Month: January 2024
-
Kerala
കേരളത്തിൽ സ്ലീപ്പര്‍ കോച്ചുകള്‍ കുറച്ച് പകരം എ.സി കോച്ചുകള്‍ കൂട്ടാൻ റെയില്‍വേ
തിരുവനന്തപുരം: കേരളത്തിൽ കൂടി സർവീസ് നടത്തുന്ന ട്രെയിനുകളിൽ സ്ലീപ്പര്‍ കോച്ചുകള്‍ കുറച്ച് പകരം എ.സി കോച്ചുകള്‍ കൂട്ടാൻ റെയില്‍വേ നീക്കം തുടങ്ങി. തിരുവനന്തപുരം-മംഗളൂരു മാവേലി, മംഗളൂരു-തിരുവനന്തപുരം മാവേലി, തിരുവനന്തപുരം മംഗളൂരു മലബാര്‍, മംഗളൂരു-തിരുവനന്തപുരം മലബാര്‍ എന്നീ ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ചുകളിലാണ് ആദ്യം കൈവെക്കുന്നത്. ആവശ്യകത കൂടുതല്‍ എ.സി കോച്ചിനാണെന്ന വിചിത്ര ന്യായമുന്നയിച്ചാണ് സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന നടപടി. ഇതോടെ ഓരോ ട്രെയിനിലും സ്ലീപ്പര്‍ കോച്ചുകള്‍ രണ്ടായി ചുരുങ്ങും. എ.സി ത്രീ ടിയര്‍, എ.സി ടു ടിയര്‍ കോച്ചുകള്‍ കൂട്ടും. എ.സി ത്രീ ടിയര്‍ കോച്ചുകള്‍ എണ്ണം പത്തായും ടു ടിയര്‍ കോച്ചുകള്‍ നാലായും വര്‍ധിക്കും. ഒരു സ്ലീപ്പര്‍ കോച്ചില്‍ 72 ബെര്‍ത്താണുള്ളത്. പരിഷ്കാരം നടപ്പായാല്‍ ട്രെയിനുകളില്‍ നിലവില്‍ 546 മുതല്‍ 792 വരെയുള്ള സ്ലീപ്പര്‍ ബെര്‍ത്ത് 144 ആയി കുറയും. ദീർഘദൂര യാത്രക്കാര്‍ അല്ലാത്തവർ ഏറെയും ആശ്രയിക്കുന്നത് ജനറല്‍-സ്ലീപ്പര്‍ കോച്ചുകളെയാണ്.2023ല്‍ ഏപ്രില്‍ മുതല്‍ നവംബര്‍ വരെ റെയില്‍വേയെ ആശ്രയിച്ച 390.2 കോടി യാത്രക്കാരില്‍…
Read More » -
India
പ്രധാനമന്ത്രിയുടെ സെല്‍ഫി ബൂത്തുകളുടെ ചിലവ് പുറത്തുവിട്ട റെയില്‍വേ ഉദ്യോഗസ്ഥന് സ്ഥലമാറ്റം
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സെല്‍ഫി ബൂത്തുകളുടെ ചിലവ് പുറത്തുവിട്ട റെയില്‍വേ ഉദ്യോഗസ്ഥന് സ്ഥലമാറ്റം.സെൻട്രല്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസര്‍ ശിവരാജ് മനസ്പുരെയ്ക്കാണ് സ്ഥലമാറ്റം. ശിവരാജ് മനസ്പുരെയ്ക്ക് പകരം സ്വപ്നില്‍ ഡി നിളയെ സെൻട്രല്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസറായി നിയമിച്ചു. സീനിയര്‍ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജറായിരിക്കെ വരുമാനം വര്‍ധിപ്പിക്കുന്നതിനും ടിക്കറ്റില്ലാത്ത യാത്രകള്‍, മോഷണങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനുമായി നടത്തിയ ശ്രമങ്ങളുടെ പേരില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥനാണ് ശിവരാജ് മനസ്പുരെ. പല പ്രധാന സ്റ്റേഷനുകളിലും റെയില്‍വേ ‘പ്രധാനമന്ത്രി സെല്‍ഫി ബൂത്തുകള്‍’ സ്ഥാപിച്ചിട്ടുണ്ട്. അമരാവതിയില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകനായ അജയ് ബോസ് ആണ് സെൻട്രല്‍, വെസ്റ്റേണ്‍, സതേണ്‍, നോര്‍ത്തേണ്‍, നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ എന്നീ അഞ്ച് സോണുകളില്‍ ഈ ബൂത്തുകള്‍ സ്ഥാപിക്കുന്നതിന് ചെലവഴിച്ച തുകയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി വിവരാവകാശ അപേക്ഷ നല്‍കിയത്.ഇതിന് മറുപടി നൽകിയതാണ് ശിവരാജ് മനസ്പുരെ ചെയ്ത കുറ്റം. മുംബൈ, നാഗ്പൂര്‍, പൂനെ, ഭുസാവല്‍,…
Read More » -
Kerala
വാഗ്‌ദാനം ചെയ്‌ത സഹായം നൽകാതെ സുരേഷ് ഗോപി വഞ്ചിച്ചുവെന്ന് എൻഡോൾസൾഫാൻ ദുരിതബാധിതന്റെ കുടുംബം
കാസർകോട്: മരിച്ച എൻഡോൾസൾഫാൻ ദുരിതബാധിതന്റെ കുടുംബത്തിന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി വാഗ്‌ദാനം ചെയ്‌ത സഹായം നൽകാതെ വഞ്ചിച്ചുവെന്ന് അച്ഛൻ. പെർള ഷേണിയിലെ വാസുദേവ നായ്‌കിന്റെ എൻഡോസൾഫാൻ ദുരിതബാധിതനായ മകൻ ശ്രേയസ് (17) 2017 ൽ മരണപ്പെട്ടിരുന്നു. കുടുംബത്തിന് അന്ന് 4.80 ലക്ഷം രൂപ കടബാധ്യതയുണ്ടായിരുന്നു. ഇന്നത് 10 ലക്ഷം രൂപയോളമായി. മകൻ മരിച്ചതിന് പിന്നാലെ സുരേഷ് ഗോപി സഹായ പ്രഖ്യാപനവുമായി മുന്നോട്ടുവന്നു. ശ്രേയസിന്റെ ചികിത്സയ്ക്കും മറ്റുമായി വന്ന കടബാധ്യത ഏറ്റെടുക്കുമെന്ന സുരേഷ്‌ഗോപിയുടെ പ്രഖ്യാപനം മധ്യമങ്ങളിലും വാർത്തയായി. എന്നാൽ പലതവണ സുരേഷ് ഗോപിയെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും കാണാൻ കൂട്ടാക്കിയില്ലെന്ന് വാസുദേവ നായ്‌ക് പറഞ്ഞു. സുരേഷ് ഗോപിയെ കണ്ട് സങ്കടം പറയാൻ അദ്ദേഹത്തിന്റെ കൊല്ലത്തെ തറവാട് വീട്ടിൽ പോയെങ്കിലും സഹോദരൻ അവഹേളിച്ച് ഇറക്കിവിട്ടു. സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിൽ പോയെങ്കിലും ഷൂട്ടിങിലാണെന്ന് പറഞ്ഞ് തിരിച്ചയച്ചു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസിൽ കണ്ടുവെങ്കിലും രേഖകളുമായി പോയതല്ലാതെ പിന്നീട്…
Read More » -
Kerala
ചാരായ വില്‍പ്പന; മലപ്പുറത്ത് വീട്ടമ്മ അറസ്റ്റില്‍
മലപ്പുറം: വീട്ടില്‍ സൂക്ഷിച്ചിരുന്ന ആറ് ലിറ്റര്‍ ചാരായവും 18 ലിറ്റര്‍ വാഷുമായി വീട്ടമ്മ അറസ്റ്റില്‍. കുറമ്ബലങ്ങോട് സ്വദേശിനി പുഷ്പവല്ലിയാണ് അറസ്റ്റിലായത്. പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ പരിശോധനയിലാണ് വീട്ടമ്മ പിടിയിലായത്. വീട്ടില്‍ ഒറ്റയ്‌ക്കാണ് പുഷ്പവല്ലി താമസിച്ചിരുന്നത്. വാറ്റുചാരായം ഉണ്ടാക്കി വില്‍പ്പന നടത്തുന്നുവെന്ന് എക്‌സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെയോടെ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More » -
NEWS
ഭീകരാക്രമണത്തിന് ടെല്‍ അവീവിൽ മറുപടി തരുമെന്ന് ഇസ്രായേലിനോട് ഇറാൻ
ടെഹ്റാൻ: രാജ്യത്തുണ്ടായ ഭീകരാക്രമണത്തിന് ടെല്‍ അവീവിൽ മറുപടി തരുമെന്ന് ഇസ്രായേലിനോട് ഇറാൻ. 2020 ൽ അമേരിക്ക വധിച്ച മുൻ ഇറാൻ സൈനിക ജനറല്‍ ഖാസിം സുലൈമാനിയുടെ നാലാം ചരമവാര്‍ഷികാചരണത്തിന് ഒത്തുകൂടിയവര്‍ക്കിടയിലാണ് ഇന്നലെ വൈകിട്ട് ഇരട്ട സ്ഫോടനം നടന്നത്. സംഭവത്തില്‍ 100ലേറെ പേര്‍ കൊല്ലപ്പെട്ടു ഇറാനിലെ തെക്കൻ നഗരമായ കിര്‍മാനില്‍ സാഹിബ് അല്‍സമാൻ മസ്ജിദിനു സമീപം പ്രകടനമായി ഖബറിനരികിലേക്ക് നീങ്ങിയവര്‍ക്കിടയിലാണ് ആദ്യം സ്ഫോടനമുണ്ടായത്. പ്രാദേശിക സമയം വൈകുന്നേരം 3.04 നായിരുന്നു ഇത്. പിന്തിരിഞ്ഞോടിയവര്‍ക്കിടയില്‍ 13 മിനിട്ടുകള്‍ക്ക് ശേഷമാണ് രണ്ടാമത്തെ സ്ഫോടനം ഉണ്ടായത്. 103 പേരുടെ മരണം സ്ഥിരീകരിച്ചതായി കിര്‍മാൻ എമര്‍ജൻസി സര്‍വീസ് മേധാവി മുഹമ്മദ് സ്വബരി അറിയിച്ചു. 140ലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്രായേൽ ആണ് ഇതിന് പിന്നിലെന്ന് ഇറാൻ ആരോപിച്ചു.കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ‘കൊല്ലുന്ന’ വീഡിയോ ഇറാൻ സൈന്യം പുറത്തുവിട്ടിരുന്നു.തങ്ങളുടെ സൈനിക ഉപദേഷ്ടാവിനെ സിറിയയില്‍ വെച്ച് ഇസ്രയേല്‍ കൊലപ്പെടുത്തിയെന്ന ആരോപണത്തിന്…
Read More » -
Kerala
കാസര്‍കോട്ട് യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
കാസർകോട്: യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് കാപ്പില്‍ കോടി റോഡിലെ മുഹമ്മദലിയുടേയും സുബൈദയുടെയും മകള്‍ വി.എസ്.തഫ്സീന(27)യേയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ടു മാസം മുമ്ബായിരുന്നു തഫ്സീനയുടെ വിവാഹം. ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് കാപ്പില്‍ പുഴയില്‍ വീണുകിടക്കുന്ന നിലയില്‍ യുവതിയെ നാട്ടുകാര്‍ കണ്ടെത്തിയത്. ഉടൻതന്നെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കഴിഞ്ഞ നവംബറില്‍ വിവാഹിതയായ യുവതി കുറച്ചുനാളായി സ്വന്തം വീട്ടിലായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബേക്കല്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. സഹോദരങ്ങള്‍: തൻസീര്‍, മുഹാദ്, താഹിറ, തസ് രിയ , തസ് ലിയ
Read More » -
Kerala
കേരളത്തിനു പദ്ധതികളില്ല, സുരേഷ് ഗോപിയുടെ സ്‌ഥാനാര്‍ഥിത്വവും പ്രഖ്യാപിച്ചില്ല; മോദി മടങ്ങി
തൃശൂര്‍: കേരളം കാത്തിരുന്ന പദ്ധതികളോ സുരേഷ് ഗോപിയുടെ സ്‌ഥാനാര്‍ഥിത്വമോ പ്രഖ്യാപിക്കാതെ പ്രധാനമന്ത്രിയുടെ മടക്കം. ഇന്നലെ തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടന്ന സ്‌ത്രീശക്‌തിസംഗമത്തില്‍ സ്‌ത്രീകള്‍ക്കായിപ്പോലും പുതിയൊരു പ്രഖ്യാപനം ഉണ്ടായില്ല.അതേസമയം സ്‌ത്രീകളുടെ ഉന്നതിക്കായി കേരളം ഒന്നും ചെയ്യുന്നില്ലെന്നു കുറ്റപ്പെടുത്താൻ മോദി മറന്നുമില്ല ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ കേരളത്തിനായി പ്രത്യേകം പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് മലയാളികള്‍ കരുതിയിരുന്നത്. സുരേഷ് ഗോപിയുടെ തൃശൂരിലെ സ്‌ഥാനാര്‍ഥി പ്രഖ്യാപനവും പരക്കെ പ്രതീക്ഷിച്ചിരുന്നു.പക്ഷെ ഒന്നുമുണ്ടായില്ല. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം തൃശൂര്‍ പ്രധാന മണ്ഡലമാണ്. സുരേഷ് ഗോപിയെ വിജയിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കൂടിയാണ് തൃശൂരില്‍ തന്നെ വനിതകളുടെ മഹാസംഗമം സംഘടിപ്പിച്ചത്. അതേസമയം കേരളത്തോടൊപ്പം സന്ദർശനം നടത്തിയ തമിഴ്നാട്ടിൽ 19,850 കോടിയുടെ പദ്ധതികളും ലക്ഷദ്വീപിന് 1150 കോടിയുടെ വികസന പദ്ധതികളുമാണ് മോദി പ്രഖ്യാപിച്ചത്.
Read More » -
LIFE
മകൻ ഹീറോ, മാതാപിതാക്കൾ സംവിധായകർ; സസ്പെൻസ് ഹൊറർ ത്രില്ലറിൽ ദി മിസ്റ്റേക്കർ ഹൂ?
ക്യാമറയ്ക്ക് മുന്നിൽ നായകനായി അഭിനയിക്കുന്ന മകൻ. ക്യാമറയ്ക്ക് പിന്നിൽ ആക്ഷനും കട്ടും പറഞ്ഞ് ആ മകന്റെ അച്ഛനുമമ്മയും. അപൂർവ്വ കാഴ്ച്ചയുടെ വിസ്മയമൊരുക്കി പൂർത്തിയാക്കിയിരിക്കുകയാണ് “ദി മിസ്റ്റേക്കർ ഹൂ?” എന്ന സസ്പെൻസ് ഹൊറർ ത്രില്ലർ ചിത്രം. മായ ശിവയും ശിവ നായരുമാണ് ആ മാതാപിതാക്കൾ. മകൻ ആദിത്യദേവാണ് ചിത്രത്തിലെ ഹീറോ. മായ ശിവ സംവിധാനം ചെയ്ത ഥൻ, മെയ്ഡ് ഇൻ ട്രിവാൻഡ്രം തുടങ്ങിയ ചിത്രങ്ങളിലെ നായക വേഷം അവതരിപ്പിച്ചതും മകൻ ആദിത്യദേവ് ആയിരുന്നു. ചിത്രത്തിന് പിന്നിലെ പ്രധാന സാങ്കേതിക കാര്യങ്ങളെല്ലാം ഈ മൂന്നുപേർ കൈകാര്യം ചെയ്യുന്നുവെന്ന സവിശേഷതയുമുണ്ട്. തന്റെ കുടുംബത്തിന്റെ തകർച്ചയ്ക്ക് കാരണക്കാരായവരോടു പകരം ചോദിക്കാൻ ഇറങ്ങിത്തിരിക്കുന്ന നായകൻ. ആ യാത്രയിൽ അയാൾക്ക് നേരിടേണ്ടി വരുന്ന സങ്കീർണ്ണമായ പ്രശ്നങ്ങളും തുടർന്നുണ്ടാകുന്ന മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ ആദിത്യദേവിനെ കൂടാതെ ദയ, ആര്യ, അഡ്വ. രാജീവ് കുളിക്കിലേരി, ശ്രീലത, രമണി, രേശ്മ, ക്രിസ്റ്റീന, ജയ, രാമവർമ്മ, ബിപിൻ,…
Read More » -
Kerala
പുഴയിൽ ചാടിയ 10-ാം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്താനായില്ല, പഠനസംബന്ധമായ പ്രശ്നങ്ങൾ മൂലമെന്ന് കത്ത്
കരുനാഗപ്പള്ളി: പള്ളിക്കലാറ്റില്‍ ചാടിയ ഹൈസ്കൂള്‍ വിദ്യാർത്ഥിനിയെ കണ്ടെത്താനായില്ല. കരുനാഗപ്പള്ളി തൊടിയൂർ പുത്തൻതറയിൽ സജാദിൻ്റെ മകൾ പത്താം ക്ലാസ് കാരിയായ സജാദ് ഫാത്തിമ തൊടിയൂർ കാരൂർക്കടവു പാലത്തിൽ നിന്നാണ് രാവിലെ ആറ്റിലേക്ക് ചാടിയത്. സൈക്കിളും ചെരുപ്പും റോഡ് സൈഡിൽ ഇരിക്കുന്നത് കണ്ട് സമീപത്തെ സി.സി. ടി.വി പരിശോധിച്ചതിൽ നിന്നാണ് സംഭവം വ്യക്തമായത്. രാവിലെ ആറ് മണിയൊടെ വീടിന് സമീപത്ത് ടൂഷന് പോകാനൊരുങ്ങി വന്നപ്പോഴാണ് സംഭവം നടന്നത് . തെരച്ചിൽ തുടരുന്നു. പഠനസംബന്ധമായ പ്രശ്നങ്ങൾ മൂലമാണ് ആറ്റില്‍ചാടിയതെന്ന കത്ത് എഴുതിവച്ചതായി വിവരമുണ്ട്. പായല്‍ മൂലം തെരച്ചില്‍ സുഗമമായി നടക്കുന്നില്ല.
Read More » -
NEWS
ശക്തി തെളിയിച്ച് ഇന്ത്യൻ- യുഎഇ സൈന്യങ്ങൾ രാജസ്താനിൽ, എന്താണ് ‘ഡെസേർട്ട് സൈക്ലോൺ…?’
ഇന്ത്യയും യുഎഇയും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസം ‘ഡെസേർട്ട് സൈക്ലോൺ’ രാജസ്താനിൽ ആരംഭിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ നാഴികക്കല്ലായി ഇത് കണക്കാക്കപ്പെടുന്നു. ജനുവരി 15 വരെയാണ് സൈനികാഭ്യാസം. ഇരുരാജ്യങ്ങളുടെയും സൈന്യം നഗരപ്രദേശങ്ങളിലെ പ്രവർത്തനങ്ങളിൽ പ്രാവീണ്യം നേടുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. സൈനികാഭ്യാസ വേളയിൽ, ഇന്ത്യയുടെയും യുഎഇയുടെയും സൈന്യങ്ങൾ അറിവുകളും അനുഭവങ്ങളും പരസ്പരം പങ്കിടും. രാജസ്താനിലെ താർ പ്രദേശമാണ് ഈ സംയുക്ത അഭ്യാസത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. സഹകരിച്ചുള്ള സൈനിക ഇടപെടൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുക മാത്രമല്ല, പ്രാദേശിക സമാധാനവും സുരക്ഷയും പരിപോഷിപ്പിക്കുന്നതിനുള്ള വിശാലമായ ലക്ഷ്യത്തിന് സംഭാവന നൽകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 50 വർഷം മുമ്പ് അടിത്തറ പാകി 1972-ലാണ് ഇന്ത്യയും യുഎഇയും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചത്. 1972-ൽ യുഎഇ ഡൽഹിയിൽ എംബസി തുറന്നപ്പോൾ അടുത്ത വർഷം തന്നെ ഇന്ത്യൻ സർക്കാർ അബുദബിയിൽ എംബസി തുറന്നു. ഇതുവഴി ഇന്ത്യയും യുഎഇയും പുതിയ ബന്ധങ്ങൾക്ക് തുടക്കമിട്ടു. അതിനുശേഷം കഴിഞ്ഞ…
Read More »