IndiaNEWS

പാൻ കാർഡ് നഷ്‌ടപ്പെട്ടോ…? ആശങ്ക വേണ്ട, ഒരു പൈസ പോലും ചിലവില്ലാതെ മിനിറ്റുകൾക്കുളിൽ ഇ-പാൻ ഡൗൺലോഡ് ചെയ്യാം; എങ്ങനെ എന്ന് അറിയൂ

    വളരെ പ്രധാനപ്പെട്ട സർക്കാർ രേഖയാണ് പാൻ കാർഡ്. ബാങ്ക് അക്കൗണ്ട് തുറക്കുക, വസ്തു വാങ്ങുകയോ വിൽക്കുകയോ ചെയ്യുക, വാഹനം വാങ്ങുകയോ വിൽക്കുകയോ ചെയ്യുക, ഐടിആർ ഫയൽ ചെയ്യുക തുടങ്ങി പാൻ കാർഡ് ആവശ്യമായ അനവധി കാര്യങ്ങളുണ്ട്.

പാൻ കാർഡ് നഷ്‌ടപ്പെടുകയോ കേടുപാടുകൾ വരുകയോ ചെയ്‌താൽ പരിഭ്രാന്തരാകേണ്ടതില്ല. ആദായ നികുതി വകുപ്പ് ഇ-പാൻ കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം നൽകുന്നു. ആധാർ കാർഡിന്റെ സഹായത്തോടെ മാത്രമേ നിങ്ങൾക്ക് ഇ-പാൻ ഡൗൺലോഡ് ചെയ്യാൻ കഴിയൂ. പാൻ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവയുമായി ആധാർ ലിങ്ക് ചെയ്യേണ്ടത് പ്രധാനമാണ്.

Signature-ad

എന്താണ് ഇ-പാൻ സേവനം?

പാൻ കാർഡ് തൽക്ഷണം നൽകുന്നതിനാണ് ഇ-പാൻ സേവനം ആരംഭിച്ചത്. സാധുതയുള്ള ആധാർ നമ്പറുള്ള ഉപയോക്താക്കൾക്ക് ഈ കാർഡുകൾ ഏതാണ്ട് തത്സമയം നൽകുന്നു. ആധാറിൽ നിന്നുള്ള ഇ-കെവൈസി വിശദാംശങ്ങൾ പരിശോധിച്ചതിന് ശേഷം നൽകുന്ന ഡിജിറ്റൽ രൂപത്തിലുള്ള കാർഡാണ് ഇ-പാൻ. പിഡിഎഫ് ഫോർമാറ്റിൽ ഇത് സൗജന്യമായി ലഭിക്കും.

എങ്ങനെ ഡൗൺലോഡ് ചെയ്യാം?

◾ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്യാം. ആദ്യം നിങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റ് www(dot)tin-nsdl(dot)com സന്ദർശിക്കുക. തുടർന്ന് ഇടതുവശത്തുള്ള Instant e-PAN എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

◾Check Status/ Download PAN എന്നതിന് താഴെയുള്ള Continue ക്ലിക്ക് ചെയ്യുക.

◾ഇതിന് ശേഷം നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകണം. ചെക്ക്ബോക്സ് അടയാളപ്പെടുത്തുക, തുടർന്ന് Continue ക്ലിക്കുചെയ്യുക.

◾ആധാർ കാർഡുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും. അത് നൽകി Continue ക്ലിക്ക് ചെയ്യുക.

◾ഇപ്പോൾ മറ്റൊരു സ്‌ക്രീൻ ദൃശ്യമാകും, അതിൽ View E-PAN, Download E-PAN ഓപ്ഷൻ ലഭ്യമാകും. ഇതിൽ നിന്ന് Download E-PAN തിരഞ്ഞെടുക്കുക.

◾തുടർന്ന് Save the PDF file എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഇ-പാൻ ഡൗൺലോഡ് ചെയ്യപ്പെടും.

Back to top button
error: