്ധുക്കളുടെ അനുമതി ഇല്ലാതെ രോഗികളെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കാൻ ആശുപത്രികള്‍ക്ക് കഴിയില്ല. ഐ.സി.യുവില്‍ പ്രവേശിപ്പിക്കരുതെന്ന് രോഗി മുൻകൂട്ടി ആവശ്യപ്പെടുന്ന പക്ഷവും രോഗിയെ ആശുപത്രികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കരുതെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. കൂടുതല്‍ ചികിത്സ സാധ്യമാകാത്ത സാഹചര്യത്തിലും ജീവൻ രക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിലും ചികിത്സ തുടരുന്നതുകൊണ്ട് കാര്യമായ പുരോഗതി ഉണ്ടാകില്ല എന്നുറപ്പുള്ള സാഹചര്യത്തിലും രോഗിയെ ഐ.സി.യുവില്‍ കിടത്തുന്നത് വ്യര്‍ഥമാണെന്നും മാര്‍ഗനിര്‍ദ്ദേശം പറയുന്നു. 24 അംഗങ്ങളുള്ള വിദഗ്ധസംഘമാണ് മാര്‍ഗനിര്‍ദ്ദേശത്തിന് രൂപം നല്‍കിയത്. അവയവങ്ങള്‍ ഗുരുതരമായി തകരാറിലാകുക, ജീവൻരക്ഷാ ഉപകരണങ്ങള്‍ ആവശ്യമായി വരിക, ആരോഗ്യനില വഷളാകാനുള്ള സാധ്യത മുന്നില്‍ കാണുക എന്നിവയെ അടിസ്ഥാനമാക്കിയാകണം ഐ.സി.യു. പ്രവേശനത്തിനുള്ള മാനദണ്ഡം നിര്‍ണയിക്കേണ്ടത്. രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം, വെന്റിലേറ്റര്‍ ആവശ്യമായ സാഹചര്യം, തീവ്രമായ നിരീക്ഷണത്തിന്റെ ആവശ്യകത തുടങ്ങിയവ ഐ.സി.യു. പ്രവേശനത്തിന്റെ മാനദണ്ഡങ്ങളായി പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. ഐ.സി.യുവില്‍ നിന്ന് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാനുള്ള മാനദണ്ഡങ്ങളും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.രോഗിയോ…

    Read More »
  • India

    ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം; മുംബൈ ട്രാൻസ് ഹാര്‍ബര്‍ ലിങ്ക് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

    മുംബൈ: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായ മുംബൈ ട്രാൻസ് ഹാര്‍ബര്‍ ലിങ്ക് (എംടിഎച്ച്‌എല്‍) ജനുവരി 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ലോകത്തിലെ ഏറ്റവും നീളം കൂടിയ 12 -മത്തെ കടല്‍പ്പാലമാണ് മുംബൈ ട്രാൻസ് ഹാര്‍ബര്‍ ലിങ്ക്.22 കിലോമീറ്ററാണ് കടല്‍പ്പാലത്തിന്റെ നീളം. തെക്കൻ മുംബൈയിലെ ശിവരിയില്‍ നിന്നാരംഭിച്ച്‌ താനെ ക്രീക്ക് വഴി നവി മുബൈയ്‌ക്ക് സമീപം ചിര്‍ലെയിലാണ് പാലം അവസാനിക്കുന്നത്. 2018 ലാണ് മുംബൈ ട്രാൻസ് ഹാര്‍ബര്‍ ലിങ്കിന്റെ പണികള്‍ ആരംഭിച്ചത്. 17,843 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ ആറുവരി പാലം രാജ്യത്തെ ഏറ്റവും ചെലവേറിയ പദ്ധതികളിലൊന്നാണ്. പ്രതിദിനം 70,000 വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 100 കിലോമീറ്റര്‍ വേഗതയില്‍ ഈ വഴി വാഹനങ്ങള്‍ക്ക് കടന്നു പോകാൻ സാധിക്കും. അതേസമയം പാലത്തിന്റെ ടോള്‍ നിരക്കുകള്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകാള്‍ അനുസരിച്ച്‌ പാസഞ്ചര്‍ കാറുകള്‍ക്ക് 250/ 300 രൂപ വരെ ഈടാക്കാനാണ് സാധ്യത. ചരക്ക്…

    Read More »
  • Kerala

    നിലം തൊടാതെ തിരുവനന്തപുരത്ത് സിപിഐ; സീറ്റ് സിപിഐഎം ഏറ്റെടുക്കണമെന്ന് സി.ദിവാകരൻ

    തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ സിപിഎമ്മിന്‍റെ കൊല്ലം സീറ്റും സിപിഐയുടെ തിരുവനന്തപുരം സീറ്റും ഇരു പാര്‍ട്ടികളും പരസ്പരം വച്ചുമാറണമെന്ന നിര്‍ദ്ദേശവുമായി മുതിര്‍ന്ന സിപിഐ നേതാവ് സി.ദിവാകരൻ. സീറ്റുകള്‍ പരസ്പരം മാറിയാല്‍ ഇരു സീറ്റുകളിലും ഇടതുപക്ഷത്തിന് ജയിക്കാൻ കഴിയുമെന്നാണ് ദിവാകരന്‍റെ കണ്ടെത്തല്‍. മുതിര്‍ന്ന ഇടതുനേതാക്കള്‍ അതിനുള്ള രാഷ്ട്രീയ പക്വത കാട്ടണമെന്നും ദിവാകരൻ പറയുന്നു.ഇന്നത്തെ സാഹചര്യത്തില്‍ ദേശീയതലത്തില്‍ കൂടുതല്‍ ഇടത് എംപിമാരുണ്ടാകേണ്ടത് അനിവാര്യമാണ്. അതിന് മണ്ഡലം വച്ചുമാറല്‍ പോലെയുള്ള വിട്ടുവീഴ്ചകള്‍ക്ക് ഇരുപാര്‍ട്ടികളും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍ തിരുവനന്തപുരത്ത് സിപിഐയും കൊല്ലത്ത് സിപിഎമ്മുമാണ് മത്സരിക്കുന്നത്.2009 മുതല്‍ കോണ്‍ഗ്രസിന്‍റെ ശശി തരൂര്‍ ആണ് തുടര്‍ച്ചയായി മൂന്ന് തവണ തിരുവനന്തപുരത്ത് ജയിച്ചത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായിരുന്നു. 2005 ലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച പന്ന്യന്‍ രവീന്ദ്രന്‍ ആണ് തിരുവനന്തപുരത്ത് നിന്നുള്ള സിപിഐയുടെ അവസാന എംപി. പി.കെ.വാസുദേവന്‍ നായരുടെ നിര്യാണത്തെത്തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പില്‍ ആണ് പന്ന്യന്‍ ജയിച്ചുകയറിയത്.

    Read More »
  • India

    യുവതിയുടെ കവിളില്‍ കേക്ക് തടവി; പുലിവാൽ പിടിച്ച് തെലങ്കാനയിലെ കോണ്‍ഗ്രസ് എം.എല്‍.എ 

    ഹൈദരാബാദ്: യുവതിയുടെ കവിളില്‍ കേക്ക് തടവി പുലിവാൽ പിടിച്ച് തെലങ്കാനയിലെ കോണ്‍ഗ്രസ് എം.എല്‍.എ . മനാകൊണ്ടൂര്‍ മണ്ഡലത്തിലെ എം.എല്‍.എ കവ്വംപള്ളി സത്യനാരായണയാണ് വെട്ടിലായിരിക്കുന്നത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടയാണ് സംഭവം ചൂടുപിടിച്ചത്.യുവതിയുടെ കവിളില്‍ നിരവധി തവണ കേക്ക് തടവുന്നതാണ് വീ‍ഡിയോയില്‍ ദൃശ്യമാകുന്നത്. ഇവര്‍ അതൃപ്തി പ്രകടമാക്കുന്നുണ്ടെങ്കിലും എം.എല്‍.എ ഇത് അവസാനിപ്പിക്കുന്നില്ല. മറ്റൊരു വ‍ീഡിയോയില്‍ യുവതിയുടെ കൈയില്‍ ബലമായി പിടിച്ചുവലിച്ച്‌ ഡാൻസ് ചെയ്യിപ്പിക്കുന്നതും കാണാം. രണ്ടുവീഡിയോയും പുറത്തുവന്നതോടെ എം.എല്‍.എയുടെ പെരുമാറ്റത്തെയാണ് സോഷ്യല്‍ മീഡിയയില്‍ ജനങ്ങള്‍ ചോദ്യം ചെയ്യുന്നത്. സംഭവം നടക്കുമ്ബോള്‍ മന്ത്രി പൊന്നാം പ്രഭാകറും അവിടെയുണ്ടായിരുന്നു. തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ പുതുവത്സരാഘോഷത്തില്‍ നിന്നുള്ള സംഭവങ്ങളാണ് പുറത്തെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

    Read More »
  • India

    പെട്രോൾ പമ്പിൽ 100, 500,1000 രൂപകളിൽ ഇന്ധനം നിറയ്ക്കാൻ ഓർഡർ ചെയ്യരുത്, ഇന്ധനം നിറയ്ക്കുമ്പോൾ വഞ്ചിക്കപ്പെടാൻ സാദ്ധ്യതകൾ ഏറെ!  ഈ കാര്യങ്ങൾ എപ്പോഴും ഓർക്കുക

        പെട്രോൾ പമ്പുകളിൽ വാഹനങ്ങളിൽ പെട്രോളും ഡീസലും നിറയ്ക്കുമ്പോൾ പലരും  വഞ്ചിക്കപ്പെടുക പതിവാണ്. ചിലപ്പോൾ ഇന്ധനം പറഞ്ഞ അളവിനേക്കാൾ കുറവായിരിക്കും, മറ്റ് ചിലപ്പോൾ പണത്തിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകാം.  കാറിലോ സ്കൂട്ടറിലോ ബൈക്കിലോ മറ്റോ പെട്രോളും ഡീസലും നിറയ്ക്കുമ്പോൾ എപ്പോഴെങ്കിലും നമ്മളിൽ ചിലർ തട്ടിപ്പിന് ഇരയായിട്ടുണ്ടാകും. അത്തരം സാഹചര്യങ്ങളിൽ, ജാഗ്രത പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ഇന്ധനം നിറയ്ക്കുമ്പോൾ ഈ കാര്യങ്ങൾ എപ്പോഴും മനസിൽ വയ്ക്കുക. മീറ്ററിൽ പൂജ്യം ഉറപ്പാക്കുക വാഹനത്തിൽ ഇന്ധനം നിറയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട വളരെ സാധാരണമായ ഒരു കാര്യം ഇന്ധനം നിറയ്ക്കാൻ തുടങ്ങുന്നതിന് മുമ്പ് മെഷീന്റെ മീറ്റർ പൂജ്യമായി സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്. മീറ്റർ പൂജ്യത്തിൽ സജ്ജീകരിച്ചിട്ടില്ലെങ്കിൽ, നിങ്ങളുടെ വാഹനത്തിലേക്ക് ഇന്ധനം വിതരണം ചെയ്യുന്നതിന് മുമ്പ് മെഷീന്റെ മീറ്റർ പൂജ്യമാക്കാൻ ആവശ്യപ്പെടുക. ഇങ്ങനെ ഇന്ധനം നിറയ്ക്കരുത് ഭൂരിഭാഗം ആളുകളും പെട്രോൾ പമ്പിലെത്തി 100, 200, 500 രൂപകളിൽ ഇന്ധനങ്ങൾ നിറയ്ക്കാൻ ഓർഡർ ചെയ്യുന്നു. ഇതിലൂടെ വഞ്ചനയ്ക്ക് ഇരയാകാനുള്ള സാധ്യത…

    Read More »
  • India

    അര്‍ജ്ജുന അവാര്‍ഡ് ജേതാവായ പോലീസ് ഓഫീസർ മരിച്ചത് വെടിയേറ്റ്; അന്വേഷണത്തിന് പ്രത്യേകസംഘം

    ചണ്ഡീഗഢ്: അര്‍ജ്ജുന അവാര്‍ഡ് ജേതാവായ പഞ്ചാബ് പോലീസ് ഓഫീസറുടെ മൃതദേഹം റോഡരികില്‍ കണ്ടെത്തി. സംഗ്രൂരിലെ ഡിഎസ്പി ദല്‍ബീര്‍ സിങിന്റെ(54) മൃതദേഹമാണ് ബസ്തി ബാവഖേല്‍ കനാലിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തത്. ഗ്രാമീണര്‍ വിളിച്ച്‌ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘമാണ് മൃതദേഹം ഡിഎസ്പി ദല്‍ബീറിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. വെയ്റ്റ്‌ലിഫ്റ്റര്‍ കൂടിയാണ് മരിച്ച ഡിഎസ്പി പ്രാഥമിക പരിശോധനയില്‍ വാഹനാപകടമായാണ് പഞ്ചാബ് പോലീസ് കരുതിയതെങ്കിലും പോസ്റ്റ്മോര്‍ട്ടത്തില്‍ ഡിഎസ്പിയുടെ കഴുത്തില്‍ വെടിയുണ്ട കണ്ടെത്തുകയായിരുന്നു. ഡിഎസ്പിയുടെ സര്‍വീസ് പിസ്റ്റളും കാണാതായിട്ടുണ്ട്. ഡിസംബര്‍ 31ന് രാത്രി ന്യൂഇയര്‍ പാര്‍ട്ടി കഴിഞ്ഞ് തിരിച്ച്‌ വരുമ്ബോള്‍ ദല്‍ബീര്‍ സിങ് ബസ്സ്റ്റാൻഡിന് സമീപം ഇറങ്ങിയതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചുവരികയാണ്. അതേസമയം സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഡിഎസ്പിയുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുമെന്നും എഡിസിപി ബല്‍വീന്ദര്‍ സിംഗ് രന്ധവ പറഞ്ഞു.

    Read More »
  • Sports

    വുക്മനോവിച്ചിന്റെ സ്വന്തം സെർബിയക്കാരനെ സ്വന്തമാക്കി ഗോകുലം കേരള എഫ്സി

    കോഴിക്കോട്: കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ചിന്റെ രാജ്യമായ സെർബിയയിൽ നിന്നും ഫുട്ബോൾ താരത്തെ സ്വന്തമാക്കി ഗോകുലം കേരള എഫ്സി. സെർബിയൻ മിഡ്‌ഫീല്‍ഡര്‍ നിക്കോള സ്റ്റോഹാനോവിച്ചിനെയാണ് ഗോകുലം കേരള എഫ്സി സ്വന്തമാക്കിയത്. മോണ്ടിനെഗ്രിൻ ക്ലബ്ബുകളായ ഒ എഫ് കെ പെട്രോവാക്, എഫ് എഫ് കെ ഡെസിക് തുസി എന്നിവയ്ക്കായി കളിച്ചിട്ടുള്ള താരമായ നിക്കോള സ്റ്റോഹാനോവിച്ച് കൊൽക്കത്ത മുഹമ്മദൻ എസ്‌സിയുടെ മുൻ ക്യാപ്റ്റനായിരുന്നു. ലീഗില്‍ ഇരുപത്തിയഞ്ച് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകളും പത്ത് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. ജനുവരി ആദ്യവാരം നിക്കോള ടീം ക്യാമ്ബില്‍ ചേരും. ജനുവരി 11 മുതല്‍ 21 വരെ ഒഡീഷയില്‍ നടക്കുന്ന സൂപ്പര്‍ കപ്പിന്റെ പ്രാഥമിക റൗണ്ടില്‍ ടീമിനായി നിക്കോള കളിക്കും.ഇപ്പോള്‍ ഇടവേളയ്ക്ക് പിരിഞ്ഞ ഐ ലീഗില്‍ പതിനേഴു പോയിന്റുമായി ഗോകുലം ആറാം സ്ഥാനത്താണ്.

    Read More »
  • Sports

    നിലനില്‍പ്പു തന്നെ  ഭീഷണിയിലായി ഹൈദരാബാദ് എഫ്സി ടീം

    ഹൈദരാബാദ്: ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ നിലനില്‍പ്പു തന്നെ  ഭീഷണിയിലായി ഹൈദരാബാദ് എഫ്സി ടീം. സാമ്ബത്തികമായി വലിയ പ്രതിസന്ധിയിലായതോടെ പല വിദേശ താരങ്ങളും പ്രധാന പരിശീലകനുമെല്ലാം ടീം വിട്ടു. ഓരോ താരങ്ങള്‍ക്കും ഇത്ര ദിവസത്തിനുള്ളില്‍ പ്രതിഫലം നല്‍കാമെന്ന വാഗ്ദാനം ചെയ്താണ് ടീം മുന്നോട്ടു പോകുന്നത്. വിദേശ താരങ്ങളായ ജൊനാഥൻ മോയ, ഫിലിപ്പെ അമോറിം, ഒസ്വാള്‍ഡോ എന്നിവര്‍ നേരത്തെ തന്നെ ടീം വിട്ടു. അയര്‍ലൻഡ് പരിശീലകനായ കോണര്‍ നെസ്റ്ററും ടീമിനെ ഉപേക്ഷിച്ചു പോയി. താങ്ബോയ് സിങ്തോയാണ് നിലവില്‍ ഹൈദരാബാദിന്റെ കോച്ച്‌. കരാര്‍ അവസാനിപ്പിച്ചു ടീം വിടാൻ അനുവാദം ചോദിച്ച്‌ നിരവധി ഇന്ത്യൻ താരങ്ങളും രംഗത്തുണ്ട്. മുഖ്യ കോച്ച്‌ ടീം വിട്ട വിവരം താരങ്ങള്‍ അറിഞ്ഞത് വാട്സാപ്പ് സന്ദേശങ്ങള്‍ വഴിയാണ്! ശമ്ബളം കൊടുക്കാത്തതിനാല്‍ ടീമിനെ പരിശീലനത്തിനു കൊണ്ടുപോയിരുന്ന ബസിന്റെ ഡ്രൈവര്‍ ജോലിക്കെത്തില്ലെന്നു ക്ലബിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മാസങ്ങളായി പണം ലഭിക്കാതായതോടെ ക്ലബിലേക്ക് ഭക്ഷണം വിതരണം ചെയ്തിരുന്ന ഏജൻസി പിൻവാങ്ങി. അതിനിടെ എവേ മത്സരത്തിനായി ജംഷഡ്പുരിലെത്തിയപ്പോള്‍ താമസിച്ച…

    Read More »
  • Sports

    ദിമിത്രിയോസ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിസംബറിലെ മികച്ച താരം

    കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിസംബറിലെ മികച്ച താരത്തിനുള്ള പുരസ്കാരം ദിമിത്രിയോസ് ഡയമന്റക്കോസ് സ്വന്തമാക്കി. ഡിസംബറില്‍ നാലു മത്സരങ്ങള്‍ ആണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്. ദിമി മൂന്ന് ഗോളുകളും ഒരു അസിസ്റ്റും ഈ നാലു മത്സരങ്ങളില്‍ നിന്ന് നേടി. ലൂണയുടെ അഭാവത്തില്‍ ടീമിന്റെ അറ്റാക്കിനെ മുന്നില്‍ നിന്ന് നയിക്കുന്നത് ദിമി തന്നെയാണ്. മുംബൈ സിറ്റിക്ക് എതിരെയും മോഹൻ ബഗാനെതിരെയും ദിമി ഡിസംബർ മാസം നിര്‍ണായക ഗോളുകള്‍ നേടി. ഈ സീസണില്‍ ഇതുവരെ ഏഴ് ഗോളുകള്‍ ദിമി നേടിയിട്ടുണ്ട്.ടോപ് സ്കോര്‍ ചാര്‍ട്ടിലും ദിമി ലീഗില്‍ ഒന്നാമത് നില്‍ക്കുകയാണ്. ഇത് കൂടാതെ  രണ്ട് അസിസ്റ്റും ദിമി ഈ സീസണില്‍ സംഭാവന ചെയ്തിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനമാണ് ദിമിത്രസ് ദയമന്റകോസ് ഈ സീസണില്‍ നടത്തി കൊണ്ടിരിക്കുന്നത്.

    Read More »
  • Sports

    വമ്പൻ ഓഫറുമായി ക്ലബുകൾ രംഗത്ത്,ഹോർമിപാം കേരള ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് സൂചന 

    കൊച്ചി: ജനുവരി ട്രാൻസ്‌ഫർ ജാലകം ആരംഭിച്ചിരിക്കെ ഇന്ത്യൻ സൂപ്പർ ലീഗിലും ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ ശക്തമായി ഉയരുന്നുണ്ട്. നിരവധി ക്ലബുകൾ ജനുവരിയിൽ പുതിയ താരങ്ങളെ സ്വന്തമാക്കി ഈ സീസണിൽ കിരീടത്തിനു വേണ്ടി പൊരുതാനുള്ള പദ്ധതിയിലാണ്.  അതിനു പുറമെ ചില ക്ലബുകളുടെ പ്രധാന താരങ്ങൾ പരിക്കേറ്റു പുറത്തു പോയതിനാൽ അവർക്ക് പകരക്കാരെ കണ്ടെത്തേണ്ടതും അനിവാര്യമായ കാര്യമാണ്.കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം അഡ്രിയാൻ ലൂണയുടെ പകരക്കാരനെ കണ്ടെത്തുകയാണ് ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം.അതിനിടയിൽ  ടീമിലെ ഒരു പ്രധാനപ്പെട്ട താരത്തെ ബ്ലാസ്റ്റേഴ്‌സിന് നഷ്‌ടമാകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.  പ്രതിരോധനിരയിലെ യുവതാരമായ റുവൈഹ് ഹോർമിപാമിനാണ് മറ്റു ക്ലബുകളിൽ നിന്നും വമ്പൻ ഓഫറുകൾ വരുന്നത്.അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയതോടെ ഹോർമിപാമിനുള്ള അവസരങ്ങൾ ബ്ലാസ്‌റ്റേഴ്‌സിൽ തീരെ ഇല്ലാതായിട്ടുണ്ട്. പ്രതിരോധനിരയിൽ മിലോസ് ഡ്രിഞ്ചിച്ച്, മാർകോ ലെസ്‌കോവിച്ച് എന്നീ വിദേശതാരങ്ങളെ ഉൾപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്. ഈ താരങ്ങൾ ഒരുമിച്ച് ആദ്യ ഇലവനിൽ ഇറങ്ങിയ മൂന്നു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോൾ പോലും വഴങ്ങാതെ…

    Read More »
Back to top button
error: