Month: January 2024

  • Kerala

    പത്തനംതിട്ടയിലെ വ്യാപാരിയുടെ കൊലപാതകം; ഇരുട്ടിൽ തപ്പി പോലീസ്

    പത്തനംതിട്ട:ഒരാഴ്ചയാകുമ്പോഴും മൈലപ്രയിലെ വ്യാപാരി പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണിയുടെ (73) കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കണ്ടെത്താനാകാതെ പോലീസ്. ദിവസങ്ങള്‍ പിന്നിടുമ്ബോഴും പ്രതികളെ സംബന്ധിച്ചു വ്യക്തമായ സൂചനയില്ല. പലരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവെങ്കിലും തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഇവരെ വിട്ടയയ്ക്കുകയാണ് ഉണ്ടായത്. പറക്കോടുനിന്നും കസ്റ്റഡിയിലെടുത്ത സംഘത്തിനു സംഭവവുമായി ബന്ധമുണ്ടാകാമെന്ന പ്രതീക്ഷയിലായിരുന്നു പോലീസ്. എന്നാല്‍, കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് പങ്കില്ലെന്ന സൂചനയാണ് ലഭിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് കൊലപാതകം നടന്നത്. ജോര്‍ജിന്‍റെ കഴുത്തില്‍ കിടന്ന ഒമ്ബത് പവന്‍റെ സ്വര്‍ണമാല നഷ്ടപ്പെട്ടിരുന്നു. കടയില്‍നിന്നു പണവും നഷ്ടപ്പെട്ടു.മോഷണം ലക്ഷ്യമാക്കിയുള്ള കൊലപാതകമാണെന്നു തന്നെയാണ് പോലീസ് നിഗമനവും. മോഷണശ്രമം തടഞ്ഞ ജോര്‍ജിനെ കെട്ടിയിട്ടും വായില്‍ തുണി തിരുകിയും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് സൂചനകള്‍. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനും വൈകുന്നേരം അഞ്ചിനുമിടയിലുള്ള സമയത്തായിരുന്നു കൊലപാതകം. പോലീസെത്തി പരിശോധിച്ച്‌ മരണം സ്ഥിരീകരിച്ചപ്പോഴേക്കും ആറുമണി കഴിഞ്ഞു. കൊലപാതകമെന്നു വ്യക്തമായ സൂചനകളുണ്ടായിട്ടും പോലീസ് നടപടികള്‍ നടത്താൻ തയാറായില്ല. ഇൻക്വസ്റ്റ് തയാറായശേഷമാണ് നടപടികളിലേക്കു കടന്നത്. കൊലപാതകികള്‍ക്ക്…

    Read More »
  • India

    അതിശൈത്യം: ഉത്തർപ്രദേശിൽ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

    ലക്നൗ: ഉത്തര്‍പ്രദേശില്‍ അതിശൈത്യം തുടരുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ലക്നൗ ജില്ലയിലെ സ്കൂളുകള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്. ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകളും അടച്ചിടും. ജനുവരി 6 വരെയാണ് അവധി. അതേസമയം, ഒമ്ബതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സമയ ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 10:00 മണി മുതല്‍ വൈകിട്ട് 3:00 മണി വരെയുമാണ് ക്ലാസ്. ലക്നൗ ജില്ല ഉള്‍പ്പെടെ ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ അതിശൈത്യമാണ് അനുഭവപ്പെടുന്നത്. അന്തരീക്ഷ താപനില ഓരോ ദിവസവും കുറയുന്നതിനാല്‍, കുട്ടികളുടെ ശാരീരികക്ഷമത കണക്കിലെടുത്താണ് അവധി നല്‍കിയിരിക്കുന്നത്. സംബന്ധിച്ച്‌ ഉത്തരവ് ജില്ലാ മജിസ്ട്രേറ്റ് പുറത്തിറക്കിയിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും, കുട്ടികളെ ബുദ്ധിമുട്ടിപ്പിക്കുന്ന തരത്തില്‍ സ്കൂള്‍ അധികൃതര്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

    Read More »
  • Kerala

    മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്:  മുൻ ഹണിട്രാപ്പ് കേസിലെ പ്രതിയായ യുവതി കേരളത്തിലുടനീളം സമാനമായ തട്ടിപ്പ് കേസുകളിലെ പ്രധാന കണ്ണി

         മാവേലിക്കരയിലെ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. തൃശ്ശൂർ വാടാനപ്പളളി രായംമരയ്ക്കാർ വീട്ടിൽ റുക്സാന ഭാഗ്യവതി(സോന-38)യാണ് പിടിയിലായത്. റുക്സാന കേരളത്തിലെ പ്രമാദമായ ഹണി ട്രാപ്പ് കേസിലെ പ്രധാന പ്രതിയാണ്.  കേസിൽ ഒന്നാം പ്രതിയായ മാവേലിക്കര തഴക്കര കോലേഴത്തു വീട്ടിൽ സുധീഷിനെയും റുക്സാനയുടെ ഭർത്താവായ സജീറിനെയും മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേരളത്തിലങ്ങോളമിങ്ങോളം സമാനമായ തട്ടിപ്പ് കേസുകൾ നടത്തി വന്നിരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് റുക്സാന. 2023 ഫെബ്രുവരിയിൽ തട്ടിപ്പ് നടത്തിയതിന് ശേഷം ഒളിവിൽ കഴിയുകയായിരുന്നു പ്രതി. മാവേലിക്കര സബ്ബ് ഇൻസ്പെക്ടർ എം.എസ് എബി,എ എസ് ഐ എസ്.സജുമോൾ, സീനിയർ സിവിൽ പോലീസ് ഓഫീസറായ റുക്സർ എന്നിവരടങ്ങിയ സംഘമാണ് തൃശ്ശൂർ വടക്കാഞ്ചേരിയിൽ നിന്നും റുക്സാനയെ പിടികൂടിയത്..

    Read More »
  • Sports

    അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾ അവരുടെ സാമ്ബത്തിക ഉന്നമനത്തിനുള്ള വഴി കൂടിയാണ്;കേരളത്തിലെത്തും

    കൊച്ചി: സൗഹൃദ ഫുട്ബാള്‍ മത്സരത്തിനായി കേരളത്തിലേക്ക് വരാൻ തയാറാണെന്ന് അര്‍ജന്‍റീനൻ ടീം അറിയിച്ചതായി കായികമന്ത്രി വി.അബ്ദുറഹിമാൻ വ്യക്തമാക്കിയതോടെ പ്രതീക്ഷയുടെ കോര്‍ട്ടിലാണ് ആരാധകര്‍. പ്രിയ താരം മെസ്സിയും കൂട്ടരും വന്നെത്തുന്ന മുഹൂര്‍ത്തത്തിനുള്ള കാത്തിരിപ്പിലാണ്  അവര്‍.എന്നാൽ കേരളത്തിലേക്ക് വരുന്നതിന് സമ്മതമാണെന്ന കാര്യം മാത്രമാണ് അര്‍ജന്‍റീന ടീം അറിയിച്ചിട്ടുള്ളത്. കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.അതായത് പ്രതിഫലം ഉൾപ്പെടെ! ലോക ചാമ്ബ്യൻമാരും ഒന്നാം നമ്ബര്‍ ടീമുമായ അര്‍ജന്‍റീന ലോകകപ്പ് വിജയത്തിന് ശേഷം നിരവധി രാജ്യങ്ങളില്‍ സൗഹൃദ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ലോക ചാമ്ബ്യൻമാരെന്ന തലയെടുപ്പില്‍ ലഭിക്കുന്ന അവസരങ്ങള്‍ അവരുടെ ഫുട്ബാള്‍ ഫെഡറേഷന് സാമ്ബത്തിക ഉന്നമനത്തിനുള്ള വഴി കൂടിയാണ്. കളിക്കാരുടെ താരമൂല്യത്തിനനുസരിച്ചുള്ള പ്രതിഫലം ലഭിച്ചാല്‍ സൗഹൃദ മത്സരങ്ങള്‍ക്ക് ടീമിനെ പറഞ്ഞയക്കാൻ തന്നെയാണ് അവരുടെ തീരുമാനമെന്ന് സമീപകാലത്തെ അവരുടെ ലോക സഞ്ചാരം നിരീക്ഷിച്ചാല്‍ വ്യക്തമാകും. അതിനാൽതന്നെ കേരളത്തിലേക്ക് അവർ ടീമിനെ അയക്കാൻ സാധ്യത ഏറെയാണ്.അതേസമയം കേരളത്തിലേക്ക് ഏത് ടീമിനെയാണ് പറഞ്ഞയക്കുന്നതെന്ന് നിലവില്‍ അര്‍ജന്‍റീന വ്യക്തമാക്കിയിട്ടില്ല. മെസ്സിയെ ഉള്‍പ്പെടുത്തിയുള്ള ടീമിനെയാണ് പറഞ്ഞയക്കാൻ ഉദ്ദേശിക്കുന്നതെങ്കില്‍ വലിയൊരു…

    Read More »
  • Kerala

    വീട്ടിൽ വെള്ളിമൂങ്ങയെ വളര്‍ത്തിയ ആള്‍ പിടിയില്‍

    കൊല്ലം: സംരക്ഷണ ഇനത്തില്‍പ്പെട്ട വെള്ളിമൂങ്ങകളെ കൂട്ടിലിട്ട് വളര്‍ത്തിയതിന് യുവാവ് അറസ്റ്റിലായി.കൊല്ലം കടയ്ക്കല്‍ മുക്കുന്ന സ്വദേശി നവാസാണ് പിടിയിലായത്. കൊല്ലം ഇയ്യക്കോടുള്ള സഹോദരിയുടെ വീട്ടിലാണ് നവാസ് വെള്ളി മൂങ്ങകളെ വളര്‍ത്തിയിരുന്നത്. ധനവും ഐശ്വര്യവും കുമിഞ്ഞുകൂടുമെന്ന് വിശ്വസിച്ചായിരുന്നു ഇയാൾ വെള്ളിമൂങ്ങകളെ വളര്‍ത്തിയിരുന്നത്.രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പോലീസ് പരിശോധന. ഇയാളുടെ താമസസ്ഥലത്ത് നിന്ന് കൂട്ടിലടച്ച നിലയില്‍ രണ്ട് വെളളിമൂങ്ങകളെ  പോലീസ് പിടികൂടി.വീടിന്റെ സ്റ്റോര്‍ റൂമില്‍ കൂട്ടിലടച്ച്‌ വളത്തുന്ന രീതിയിലാണ് രണ്ട് വെളളിമൂങ്ങകളെയും കണ്ടെത്തിയത്. ധനവാൻ ആകുമെന്നും ഐശ്വര്യം ലഭിക്കുമെന്നും കരുതിയാണ് വെള്ളിമൂങ്ങകളെ കൂട്ടിലിട്ട് വളര്‍ത്തിയതെന്ന് നവാസ് പോലീസിന് മൊഴിനല്‍കി. നവാസിനേയും വെളളിമൂങ്ങകളേയും കടയ്ക്കല്‍ പോലീസ് വനം വകുപ്പിന് കൈമാറി.

    Read More »
  • Kerala

    കണ്ടിട്ടും കൊതി തീരുന്നില്ല;പത്ത് വയസ്സിനിടെ അമ്ബത് തവണ മല ചവിട്ടിയതിന്റെ പുണ്യവുമായി അദ്രിതി

    പത്തനംതിട്ട ; ഒരിയ്‌ക്കലും മായാതെ അയ്യപ്പസ്വാമിയുടെ മുഖം മനസില്‍ കൊത്തിവച്ചിരിക്കെ അദിത്രിക്കെങ്ങനെ മകരവിളക്ക് കാലത്ത് മല ചവിട്ടാതിരിക്കാനാകും!! പത്ത് വയസ്സിനിടെ അമ്ബത് തവണ മലചവിട്ടിയതിന്റെ പുണ്യവുമായാണ് അദ്രിതി ഇന്നലെ ശബരിമലയില്‍ നിന്ന് മടങ്ങിയത്. എഴുകോണ്‍ കോതേത്ത് വീട്ടില്‍ അഭിലാഷ് മണിയുടെയും നീതു ലക്ഷ്മിയുടേയും മകളായ അദ്രിതി പത്ത് വയസ് പൂര്‍ത്തിയാകാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് അമ്ബതാം തവണയും മലചവിട്ടി ശബരീശനെ തൊഴുത് മലയിറങ്ങിയത്. ഒന്‍പത് മാസം പ്രായമുള്ളപ്പോഴാണ് അദ്രിതി ആദ്യമായി അയ്യനെ കാണാന്‍ എത്തിയത്. തുടര്‍ന്ന് ഇങ്ങോട്ട് തീര്‍ത്ഥാടന കാലത്തും മാസ പൂജാവേളകളിലുമായാണ് അമ്ബത് തവണ ശബരിമലയില്‍ ഇരുമുടിക്കെട്ടേന്തി എത്തിയത്. അച്ഛന്‍ കൊല്ലം എഴുകോണ്‍ കോതേത്ത് വീട്ടില്‍ അഭിലാഷ് മണിക്കൊപ്പമാണ് ഇന്നലെ വൈകുന്നേരം നാലുമണിയോടെ അദ്രിതി പതിനെട്ടാം പടിചവിട്ടി ശബരീശ ദര്‍ശനം നടത്തിയത്. കഴിഞ്ഞ ഓണത്തിന് എത്തിയപ്പോള്‍ മാളികപ്പുറം മേല്‍ശാന്തി ഓണക്കോടി നല്‍കിയിരുന്നു. എരുമേലിയില്‍ പേട്ടതുള്ളിയ ശേഷമാണ് ഇന്നലെ ഇരുവരും സന്നിധാനത്ത് എത്തിയത്.

    Read More »
  • Kerala

    ദുബൈ ഫ്ലൈ എമിറേറ്റ്‌സിൽ  ഉദ്യോഗസ്ഥയായ യുവതി പാലക്കാട് തൂങ്ങിമരിച്ചു,  ഭര്‍ത്താവുമായി  അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി സൂചന

       പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ പെരുവെമ്പില്‍ നവവധു ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പുണ്യംകാവ് തോട്ടുപാലം ‘റിഥ’ത്തില്‍ നര്‍മദയെ (28) ആണ് ചൊവ്വാഴ്ച അർദ്ധ രാത്രി  സാരിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് കുനിശ്ശേരി സ്വദേശി രാധാകൃഷ്ണനില്‍ നിന്നും പുതുനഗരം പൊലീസ് മൊഴിയെടുത്തു. രണ്ടുവര്‍ഷം ഒരുമിച്ച് താമസിച്ച ഇവര്‍ കഴിഞ്ഞമാസമാണ് വിവാഹിതരായത്. അച്ചനും അമ്മയും മരിച്ച നര്‍മദയ്ക്ക് അമ്മയുടെ അമ്മ രഞ്ജിതം മാത്രമാണ് അടുത്ത ബന്ധുവായിട്ടുള്ളത്. പാലക്കാട്ടെ ചേരിപ്രദേശത്തു വളര്‍ന്ന നര്‍മദ പഠിച്ച്, ദുബായില്‍ ഫ്ലൈ എമിറേറ്റ്‌സ് വിമാനക്കമ്പനിയില്‍ ഉദ്യോഗസ്ഥയായി. സ്വന്തം അധ്വാനത്തില്‍ പെരുവെമ്പില്‍ വാങ്ങിയ സ്ഥലത്ത് വീടുവെച്ച് താമസിക്കുകയായിരുന്നു. ഭര്‍ത്താവുമായി ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി അമ്മൂമ്മ പറഞ്ഞു.

    Read More »
  • Sports

    സിറാജ് കൊടുങ്കാറ്റില്‍ നിലം പരിശായി ദക്ഷിണാഫ്രിക്ക; ആദ്യ ഇന്നിങ്‌സില്‍ 55 റണ്‍സിന് പുറത്ത്

    കേംപ്ടൗണ്‍: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര.പരമ്ബരയില്‍ സമനില പ്രതീക്ഷിച്ച്‌ കളത്തിലിറങ്ങിയ ഇന്ത്യയുടെ പേസ് ബൗളിങ്ങിന് മുന്നില്‍ അടിപതറിയ പ്രോട്ടീസിന്റെ ആദ്യ ഇന്നിങ്‌സ് 55 റണ്‍സിലൊതുങ്ങി. ആറ് മുന്‍നിര വിക്കറ്റുകള്‍ പിഴുതെടുത്ത മുഹമ്മദ് സിറാജാണ് ദക്ഷിണാഫ്രിക്കന്‍ നിരയുടെ നട്ടെല്ലൊടിച്ചത്. തുടക്കത്തില്‍ തന്നെ മൂന്ന് മുന്‍നിര താരങ്ങളെയാണ് സിറാജ് കൂടാരം കയറ്റിയത്. ഡീന്‍ എല്‍ഗര്‍ (4), മാര്‍ക്രം (2), ടോണി ടി സോര്‍സി (2) എന്നിവരുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. മറ്റ് പേസര്‍മാരായ മുകേഷ് കുമാറും, ബുമ്രയും സിറാജിന് മികച്ച പിന്തുണ നല്‍കി. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ് ജയം നേടിയ ആത്മവിശ്വാസത്തില്‍ കളത്തിലിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം മുതലേ എല്ലാം പിഴച്ചു.ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍ അടക്കമുള്ള കരുത്തുറ്റ ബാറ്റിങ് നിരയ്ക്ക് സിറാജ് കൊടുങ്കാറ്റില്‍ പിടിച്ച്‌ നില്‍ക്കാനായില്ല. വിരമിക്കല്‍ പ്രഖ്യാപിച്ച എല്‍ഗറിന്റെ അവസാന ടെസ്റ്റ് മത്സരമാണിത്. അതേസമയം…

    Read More »
  • Sports

    രഞ്ജി ട്രോഫിക്ക് തുടക്കം;ആലപ്പുഴ ഇനി ക്രിക്കറ്റിന്റെ വെനീസ്

    ആലപ്പുഴയുടെ മണ്ണില്‍ ആദ്യമായി അരങ്ങേറുന്ന രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരം ഇന്ന് മുതല്‍ എസ്.ഡി കോളേജ് ഗ്രൗണ്ടില്‍ അരങ്ങേറും. ആതിഥേയരായ കേരളവും ഉത്തര്‍ പ്രദേശും തമ്മിലാണ് മത്സരം. രാവിലെ 9.30ന് മത്സരം ആരംഭിക്കും. രാജ്യാന്തര ക്രിക്കറ്റില്‍ കന്നി സെഞ്ച്വറി നേടിയ കേരള ടീം നായകൻ സഞ്ജു സാംസണ്‍ അടക്കമുള്ളവരുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രതീക്ഷയിലാണ് ആരാധകര്‍. ഇന്ത്യൻ താരങ്ങളായ റിങ്കുസിംഗ്, കുല്‍ദീപ് യാദവ് അടക്കമുള്ളവര്‍ യു.പിക്കുവേണ്ടി കളത്തിലിറങ്ങും. കേരള ടീമിന്റെ ക്യാമ്ബുകള്‍ സ്ഥിരമായി എസ്.ഡി കോളേജ് ഗ്രൗണ്ടില്‍ നടക്കാറുണ്ടെങ്കിലും ആദ്യമായാണ് ഇവിടെ രഞ്ജി മത്സരത്തിന് ബി.സി.സി.ഐ അനുമതി നല്‍കുന്നത്. 2018-19 സീസണില്‍ സെമി ഫൈനലിലെത്തിയതാണ് രഞ്ജിയിലെ കേരളത്തിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. 2017ല്‍ ക്വാര്‍ട്ടറിലെത്തിയിരുന്നു.

    Read More »
  • Kerala

    പൊൻകുന്നം മിഡാസ് ബാറിൽ സംഘർഷം ; ബാർ ജീവനക്കാരായ മൂന്നു പേർ അറസ്റ്റിൽ

    കോട്ടയം : പൊൻകുന്നം മിഡാസ് ബാറിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബാർ ജീവനക്കാരായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.വധശ്രമത്തിനാണ്  കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നെടുംകുന്നം, മാന്തുരുത്തി പന്ത്രണ്ടാം മൈൽ ഭാഗത്ത് അറവനാട്ട് പുത്തൻപുരയിൽ വീട്ടിൽ മെൽബിൻ രാജ് (42), ഇടക്കുന്നം വാരിക്കാട്ട് കവല ഭാഗത്ത് കാഞ്ഞിരത്താംകുന്നേല്‍ വീട്ടിൽ അരുൺ തോമസ് (38), വാഴൂർ പത്തൊമ്പതാം മൈൽ, തണ്ണിമല വീട്ടിൽ സുഭാഷ് കുമാർ കെ (46) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ബില്ല് സംബന്ധിച്ച തർക്കത്തിനിടെ ഇവർ മൂവരും ചേർന്ന് ചിറക്കടവ് മണ്ണാറക്കയം സ്വദേശിയായ യുവാവിനെ ഇന്നലെ വൈകിട്ട് 6 മണിയോടുകൂടി ബാറിനുള്ളിൽ വച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ  കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ദിലീപ് റ്റി, എസ്.ഐ അജി പി ഏലിയാസ്, എ.എസ്.ഐ മാരായ അജിത് കുമാർ, ബിജു പി.എം, സി.പി.ഓ മാരായ ഷാജി ജോസഫ്,…

    Read More »
Back to top button
error: