CareersTRENDING

കേരള പോലീസിൽ എസ്.ഐ ; ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം, ഒരു ലക്ഷത്തോളം ശമ്ബളം

കേരള പി.എസ്.സി  പോലീസ് വകുപ്പില്‍ സബ് ഇൻസ്‌പെക്ടര്‍  ട്രെയിനി തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2024 ജനുവരി 31.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇരുപതിനും മുപ്പത്തിയൊന്നിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാൻ സാധിക്കുക.

നിയമനം ലഭിക്കുന്നവര്‍ക്ക് 45,600 രൂപ മുതല്‍ 95,600 രൂപ വരെയാണ് ശമ്ബള സ്‌കെയില്‍. കേരള പി.എസ്.സി നടത്തുന്ന എഴുത്തുപരീക്ഷയുടെയും ഫിസിക്കല്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.

അപേക്ഷ സമര്‍പ്പിക്കാൻ https://www.keralapsc.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Back to top button
error: