Month: January 2024

  • Crime

    തിരുവല്ലത്തെ ഷഹാനയുടെ മരണം: പ്രതികളെ സഹായിച്ച പോലീസുകാരന് സസ്പെന്‍ഷന്‍

    തിരുവനന്തപുരം: തിരുവല്ലം സ്വദേശിനി ഷഹാന ഷാജിയുടെ ആത്മഹത്യാക്കേസില്‍ പ്രതികളെ സഹായിച്ച പോലീസുകാരന് സസ്പെന്‍ഷന്‍. കടയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ നവാസിനെയാണ് സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. പോലീസുകാരനെതിരേ നടപടി ആവശ്യപ്പെട്ട് ഫോര്‍ട്ട് എ.സി. നേരത്തെ സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി. തിരുവല്ലം വണ്ടിത്തടത്തെ ഷഹാന ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് നൗഫല്‍, ഭര്‍തൃമാതാവ് എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. ഒളിവില്‍പ്പോയ പ്രതികള്‍ കടയ്ക്കല്‍ സ്റ്റേഷന്‍ പരിധിയിലുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവല്ലം പോലീസ് അങ്ങോട്ടേക്ക് പോയി. ഇത് കടയ്ക്കല്‍ പോലീസിനെയും അറിയിച്ചിരുന്നു. എന്നാല്‍, സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ നവാസ് ഈ വിവരം പ്രതികളെ അറിയിക്കുകയും അവര്‍ രക്ഷപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ഫോര്‍ട്ട് എ.സി. എസ്.ഷാജി, വിവരം ചോര്‍ത്തിയ ഉദ്യോഗസ്ഥനെതിരേ നടപടിയാവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയത്. ഡിസംബര്‍ 26-നാണ് ഷഹാന ഷാജിയെ വണ്ടിത്തടത്തെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഭര്‍തൃവീട്ടുകാരുടെ മാനസികപീഡനവും ഉപദ്രവവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു പരാതി.  …

    Read More »
  • India

    ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു; പാര്‍ട്ടിയെയും ലയിപ്പിച്ചു

    ന്യൂഡല്‍ഹി: വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി സ്ഥാപക വൈ.എസ്.ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും സാന്നിധ്യത്തിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയെയും കോണ്‍ഗ്രസില്‍ ലയിപ്പിച്ചു. ”കോണ്‍ഗ്രസ് ഇപ്പോഴും രാജ്യത്തെ ഏറ്റവും വലിയ സെക്കുലര്‍ പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും ഇന്ത്യയുടെ യഥാര്‍ഥ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുകയും നമ്മുടെ രാജ്യത്തിന്റെ അടിത്തറ കെട്ടിപ്പടുക്കുകയും ചെയ്തിട്ടുണ്ട്” -അവര്‍ പറഞ്ഞു. ഈ വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. തെലങ്കാനയില്‍ ടിഡിപി വിട്ടെത്തി പിസിസി അധ്യക്ഷനായ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചിരുന്നു. ഇതേ മാതൃകയില്‍ ശര്‍മിളയെ പിസിസി അധ്യക്ഷയാക്കുമെന്ന് അഭ്യൂഹമുണ്ട്. അവിഭക്ത ആന്ധ്രാപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രി അന്തരിച്ച വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ഇളയ മകളാണ് ശര്‍മിള. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയും. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനിടെ ശര്‍മിള കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

    Read More »
  • Social Media

    ശോഭന മോഡിയുടെ ക്ഷണം സ്വീകരിച്ചതിൽ ആർക്കാണിത്ര കുരു പൊട്ടുന്നത്:ശ്രീചിത്രൻ എം ജെ

    ശോഭന മോഡിയുടെ വേദിയിൽ ചെന്നു എന്നതിൽ പലരും ഇവിടെ ഞെട്ടുന്നതും നിരാശപ്പെടുന്നതും തെറിവിളിക്കുന്നതുമൊക്കെ കണ്ടു. ക്ലാസിക്കൽ നൃത്ത- കലാരംഗങ്ങളിൽ കുറച്ചുകാലമായി പ്രവർത്തിക്കുന്ന എനിക്കിതിൽ വ്യത്യസ്തമായ നിരീക്ഷണമാണുള്ളത്. ശോഭനയടക്കമുള്ള പ്രസിദ്ധ നർത്തകികളോടും പല നാട്യാചാര്യൻമാരോടും നേരിട്ടിടപഴകിയതിൽ നിന്ന് ഞാൻ മനസ്സിലാക്കിയ ഒരു യാഥാർത്ഥ്യമുണ്ട്. രാഷ്ട്രീയ-സാമൂഹ്യചരിത്രത്തെക്കുറിച്ചോ സമകാലിക രാഷ്ട്രീയത്തെക്കുറിച്ചോ അധികാരത്തിന്റെ നിലവിലുള്ള പ്രവർത്തനത്തെക്കുറിച്ചോ ധാരണയുള്ളവർ അവരിൽ അപൂർവ്വമാണ്. ഇനി, ധാരണയുള്ളവരിൽ തന്നെ ആ ബോധ്യങ്ങളെ സ്വന്തം ജീവിതത്തിലേക്ക് സ്വാംശീകരിക്കുന്നവർ അതിലും കുറവാണ്. ഒരു ചന്ദ്രലേഖയോ മൃണാളിനിയോ മല്ലികയോ നന്ദിതാദാസോ ശബാന ആസ്മിയോ ടി എം കൃഷ്ണയോ – അങ്ങനെ എണ്ണിയെടുക്കാവുന്നത്രയുമേ അത്തരം മനുഷ്യരുള്ളൂ. ഇത് അവരുടെ വലിയ പ്രശ്നമോ കുറവോ ഒക്കെയായി ചെറുപ്പത്തിൽ ഞാനും വിലയിരുത്തിയിരുന്നു. എന്നാൽ കുറച്ചുകൂടി ആഴത്തിൽ ആ കലാരൂപങ്ങളെയും അവയുടെ പരിശീലന – അവതരണ സ്വരൂപത്തെയും ചരിത്രത്തെയും എല്ലാം പഠിക്കുമ്പോൾ അതൊരു സ്വാഭാവികമായ യാഥാർത്ഥ്യമായി ഉൾക്കൊള്ളാനാനാണ് എനിക്കു തോന്നുന്നത്. അതാണോ ശരി എന്ന തർക്കത്തേക്കാൾ പ്രധാനം അതാണ് യാഥാർത്ഥ്യം എന്നതാണ്.…

    Read More »
  • Kerala

    ആലപ്പുഴ പറവൂരില്‍ യുവാവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടത്തെി

    ആലപ്പുഴ:തീരദേശ റെയില്‍ പാതയില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വാടയ്ക്കല്‍ കറുകപറമ്ബില്‍ വില്ല്യം – ബിയാട്രിസ് ദമ്ബതികളുടെ മകൻ ജിനു ആണ് മരിച്ചത്. ആലപ്പുഴ പറവൂരില്‍ ഇന്നലെ രാത്രി 8: 30ഓടെയാണ് നാട്ടുകാര്‍ റെയില്‍വെ ട്രാക്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുന്നപ്ര പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

    Read More »
  • Kerala

    ”ചെയ്തു തീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്; അതിനിടയില്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ ആരും ക്ഷണിക്കരുത്”

    തിരുവനന്തപുരം: ദീര്‍ഘദൂര സര്‍വീസിനായി സ്‌കാനിയ പോലെയുള്ള ആഡംബര ബസുകള്‍ വാങ്ങുമ്പോള്‍ അതില്‍ ശുചിമുറി ഒരുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ പറഞ്ഞു. വൃത്തിയുള്ള ശുചിമുറിയോടു കൂടിയ ഹോട്ടലുകളിലേ ഭക്ഷണത്തിനായി ബസുകള്‍ നിര്‍ത്താന്‍ പാടുള്ളൂവെന്നും മന്ത്രി പറഞ്ഞു. രാവിലെ 9 മണിയോടെ മന്ത്രി ഓഫീസിലെത്തി ചുമതലയേറ്റു. നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍വീസ് ലാഭത്തിലാക്കാന്‍ സമയക്രമത്തിലും റൂട്ടിലും മാറ്റം വരുത്തും. നഷ്ടമാണെങ്കില്‍ നിര്‍ത്തും. എല്ലായിടത്തും സര്‍വീസ് എത്തിക്കാന്‍ സ്വകാര്യബസുകള്‍ക്ക് അവസരമൊരുക്കും. ബസ് സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്ന ആക്രിയും പഴയ പേപ്പറും വില്‍ക്കുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഉപയോഗമില്ലാതെ കിടക്കുന്ന ബോട്ടുകള്‍ വില്‍ക്കാന്‍ ജലഗതാഗത വിഭാഗത്തോടും നിര്‍ദേശിച്ചു. ഡ്രൈവിങ് ടെസ്റ്റുകള്‍ കര്‍ശനമാക്കും. ഇതിനു കൊണ്ടുവരുന്ന വാഹനങ്ങളില്‍ ക്യാമറ ഉറപ്പാക്കും. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം കൃത്യമായി നല്‍കാന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. കെടിഡിഎഫ്‌സിയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ പാക്കേജ് തയാറാക്കി അടുത്തയാഴ്ച മുഖ്യമന്ത്രിയുടെ അനുമതി തേടും. ബസ് സ്റ്റാന്‍ഡുകളില്‍ ശുചിമുറിക്ക് പ്രത്യേക ഡിസൈന്‍ കൊണ്ടുവരും. വൃത്തിയാക്കാന്‍…

    Read More »
  • Social Media

    ട്രെയിനില്‍നിന്ന് തെറിച്ചുവീണ ഫോണ്‍ വിദ്യാര്‍ത്ഥിനിക്ക് കണ്ടെത്തി നല്‍കി ആര്‍.പി.എഫ്

    വടകര: ട്രെയിനില്‍ നിന്ന് തെറിച്ചുവീണ ഫോണ്‍ കണ്ടെത്തി വിദ്യാര്‍ത്ഥിനിക്ക് തിരികെ നല്‍കി ആര്‍.പി.എഫ്. അനന്യ ശങ്കര്‍ എന്ന വിദ്യാര്‍ത്ഥിനിയുടെതായിരുന്നു ഫോൺ. അനന്യയുടെ സങ്കടം നിറഞ്ഞ വാക്കുകളാണ് വടകര ആര്‍.പി.എഫ്.എ.എസ്.ഐ. പി പി ബിനീഷിനെയും സംഘത്തെയും ഫോണ്‍ കണ്ടെത്തി നല്‍കാൻ പ്രേരണയായത്. ‘സാറേ പരീക്ഷ നാളെത്തുടങ്ങുകയാ, പരീക്ഷയുടെ എല്ലാ കാര്യങ്ങളും ഫോണിലാണുള്ളത്… എങ്ങനെയെങ്കിലും ഫോണ്‍ കണ്ടെത്തിത്തരണം…’ മലബാര്‍ എക്‌സ്പ്രസില്‍നിന്ന് വടകരയ്ക്ക് സമീപമായിരുന്നു അനന്യയുടെ ഫോൺ തെറിച്ചുവീണത്.16,000 രൂപയുടെ ഫോണാണ്. അനന്യയുടെ സങ്കടം കേട്ട ആർപിഎഫ് ഉദ്യോഗസ്ഥർ  വെറുതേയിരുന്നില്ല. പിന്നെക്കണ്ടത്  ഫോണ്‍ കണ്ടെത്താന്‍ ആര്‍.പി.എഫും കരിമ്ബനപ്പാലത്തെ നാട്ടുകാരുമെല്ലാം ഒന്നിച്ചിറങ്ങുന്ന കാഴ്ചയാണ്. സൈബര്‍ സെല്ലും സഹായം നല്‍കി. രണ്ടുമണിക്കൂര്‍ നീണ്ട മാരത്തണ്‍ തിരച്ചിലിനൊടുവില്‍ ഫോണ്‍ കിട്ടി. കൊല്ലം സ്വദേശിനിയായ അനന്യ കണ്ണൂരില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. കൊല്ലത്തുനിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടയിൽ ബുധനാഴ്ച പുലര്‍ച്ചെ 5.30-ഓടെ വടകര സ്റ്റേഷന് സമീപമാണ് ഫോണ്‍ ജനലിലൂടെ തെറിച്ച്‌ പുറത്തേക്കുവീണത്. കണ്ണൂരിലെത്തിയ അനന്യ വിവരം ആര്‍.പി.എഫിനെ അറിയിച്ചു. പിന്നാലെ വിവരം വടകര ആര്‍.പി.എഫിലുമെത്തി.…

    Read More »
  • Crime

    നടി നെഹ പെന്‍ഡ്‌സെയുടെ വീട്ടില്‍ മോഷണം; ആറു ലക്ഷത്തിന്റെ ആഭരണങ്ങള്‍ കവര്‍ന്നു, ജോലിക്കാരന്‍ അറസ്റ്റില്‍

    മുംബൈ: ബോളിവുഡ് നടി നെഹ പെന്‍ഡ്‌സെയുടെ വസതിയില്‍ നിന്നും ആറ് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷണം പോയതായി പരാതി. നേഹയുടെ ഭര്‍ത്താവിന്റെ ഡ്രൈവറാണ് പരാതി നല്‍കിയത്. ബാന്ദ്ര വെസ്റ്റിലെ അരീറ്റോ ബില്‍ഡിംഗിന്റെ 23-ാം നിലയിലുള്ള ഫ്ളാറ്റിലാണ് മോഷണം നടന്നതെന്ന് നേഹ പെന്‍ഡ്സെയുടെ ഭര്‍ത്താവ് ഷാര്‍ദുല്‍ സിംഗ് ബയാസിന്റെ ഡ്രൈവര്‍ രത്നേഷ് ഝായുടെ പരാതിയില്‍ പറയുന്നു. നാല് വര്‍ഷം മുമ്പ് വിവാഹ സമ്മാനമായി ലഭിച്ച സ്വര്‍ണവളയും വജ്രം പതിച്ച മോതിരവും കാണാനില്ലെന്നാണ് ഡിസംബര്‍ 28ന് നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവദിവസം പുറത്തുപോയപ്പോള്‍ ബയാസ് ആഭരണങ്ങള്‍ ധരിച്ചിരുന്നു.വീട്ടില്‍ മടങ്ങിയെത്തിയ അദ്ദേഹം ആഭരണങ്ങള്‍ അലമാരയില്‍ സൂക്ഷിക്കാനായി വീട്ടുജോലിക്കാരനായ സുമതി കുമാര്‍ സോളങ്കിയെ ഏല്‍പ്പിച്ചു. ഫ്‌ലാറ്റിലെ കാര്യങ്ങളെല്ലാം നോക്കുന്ന സോളങ്കി മറ്റു ജോലിക്കാര്‍ക്കൊപ്പം ഫ്‌ലാറ്റിന്റെ പരിസരത്താണ് താമസിക്കുന്നത്. സംഭവദിവസം പുറത്തേക്ക് പോകാനൊരുങ്ങിയ ബയാസ് അലമാരയില്‍ നിന്ന് ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. വീട്ടുജോലിക്കാരോട് അന്വേഷിച്ചപ്പോള്‍ അവര്‍ക്കും അറിവുണ്ടായിരുന്നില്ല. ഈ സമയത്ത് സോളങ്കി വീട്ടിലുണ്ടായിരുന്നില്ല. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കൊളാബയിലുള്ള…

    Read More »
  • India

    മൂന്നു നിലകള്‍, 380 അടി നീളം, 250 അടി വീതി, 161 അടി ഉയരം; 392 തൂണുകള്‍, അഞ്ച് മണ്ഡപങ്ങള്‍; അയോധ്യയിലെ രാമക്ഷേത്രത്തിന്റെ സവിശേഷതകള്‍

    ന്യൂഡല്‍ഹി: അയോധ്യയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന രാമക്ഷേത്രത്തിന് മൂന്നു നിലകള്‍. രാമക്ഷേത്രത്തിന്റെ കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും പുറത്ത്. പരമ്പരാഗത നാ?ഗര ശൈലിയിലാണ് ക്ഷേത്ര നിര്‍മ്മാണം. 380 അടി നീളവും 250 അടി വീതിയും 161 അടി ഉയരവുമാണ് ക്ഷേത്രത്തിനുള്ളത്. ഓരോ നിലയിലെയും ക്ഷേത്രത്തിന് 20 അടി ഉയരമുണ്ട്. ക്ഷേത്രത്തിന് 392 തൂണുകള്‍, 44 വാതിലുകള്‍, അഞ്ച് മണ്ഡപങ്ങള്‍ എന്നിവയുണ്ട്. ശ്രീരാമ ലല്ലയുടെ വിഗ്രഹം (ബാല രൂപത്തിലുള്ള ശ്രീരാമന്‍) ആണ് പ്രധാന ശ്രീകോവിലിലുള്ളത്. ശ്രീരാമ ദര്‍ബാര്‍ ഒന്നാം നിലയിലുമാണ് സ്ഥിതി ചെയ്യുന്നത്. അഞ്ചു മണ്ഡപങ്ങള്‍ ( ഹാള്‍) ആണ് ക്ഷേത്രത്തിനുള്ളത്. നൃത്ത മണ്ഡപം, രംഗമണ്ഡപം, സഭ മണ്ഡപം, പ്രാര്‍ത്ഥനാ മണ്ഡപം, കീര്‍ത്തന മണ്ഡപം എന്നിവയാണത്. ദേവന്മാരുടേയും ദേവതമാരുടേയും ശില്‍പ്പരൂപങ്ങള്‍ തൂണുകളിലും ഭിത്തിയിലും കൊത്തിയിട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള പ്രവേശനം കിഴക്കു വശത്തു നിന്നാണ്. 32 പടികളാണുള്ളത്. ഭിന്നശേഷിക്കാര്‍, വൃദ്ധര്‍ തുടങ്ങിയവര്‍ക്കായി റാമ്പുകളും ലിഫ്റ്റുകളുമുണ്ടാകും. ക്ഷേത്രത്തിനു ചുറ്റും ദീര്‍ഘചതുരാകൃതിയിലുള്ള മതിലുണ്ട്. നാല് ദിശകളിലുമായി അതിന്റെ ആകെ നീളം 732…

    Read More »
  • Kerala

    പ്രധാനമന്ത്രി എത്തിയ വേദിയില്‍ ചാണകവെള്ളം തളിക്കാന്‍ ശ്രമം; തൃശ്ശൂരില്‍ യൂത്ത് കോണ്‍ – ബിജെപി സംഘര്‍ഷം

    തൃശ്ശൂര്‍: നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ് – ബി.ജെ.പി സംഘര്‍ഷം. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രസംഗിച്ച വേദിക്ക് സമീപമുള്ള മരം മുറിച്ചു മാറ്റിയതിനെ തുടര്‍ന്ന് പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും അസഭ്യവര്‍ഷവുമുണ്ടായി. ഇതോടെ സംഭവസ്ഥലത്തേക്ക് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെത്തി പ്രവര്‍ത്തകരെ പിടിച്ചുമാറ്റി. യൂത്ത് കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ക്ക് നടുവിലായി ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചതോടെ നിലവില്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നിട്ടുണ്ട്. എന്നാല്‍, പ്രദേശത്ത് നിന്നും പിരിഞ്ഞുപോകാന്‍ ഇരുവിഭാഗം പ്രവര്‍ത്തകരും തയ്യാറായിട്ടില്ല. പ്രധാനമന്ത്രി പ്രസംഗിച്ച സ്റ്റേജില്‍ ചാണകം തളിയ്ക്കാനുള്ള ശ്രമം യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുമുണ്ടായേക്കുമെന്ന് വിവരമുണ്ടായിരുന്നു. ഇത് തടയാന്‍ വേണ്ടിയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടാവുകയുമായിരുന്നു. പ്രദേശത്തെ സംഘര്‍വാസ്ഥ ഒഴിവാക്കുന്നതിനായി ഒരു വിഭാഗം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകരെയാണ് നിലവില്‍ അറസ്റ്റ് ചെയ്ത് നീക്കിയിരിക്കുന്നത്. ബി.ജെ.പി പ്രവര്‍ത്തകര്‍…

    Read More »
  • Kerala

    കന്നുകാലികള്‍ കൂട്ടത്തോടെ ചത്ത സംഭവം: കാരണം സയനൈഡ് ആണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തള്ളി ശാസ്ത്രജ്ഞര്‍

    തിരുവനന്തപുരം: ഇടുക്കി വെള്ളിയാമറ്റത്തു 13 കന്നുകാലികള്‍ ചത്തതിനു പിന്നില്‍ തീറ്റയായി നല്‍കിയ കപ്പത്തൊലിയിലെ സയനൈഡ് വിഷമാണെന്ന മൃഗസംരക്ഷണ വകുപ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ (സിടിസിആര്‍ഐ) ശാസ്ത്രജ്ഞര്‍ തള്ളി. കപ്പത്തൊലി കഴിക്കുന്നതിലൂടെ പശുക്കളുടെ ജീവന്‍ നഷ്ടമാകാനുള്ള സാധ്യത താരതമ്യേന കുറവാണ്. അതേസമയം, കന്നുകുട്ടിക്കു വന്‍തോതില്‍ കപ്പത്തൊലി ആദ്യമായി നല്‍കിയാല്‍ സ്ഥിതി ഗുരുതരമാകാന്‍ സാധ്യത കൂടുതലാണെന്നും സിടിസിആര്‍ഐ ഡയറക്ടര്‍ ഡോ. ജി.ബൈജു പറഞ്ഞു. ഞായറാഴ്ച രാത്രിയാണു കന്നുകാലികള്‍ക്കു കപ്പത്തൊലി നല്‍കിയത്. അര മണിക്കൂറിനുള്ളില്‍ ഇവ തൊഴുത്തില്‍ തളര്‍ന്നുവീണു. മൃഗസംരക്ഷണ വകുപ്പ് ഇടുക്കി ജില്ലാ ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. ജെസി സി.കാപ്പന്റെ നേതൃത്വത്തിലാണു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഹൈഡ്രോ സൈനിക് ആസിഡ് കൂടുതലുള്ള കപ്പത്തൊലിയാണു കന്നുകാലികള്‍ക്കു കൂടുതലായി നല്‍കിയതെന്ന് ഇടുക്കി ജില്ലാ മൃഗസംരക്ഷണ വകുപ്പ് പിആര്‍ഒ ഡോ.നിശാന്ത് എം.പ്രഭ പറഞ്ഞു. തമിഴ്‌നാട്ടില്‍ മുഖ്യമായും കൃഷി ചെയ്യുന്ന കപ്പ ഇനങ്ങളില്‍ 250 മുതല്‍ 300 മില്ലിഗ്രാം വരെ സൈനോ ഗ്ലൂക്കോസൈഡ് അടങ്ങിയിട്ടുണ്ട്. ഇത്തരം…

    Read More »
Back to top button
error: