Month: January 2024

  • Kerala

    കെൽട്രോണിന് ഒഡീഷയിൽ നിന്നും 164 കോടിയുടെ ഓർഡർ

    കണ്ണൂർ:  അൻപതാം വാർഷികമാഘോഷിക്കുന്ന കമ്പനിയുടെ പുത്തനുണർവ്വിനുള്ള അംഗീകാരമായി കെൽട്രോണിന് ഒഡീഷയിൽ നിന്നും 164 കോടി രൂപയുടെ ഓർഡർ. ഒഡീഷയിലുള്ള ഒറീസ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ സെൻററിൽ (OCAC) നിന്നും 6974 സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിലേക്ക് ഹൈടെക് ക്ലാസ് റൂമുകൾ സ്ഥാപിക്കുന്നതിനുള്ള ഓർഡറാണ് കെൽട്രോണിന് ലഭിച്ചിരിക്കുന്നത്. 164 കോടി രൂപയുടെ ഈ ഓർഡറിന്റെ അടിസ്ഥാനത്തിൽ സ്മാർട്ട് ക്ലാസ് റൂമുകൾ സ്ഥാപിക്കുന്നതിനൊപ്പം അവയുടെ കമ്മീഷനിങ്, ഓപ്പറേഷൻ, കണ്ടന്റ് സ്റ്റോറേജും ഡിസ്ട്രിബ്യൂഷൻ സോഫ്റ്റ്‌വെയർ ഉൾപ്പെടെയുള്ള മൂന്നുവർഷത്തേക്കുള്ള മെയിൻറനൻസ്  സേവനങ്ങളും കെൽട്രോൺ നൽകുന്നതാണ്. 2016 മുതൽ സംസ്ഥാനമൊട്ടാകെ വിവിധ സ്കൂളുകളിലായി നാൽപ്പത്തി അയ്യായിരം സ്മാർട്ട് ക്ലാസ് റൂമുകൾ കെൽട്രോൺ സജ്ജീകരിച്ചിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റൂം പദ്ധതി ഇന്ത്യയിലാകെത്തന്നെ വിദ്യാഭ്യാസ രംഗത്തെ കേരള മോഡലായി പ്രശംസ നേടിയിരുന്നു. ഇതിന്റെ ചുവടുവച്ചാണ് ഒഡീഷയിലും കേരള മോഡൽ സ്മാർട്ട് ക്ലാസ് റൂമുകൾ  നിർമ്മിക്കുന്നതിനുള്ള കരാർ കെൽട്രോണിന് ലഭിച്ചിരിക്കുന്നത്.

    Read More »
  • India

    പാൻ കാർഡ് നഷ്‌ടപ്പെട്ടോ…? ആശങ്ക വേണ്ട, ഒരു പൈസ പോലും ചിലവില്ലാതെ മിനിറ്റുകൾക്കുളിൽ ഇ-പാൻ ഡൗൺലോഡ് ചെയ്യാം; എങ്ങനെ എന്ന് അറിയൂ

        വളരെ പ്രധാനപ്പെട്ട സർക്കാർ രേഖയാണ് പാൻ കാർഡ്. ബാങ്ക് അക്കൗണ്ട് തുറക്കുക, വസ്തു വാങ്ങുകയോ വിൽക്കുകയോ ചെയ്യുക, വാഹനം വാങ്ങുകയോ വിൽക്കുകയോ ചെയ്യുക, ഐടിആർ ഫയൽ ചെയ്യുക തുടങ്ങി പാൻ കാർഡ് ആവശ്യമായ അനവധി കാര്യങ്ങളുണ്ട്. പാൻ കാർഡ് നഷ്‌ടപ്പെടുകയോ കേടുപാടുകൾ വരുകയോ ചെയ്‌താൽ പരിഭ്രാന്തരാകേണ്ടതില്ല. ആദായ നികുതി വകുപ്പ് ഇ-പാൻ കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം നൽകുന്നു. ആധാർ കാർഡിന്റെ സഹായത്തോടെ മാത്രമേ നിങ്ങൾക്ക് ഇ-പാൻ ഡൗൺലോഡ് ചെയ്യാൻ കഴിയൂ. പാൻ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവയുമായി ആധാർ ലിങ്ക് ചെയ്യേണ്ടത് പ്രധാനമാണ്. എന്താണ് ഇ-പാൻ സേവനം? പാൻ കാർഡ് തൽക്ഷണം നൽകുന്നതിനാണ് ഇ-പാൻ സേവനം ആരംഭിച്ചത്. സാധുതയുള്ള ആധാർ നമ്പറുള്ള ഉപയോക്താക്കൾക്ക് ഈ കാർഡുകൾ ഏതാണ്ട് തത്സമയം നൽകുന്നു. ആധാറിൽ നിന്നുള്ള ഇ-കെവൈസി വിശദാംശങ്ങൾ പരിശോധിച്ചതിന് ശേഷം നൽകുന്ന ഡിജിറ്റൽ രൂപത്തിലുള്ള കാർഡാണ് ഇ-പാൻ. പിഡിഎഫ് ഫോർമാറ്റിൽ ഇത് സൗജന്യമായി ലഭിക്കും. എങ്ങനെ ഡൗൺലോഡ്…

    Read More »
  • India

    ‘അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തേക്കും,’ ആശങ്ക പങ്കുവെച്ച് ആം ആദ്മി നേതാക്കൾ

         മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇഡി അറസ്റ്റ് ചെയ്‌തേക്കും. കെജരിവാളിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന വിവരം ലഭിച്ചതായി ആം ആദ്മി പാര്‍ട്ടി മന്ത്രിമാരായ അതിഷിയും സൗരബ് ഭരദ്വാജയം പറയുന്നു. കെജരിവാളിന്റെ വീട്ടില്‍ ഇഡി ഇന്ന് രാവിലെ റെയ്ഡ് നടത്തുമെന്നും തുടര്‍ന്ന് അറസ്റ്റ് ചെയ്യുമെന്നുമാണ് മന്ത്രി അതിഷി മര്‍ലേന എക്‌സിലെ കുറിപ്പില്‍ സൂചിപ്പിക്കുന്നത്. ഇത്തരമൊരു വിവരം ലഭിച്ചതായി മന്ത്രി സൗരബ് ഭരദ്വാജും എക്‌സില്‍ കുറിച്ചിട്ടുണ്ട്. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) സന്ദീപ് പതക് പങ്കുവെച്ച ഓൺലൈൻ കുറിപ്പിൽ ഇക്കാര്യം പറയുന്നുണ്ട്. ‘ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ  വ്യാഴാഴ്ച ഇ ഡി റെയ്ഡ് ചെയ്യാനും അറസ്റ്റിനും   സാധ്യതയുണ്ട്.’ ഡല്‍ഹി മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്നലെ ഹാജരായില്ല. ഇഡിയുടെ സമന്‍സ് നിയമവിരുദ്ധമാണെന്നും, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നുമാണ് അറിയിച്ചത്. മൂന്നാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള അഡിയുടെ നോട്ടീസ് കെജരിവാള്‍ നിരസിക്കുന്നത്.

    Read More »
  • Kerala

    ഹിന്ദു -ക്രിസ്ത്യൻ കുടുംബങ്ങള്‍ സന്താനോത്പാദനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് സ്വാമി ചിദാനന്ദപുരി

    കോഴിക്കോട്: കേരളത്തിലെ ഹിന്ദു- ക്രിസ്ത്യൻ കുടുംബങ്ങളില്‍ കുട്ടികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടെന്നും, അതിനാല്‍ സന്താനോത്പാദനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. മിക്ക ഹിന്ദു- ക്രിസ്ത്യൻ വീടുകളില്‍ ഏറിവന്നാല്‍ ഒരു കുട്ടിയാണുള്ളത്. അതിലൂടെ കേരളത്തിലെ ജനസംഖ്യ നേര്‍പകുതിയായി. എന്നാല്‍ ഇസ്‍ലാമിക ഗൃഹങ്ങളില്‍ ആറ് മക്കളാണുള്ളത്. അവിടെ ജനസംഖ്യ മൂന്നിരട്ടിയായി കൂടുകയാണെന്നും ഹിന്ദുവിനും ക്രിസ്ത്യാനിക്കും പകുതിയായി കുറയുകയാണെന്നും ചിദാനന്ദപുരി പറയുന്നു. സ്വാമി ചിദാനന്ദപുരി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ട വിഡിയോയിലാണ് സന്താനോത്പാദനത്തെ പറ്റി പറയുന്നത്. ഇന്ന് ഹിന്ദു-ക്രിസ്ത്യൻ സമൂഹത്തിലെ പുതുതലമുറ കല്യാണം കഴിക്കാൻ പോലും തയ്യാറാവാത്ത ഒരു അവസ്ഥയുണ്ട്. കല്യാണം കഴിച്ചാലും പ്രസവിക്കാൻ തയാറല്ല എന്ന് പറയുന്നവരുമുണ്ട്. ഇത്തരത്തില്‍ നൂറ് കണക്കിന് കേസുകള്‍ ആശ്രമത്തില്‍ വരാറുണ്ട്. അതിനൊപ്പം കല്യാണമെന്ന വ്യവസ്ഥയെ തന്നെ എതിര്‍ക്കുന്ന ഒരു സമൂഹവും ഹിന്ദു -ക്രിസ്ത്യൻ വീടുകളില്‍ വളര്‍ന്നുവരുന്നുണ്ട്. ലിവിങ്ങ് ടുഗദര്‍ പോരെ എന്നാണ് പുതിയ തലമുറ ചോദിക്കുന്നത്. വിവാഹവും സന്താനോത്പാദനവുമാണ് മുഖ്യമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം.…

    Read More »
  • Careers

    കേരള പോലീസിൽ എസ്.ഐ ; ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം, ഒരു ലക്ഷത്തോളം ശമ്ബളം

    കേരള പി.എസ്.സി  പോലീസ് വകുപ്പില്‍ സബ് ഇൻസ്‌പെക്ടര്‍  ട്രെയിനി തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2024 ജനുവരി 31. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇരുപതിനും മുപ്പത്തിയൊന്നിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാൻ സാധിക്കുക. നിയമനം ലഭിക്കുന്നവര്‍ക്ക് 45,600 രൂപ മുതല്‍ 95,600 രൂപ വരെയാണ് ശമ്ബള സ്‌കെയില്‍. കേരള പി.എസ്.സി നടത്തുന്ന എഴുത്തുപരീക്ഷയുടെയും ഫിസിക്കല്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. അപേക്ഷ സമര്‍പ്പിക്കാൻ https://www.keralapsc.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

    Read More »
  • Health

    മലബന്ധത്തിനു മുതൽ പല്ല് വേദനയ്ക്ക് വരെ;വെറ്റില വെറുമൊരു ഇലയല്ല, അറിയാം ഗുണങ്ങൾ

    വെറ്റില വെറും ഒരു ഇലയല്ല. അറിയുംതോറും മൂല്യമേറിടുന്ന ഒരു ഔഷധം കൂടിയാണ് ഇത്. വെറ്റിലയിൽ ജീവകം സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ, കരോട്ടിൻ, കാൽസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. നല്ലൊരു വേദനസംഹാരി കൂടിയാണ് വെറ്റില. വെറ്റില അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടുക. വേദനയ്ക്കു ശമനം ലഭിക്കും. വെറ്റില ചവച്ച് നീരിറക്കിയാൽ തൊണ്ട വേദനയ്ക്കുൾപ്പടെ ആശ്വാസം ലഭിക്കും വെറ്റിലയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കുന്നു. പി.എച്ച് ലെവൽ സാധാരണ നിലയിലാക്കി ഉദരപ്രശ്നങ്ങൾ പരിഹരിക്കുന്നു. ദിവസവും വെറുംവയറ്റിൽ വെറ്റില നീരു കുടിക്കുന്നത് മലബന്ധം അകറ്റും. കുറച്ച് വെള്ളം ചേർത്ത് വെറ്റില ചതയ്ക്കുക. ഈ വെള്ളം ഒരു രാത്രി വച്ചതിനു ശേഷം പിറ്റേന്നു രാവിലെ വെറും വയറ്റിൽ കുടിക്കുക. ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം വർധിപ്പിക്കാനും വെറ്റില ഉത്തമമാണ്.വിശപ്പു കൂട്ടാനും വെറ്റില സഹായിക്കുന്നു.ഉച്ചഭക്ഷണ ശേഷം വെറ്റില ചവയ്ക്കുന്നതു മുൻപു സാധാരണയായിരുന്നു. ശ്വാസത്തെ റിഫ്രഷ് ആക്കാൻ വെറ്റില സഹായിക്കും. കൂടാതെ വായിലെ അണുക്കൾ, ബാക്ടീരിയ മുതലായവയെ ഇത് തടയും.അതിനാൽ തന്നെ…

    Read More »
  • Kerala

    സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും: 239 ഇനങ്ങൾ, 9571 പ്രതിഭകൾ: കൗമാരകലയുടെ പൂരത്തിന്റെ സമാപനത്തിന് മമ്മൂട്ടി വിശിഷ്‌ടാതിഥിയാവും

        കലാപൂരത്തിന്റെ 5 നാളുകള്‍ക്ക് ഇന്ന് തിരിതെളിയും. കൊല്ലംപൂരം അരങ്ങേറുന്ന ആശ്രാമം മൈതാനത്തെ മുഖ്യവേദിയില്‍  രാവിലെ പത്തിന് 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിതെളിക്കും. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, കെ.രാജന്‍, കെ.ബി.ഗണേഷ്‌കുമാര്‍, ജെ.ചിഞ്ചുറാണി, മുഹമ്മദ് റിയാസ് എന്നിവര്‍ പങ്കെടുക്കും. സിനിമാതാരം നിഖില വിമൽ മുഖ്യാതിഥിയാകും. തുടര്‍ന്ന് 24 വേദികളില്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും   വരുന്ന അഞ്ചുനാളുകൾ കൗമാരകലയുടെ പൂരത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുക. ഭിന്നശേഷി കുട്ടികളുടെ വാദ്യമേളത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. കാസർകോട്‌ ജില്ലയിലെ ഗോത്രവിഭാഗക്കാരായ മാവിലർ, മലവേട്ടുവൻ സമുദായക്കാർ മംഗലം കളി അവതരിപ്പിക്കും. സ്കൂൾ കലോത്സവത്തിന്‍റെ സ്വാഗതഗാനത്തിന്‌ ആശാശരത്താണ് നൃത്താവിഷ്‌കാരം നൽകുന്നത്. കലോത്സവത്തില്‍ ഒന്നാംസ്ഥാനം നേടുന്ന ജില്ലയ്ക്ക് നല്‍കാനുള്ള സ്വര്‍ണക്കപ്പിന് ബുധനാഴ്ച ജില്ലാ അതിര്‍ത്തിയായ കുളക്കടയില്‍ വരവേല്‍പ് നല്‍കി. മത്സരവിജയികള്‍ക്കും പങ്കെടുക്കുന്നവര്‍ക്കും നല്‍കാനുള്ള 12,000 പുതിയ ട്രോഫികള്‍ രാത്രിയോടെ തൃശ്ശൂരില്‍നിന്ന് കൊല്ലത്ത് എത്തിച്ചു. മത്സരാര്‍ഥികള്‍ക്ക് കൊല്ലം നഗരത്തിലെ 23 സ്‌കൂളുകളിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. കുട്ടികളെ…

    Read More »
  • Food

    വളരെ സിംപിൾ; കപ്പലണ്ടി മിഠായി ഇനി വീട്ടിലുണ്ടാക്കാം 

    കപ്പലണ്ടി മിഠായിയുടെ കാര്യം ഓർക്കുമ്പോൾ തന്നെ വായിൽ കപ്പലോടും.ഇനി കടയിൻ നിന്ന് വാങ്ങാതെ വളരെ എളുപ്പത്തിൽ നല്ല  പെര്‍ഫെക്റ്റായിട്ടുള്ള കപ്പലണ്ടി മിഠായി നമുക്ക്  വീട്ടില്‍ത്തന്നെ ഉണ്ടാക്കാം.നോക്കാം എങ്ങനെയെന്ന്.. ചേരുവകൾ: • കപ്പലണ്ടി (കടല) – 2 കപ്പ് • പഞ്ചസാര -1 കപ്പ് തയാറാക്കുന്ന വിധം: •  ഒരു ചട്ടി അടുപ്പത്തു വച്ച് ചൂടായാൽ അതിലേക്ക് കപ്പലണ്ടിയിട്ടു വറുക്കുക. എന്നിട്ട് അതിന്റെ തൊലി കളഞ്ഞെടുക്കുക. ഇനി ഇത് ചെറുതായി പൊടിച്ച് വയ്ക്കുക. നല്ലവണ്ണം പൊടിയരുത്.   •  അടുത്തതായി നമുക്ക് ഏത് പാത്രത്തിൽ ആണോ ഇതൊഴിച്ച് സെറ്റ് ആക്കേണ്ടത് അതിലേക്ക് കുറച്ചു എണ്ണ പുരട്ടി വയ്ക്കണം. •  അതിനുശേഷം ചുവട് കട്ടിയുള്ള ഒരു പാൻ ചൂടാക്കി അതിലേക്ക് പഞ്ചസാര ഇട്ടു കൊടുക്കുക. ഇത് ഒരു ബ്രൗൺ നിറം ആകുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കണം.എന്നിട്ട് നേരത്തെ പൊടിച്ചു വച്ചിരിക്കുന്ന കപ്പലണ്ടി ചേർത്ത് ഇളക്കി കൊടുക്കുക. ഇപ്പോള്‍ തീ ഓഫ് ചെയ്യാം.   •  നന്നായി…

    Read More »
  • Social Media

    പുതുവൽസര ദിനത്തിൽ മകൻ ട്രെയിൻ തട്ടി മരിക്കുമ്പോൾ അദ്ദേഹം ശബരിമല ഡ്യൂട്ടിയിലായിരുന്നു; മാതാപിതാക്കളേ ഇത് വായിക്കാതെ പോകരുത് 

    കോഴിക്കോട് : പുതുവൽസരാഘോഷം കഴിഞ്ഞു മടങ്ങവേ വെള്ളയിൽ റയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി മരണപെട്ട ആദിൽ എന്ന പ്ലസ് വൺ വിദ്യാർത്ഥിയുടെ വാപ്പ പോലീസ് ഉദ്യോഗസ്ഥനാണ്. ഈ സംഭവം നടക്കുമ്പോൾ അദ്ദേഹം ശബരിമല ഡ്യൂട്ടിയിൽ ആയിരുന്നു. എന്നാൽ ശബരിമലയിലേക്ക് പുറപ്പെടും മുൻപ് വീട്ടിലെ ബൈക്ക് അദ്ദേഹം പോലീസ് സ്റ്റേഷനിൽ കൊണ്ടുവെച്ചു, കാർ മറ്റൊരു വീട്ടിൽ കൊണ്ടിട്ടു.ഇത്രയേറെ മുൻകരുതൽ സ്വീകരിച്ച പിതാവാണ്.എന്നിട്ടും മറ്റൊരാളുടെ സ്കൂട്ടർ എടുത്ത് ഉമ്മയോട് ഇപ്പോൾ വരാം എന്ന് പറഞ്ഞു പോയ ആദിൽ എത്തിയത് വെള്ളയിൽ ബീച്ചിൽ. ബാലുശ്ശേരി പനങ്ങാട് നിന്നും 30 km അകലെ, പുതുവത്സര ആഘോഷത്തിൽ കൂടുന്നതിനു വേണ്ടിയായിരുന്നു അത്. തിരികെ വരുമ്പോൾ അർദ്ധരാത്രി.പുതുവർഷം പിറന്നിരുന്നു എളുപ്പവഴി നോക്കി ഗാന്ധിറോഡ് മേൽപ്പാലത്തിനു താഴെയുള്ള അധികം ആരും സഞ്ചരിക്കാത്ത വഴിയിലൂടെ റെയിൽവേ പാളം ക്രോസ് ചെയ്യുന്നതിനിടയിൽ അതിവേഗമെത്തിയ ട്രെയിൻ ഇടിച്ച്  ചിതറി തെറിക്കുകയായിരുന്നു. കുട്ടികളെ, നിങ്ങൾ ഓരോ ആവശ്യത്തിനുമായി ഇറങ്ങി പുറപ്പെടുമ്പോൾ ആലോചിക്കുക, പ്രതീക്ഷയോടെ, നിങ്ങൾക്കു വേണ്ടി…

    Read More »
  • Sports

    മോഹൻ ബഗാൻ പരിശീലകനെ പുറത്താക്കി

    കൊൽക്കത്ത: മോഹൻ ബഗാൻ പരിശീലകൻ ഹുവാൻ ഫെറാൻഡോയെ ക്ലബ് പുറത്താക്കി‌.  സ്പാനിഷ് ഹെഡ് കോച്ചിനെ പുറത്താക്കിയതായി ക്ലബ് തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. ടീമിന്റെ ടെക്‌നിക്കല്‍ ഡയറക്ടറായ അന്റോണിയോ ലോപ്പസ് ഹബ്ബസിനെയാണ് പുതിയ കോച്ചായി ബഗാൻ നിയമിച്ചിരിക്കുന്നത്. കലിംഗ സൂപ്പര്‍ കപ്പില്‍ ഹബ്ബസിന് കീഴിലാകും ടീം ഇറങ്ങുക. സ്പാനിഷ് പരിശീലകൻ ഫെര്‍ണാണ്ടോക്ക് കീഴില്‍ കൊല്‍ക്കത്തൻ ക്ലബ് കഴിഞ്ഞ ഐ.എസ്.എല്‍ കിരീടവും ഡ്യൂറന്റ് കപ്പും സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഈ സീസണില്‍ കാര്യങ്ങള്‍ ശുഭകരമായില്ല. പത്ത് കളിയില്‍ നിന്ന് ആറുജയം മാത്രമാണ് നേടാനായത്. നിലവില്‍ പോയന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്താണ്.എഎഫ്‌സി കപ്പില്‍ നിന്നും മോഹൻ ബഗാൻ പുറത്തായിരുന്നു.പിന്നാലെ ഐഎസ്‌എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പടെയുള്ള ടീമുകളോട് തോൽക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കോച്ചിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. മുൻപ് മോഹൻ ബഗാനെ പരിശീലിപ്പിച്ചിരുന്ന ലോപ്പസ് ഹബ്ബസ് 2021 അവസാനമാണ് ക്ലബ് വിട്ടത്. 2019-20 സീസണില്‍ ഐ.എസ്.എല്‍ കിരീടം നേടിയിരുന്നു. 2014ല്‍ എടികെ കൊല്‍ക്കത്തയെ പ്രഥമ ഐ.എസ്.എല്‍ ചാമ്ബ്യനാക്കിയതും ഈ സ്പാനിഷ് പരിശീലകനാണ്.…

    Read More »
Back to top button
error: