IndiaNEWS

‘അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തേക്കും,’ ആശങ്ക പങ്കുവെച്ച് ആം ആദ്മി നേതാക്കൾ

     മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇഡി അറസ്റ്റ് ചെയ്‌തേക്കും. കെജരിവാളിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന വിവരം ലഭിച്ചതായി ആം ആദ്മി പാര്‍ട്ടി മന്ത്രിമാരായ അതിഷിയും സൗരബ് ഭരദ്വാജയം പറയുന്നു.

കെജരിവാളിന്റെ വീട്ടില്‍ ഇഡി ഇന്ന് രാവിലെ റെയ്ഡ് നടത്തുമെന്നും തുടര്‍ന്ന് അറസ്റ്റ് ചെയ്യുമെന്നുമാണ് മന്ത്രി അതിഷി മര്‍ലേന എക്‌സിലെ കുറിപ്പില്‍ സൂചിപ്പിക്കുന്നത്. ഇത്തരമൊരു വിവരം ലഭിച്ചതായി മന്ത്രി സൗരബ് ഭരദ്വാജും എക്‌സില്‍ കുറിച്ചിട്ടുണ്ട്.

Signature-ad

പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) സന്ദീപ് പതക് പങ്കുവെച്ച ഓൺലൈൻ കുറിപ്പിൽ ഇക്കാര്യം പറയുന്നുണ്ട്. ‘ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ  വ്യാഴാഴ്ച ഇ ഡി റെയ്ഡ് ചെയ്യാനും അറസ്റ്റിനും   സാധ്യതയുണ്ട്.’

ഡല്‍ഹി മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്നലെ ഹാജരായില്ല. ഇഡിയുടെ സമന്‍സ് നിയമവിരുദ്ധമാണെന്നും, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നുമാണ് അറിയിച്ചത്. മൂന്നാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള അഡിയുടെ നോട്ടീസ് കെജരിവാള്‍ നിരസിക്കുന്നത്.

Back to top button
error: