ആലപ്പുഴ: കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വീണ യാത്രക്കാരന്റെ കൈ ടയറിനടിയിൽപ്പെട്ട് അറ്റുപോയി.
തിരുവനന്തപുരം – നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരനായിരുന്ന നാഗ്പൂര്‍ സ്വദേശി രവി മശ്ര എന്നയാള്‍ക്കാണ് അപകടം സംഭവിച്ചത്.
ട്രെയിൻ കായംകുളത്ത് എത്തിയപ്പോള്‍ വെള്ളം വാങ്ങാനായി ഇയാൾ പ്ലാറ്റ്ഫോമില്‍ ഇറങ്ങി. ഈ സമയം ട്രെയിൻ മുന്നോട്ട് എടുക്കുന്നതു കണ്ട് ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വീണ രവി മശ്രത്തിന്‍റെ കൈ ട്രെയിനിന് അടിയില്‍പ്പെട്ട് അറ്റു മാറുകയായിരുന്നു. കൈയുടെ മുട്ടിന് മുകളില്‍ വച്ചാണ് അറ്റു മാറിയത്.ഇയാളെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.