NEWSWorld

ഹമാസ് നേതാക്കളെ ഒന്നൊന്നായി വധിച്ച് ഇസ്രായേൽ;ഹമാസ്  ഉപമേധാവി സാലിഹ് അറൂരിയും  കൊല്ലപ്പെട്ടു

ബെയ്റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഇസ്രയേല്‍ വ്യോമാക്രണത്തില്‍ ഹമാസ് രാഷ്ട്രീയ ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു.

സായുധവിഭാഗത്തിന്റെ രണ്ടു കമാൻഡര്‍മാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ചൊവ്വാഴ്ച രാത്രി ദക്ഷിണ ബൈറൂത്തിലെ മശ്റഫിയ്യയില്‍ ഹമാസ് ഓഫിസിനുനേരെയാണ് ഇസ്രായേല്‍ ഡ്രോണുകള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കൂടുതല്‍ ആളപായമുണ്ടായതായും ഒരു കെട്ടിടം തകര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Signature-ad

ഇസ്രായേല്‍ ആക്രമണത്തില്‍ അറൂരി കൊല്ലപ്പെട്ടതോടെ യുദ്ധമുഖം മാറുമെന്ന ആശങ്കയിലാണ് ലോക രാജ്യങ്ങള്‍. ലബനാൻ തലസ്ഥാനത്ത് ഹിസ്ബുള്ളയുടെ ഓഫീസ് ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിലാണ് ഉഗ്രസ്ഫോടനം ഉണ്ടായത്.

ഒക്ടോബര്‍ ഏഴിനു ശേഷം ഹമാസ് വക്താവായി വിഷയങ്ങള്‍ പുറംലോകത്തോട് പങ്കുവെച്ചത് അറൂരിയായിരുന്നു. ഖസ്സാം ബ്രിഗേഡ് സ്ഥാപകരില്‍ പ്രമുഖനും നിലവില്‍ ഹമാസ് രാഷ്ട്രീയ ഉപമേധാവിയുമായ അദ്ദേഹത്തെ അന്ന് മുതൽ ഇസ്രായേല്‍ ലക്ഷ്യം വെച്ചിരുന്നു.

ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് സ്ഥാപകരിലൊരാള്‍ കൂടിയായ അറൂരി യു.എസ് ഭീകരപ്പട്ടികയില്‍ പെട്ടയാളുമാണ്.  ഒക്ടോബര്‍ ആക്രമണത്തിനു ശേഷം വെസ്റ്റ് ബാങ്കിലെ അദ്ദേഹത്തിന്റെ വീട് ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തിരുന്നു.

Back to top button
error: