Month: January 2024
-
Crime
പുതുവര്‍ഷാഘോഷത്തിനിടെ യുവാവ് കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചത് കൊലപാതകം; സുഹൃത്ത് കസ്റ്റഡിയില്‍
കോഴിക്കോട്: പുതുവര്‍ഷാഘോഷത്തിനിടെ കെട്ടിടത്തില്‍ നിന്ന് യുവാവ് വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. വേങ്ങേരി സ്വദേശി അബ്ദുല്‍ മജീദാണ് കൊല്ലപ്പെട്ടത്. കോഴിക്കോട് തടമ്പാട്ടുതാഴത്തെ ആളൊഴിഞ്ഞ വീട്ടിലെ ടെറസില്‍ നിന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അബ്ദുള്‍ മജീദിനെ സുഹൃത്ത് ലാലു തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് അബ്ദുള്‍ മജീദിന്റെ മരണത്തില്‍ അസ്വാഭാവികത കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി മദ്യപിക്കാനായി ഡിസംബര്‍ 31ന് നാലംഗസംഘം തടമ്പാട്ടുതാഴത്തെ ആളൊഴിഞ്ഞ വീടിന്റെ മുകളില്‍ എത്തി. മദ്യാപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ വീടിന്റെ മുകളില്‍ നിന്ന് ലാലു അബ്ദുള്‍ മജീദിനെ പിടിച്ച് താഴേക്ക് തള്ളുകയായിരുന്നു. താഴെ കല്ലില്‍ തലയിടിച്ചുവീണ് അബ്ദുള്‍മജീദ് തത്ക്ഷണം മരിക്കുകയും ചെയ്തു. വീടിന് മുകളില്‍ നിന്ന് വീണ് മരിക്കുകയായിരുന്നെന്നാണ് സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞത്.
Read More » -
Kerala
”എന്നോട് വന്ന് പേര് ചോദിക്കുവാ… സുരേഷ് ഗോപി കളിക്കല്ലേ”! എസ്.ഐയോട് കയര്‍ത്ത് എം. വിജിന്‍ എം.എല്‍.എ
കണ്ണൂര്‍: എം. വിജിന്‍ എം.എല്‍.എയും പൊലീസ് ഉദ്യോഗസ്ഥനും തമ്മില്‍ വാക്കേറ്റം. കണ്ണൂരില്‍ കെ.ജി.എന്‍.എ സംഘടിപ്പിച്ച കലക്ട്രേറ്റ് മാര്‍ച്ചിനിടെയാണ് വാക്കേറ്റമുണ്ടായത്. എസ്.ഐ. എം.എല്‍.എയെ അധിക്ഷേപിച്ചെന്നും പരാതിയുണ്ട്. ക്ഷാമബത്ത പുനഃസ്ഥാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് കേരള ഗവര്‍ണ്‍മെന്‍ നെഴ്സസ് അസോസിയേഷന്‍ ഇന്ന് കലക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും പ്രഖ്യാപിച്ചത്. നേരത്തേ തന്നെ ഇക്കാര്യം ക്രൈംബ്രാഞ്ചിനേയും അറിയിച്ചിരുന്നവെന്നാണ് അസോസിയേഷന്‍ നേതാക്കള്‍ പറയുന്നത്. കലക്ട്രേറ്റിന്റെ രണ്ടാം ഗേറ്റിലേക്കാണ് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയത്. ഈ സമയം അവിടെ ഒരു പൊലീസുകാരന്‍ പോലും ഉണ്ടായിരുന്നില്ല. സാധാരണ ഇത്തരത്തില്‍ പ്രകടനമായി എത്തുന്ന ആളുകളെ പൊലീസ് തടയകയാണ് പതിവ്. എന്നാല്‍ പൊലീസ് ഇല്ലാത്തതിനാല്‍ തന്നെ പ്രവര്‍ത്തകര്‍ കലക്ട്രേറ്റിനുള്ളിലേക്ക് കടന്നു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന പിങ്ക് പൊലീസ് ഓടിയെത്തി ഇവരെ തടഞ്ഞു. ഒപ്പം ടൗണ്‍ എസ്.ഐ പി.പി ഷമീമും അവിടേക്കെത്തി. അവിടെവെച്ച് പ്രകടനം തടഞ്ഞു. പ്രകടനമായി ഇവിടേക്ക് വന്ന് ശരിയായില്ലെന്നും ഇവര്‍ക്കെതിരെ കേസെടുക്കുമെന്നും എസ്.ഐ പറഞ്ഞു. മാത്രമല്ല എം.എല്‍.എ അടക്കമുള്ള ആളുകള്‍ കലക്ട്രേറ്റിനുള്ളില്‍ നിന്ന് ഇറങ്ങി പോകണമെന്ന് പൊലീസ്…
Read More » -
Crime
”ജെസ്ന മതപരിവര്‍ത്തനം നടത്തിയിട്ടില്ല; തിരോധാനത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കില്ല”
തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസില്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്. ജെസ്ന മതപരിവര്‍ത്തനം നടത്തിയിട്ടില്ല. ജെസ്ന മരിച്ചതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജെസ്നയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ചിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് സിബിഐ റിപ്പോര്‍ട്ട്. ജെസ്നയെ സംബന്ധിച്ച ഒരു തെളിവും കണ്ടെത്താനായിട്ടില്ല. ജെസ്നയെ മതപരിവര്‍ത്തനത്തിന് വിധേയയാക്കിയിട്ടില്ല. കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ മതപരിവര്‍ത്തനകേന്ദ്രങ്ങളിലും അന്വേഷിച്ചിരുന്നു. കേരളത്തില്‍ പൊന്നാനി, ആര്യസമാജം അടക്കമുള്ള സ്ഥലങ്ങളിലും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഒരു തെളിവും കണ്ടെത്താനായില്ല. തിരോധാനത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കില്ല. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നടത്തിയ അന്വേഷണത്തിലും ജെസ്നയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചില്ല. ജസ്നയുടെ തിരോധാനത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അജ്ഞാത മൃതദേഹങ്ങളില്‍ ഏതാണ്ട് മിക്കവയും പരിശോധിച്ചു. കേരളത്തിലെ സൂയിസൈഡ് പോയിന്റുകളിലും അന്വേഷണം നടത്തിയിരുന്നു. കേരളത്തില്‍ ആത്മഹത്യ നടക്കാറുള്ള എല്ലാ മേഖലകളിലും അന്വേഷിച്ചു. തിരോധാനക്കേസില്‍ ?ഗോള്‍ഡന്‍ അവര്‍ ആയ ആദ്യ 48 മണിക്കൂര്‍ പൊലീസ് പാഴാക്കിയെന്നും സിബിഐ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ജസ്ന മരിച്ചതിനും ഒരു തെളിവും…
Read More » -
Crime
ഗോവയില്‍ കാണാതായ വൈക്കം സ്വദേശി മരിച്ചനിലയില്‍; യുവാവിന്റെ മൃതദേഹം കടല്‍ത്തീരത്ത്
കോട്ടയം: പുതുവര്‍ഷാഘോഷത്തിന് പിന്നാലെ ഗോവയില്‍ കാണാതായ മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. വൈക്കം മറവന്തുരുത്ത് കടുക്കര സന്തോഷ് നിവാസില്‍ സഞ്ജയി(19)ന്റെ മൃതദേഹമാണ് ഗോവയില്‍ കടല്‍ത്തീരത്ത് കണ്ടെത്തിയത്. കൃഷ്ണദേവ്, ജയകൃഷ്ണന്‍ എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം 29നാണ് സഞ്ജയ് പുതുവത്സര ആഘോഷത്തിന് ഗോവക്ക് പോയത്. 31ന് വാകത്തൂര്‍ ബീച്ചില്‍ ഡിജെ പാര്‍ട്ടിയില്‍ മൂവരും പങ്കെടുക്കുന്നതിനിടെ യുവാവിനെ കാണാതായെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഒന്നാം തീയതി ഗോവ പൊലീസില്‍ വിവരം അറിയിച്ചെങ്കിലും അവഗണിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പിന്നീട് കുടുംബത്തെ അറിയിക്കുകയായിരുന്നു. ഗോവയിലെ മലായാളി സംഘടനകളുമായി ബന്ധപ്പെട്ട് ഗോവ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തലയോലപ്പറമ്പ് പൊലീസിലും കുടുംബം പരാതി നല്‍കിയിരുന്നു. ഇതിനിടെ കടല്‍ത്തീരത്ത് ഒരു മൃതദേഹം കണ്ടെത്തിയതായി ഗോവ പോലീസില്‍നിന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് സുഹൃത്തുക്കളും ബന്ധുക്കളും സ്ഥലത്തെത്തി മരിച്ചത് സഞ്ജയ് ആണെന്ന് തിരിച്ചറിയുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച അര്‍ധരാത്രിയോടെ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് വിവരം.
Read More » -
Kerala
ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതി പുഴയിൽ മരിച്ച നിലയിൽ, സംഭവം കാസർകോട് ഉദുമയിൽ
നവവധുവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ കാപ്പില്‍ കോടി റോഡിലെ ഓട്ടോ ഡ്രൈവര്‍ മുഹമ്മദലിയുടെയും സുബൈദയുടെയും മകള്‍ വി.എസ് തഫ്‌സീന(27)യാണ് മരിച്ചത്. ബുധനാഴ്ച സന്ധ്യക്ക് കാപ്പിൽ പുഴയിലാണ് പ്രദേശവാസികൾ യുവതിയെ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒന്നരമാസം മുമ്പാണ് മൗവ്വലിലെ സമീറുമായി തഫ്‌സീനയുടെ വിവാഹം നടന്നത്. യുവതി കുറച്ച് നാളായി സ്വന്തം വീട്ടിലായിരുന്നു. സഹോദരങ്ങള്‍: തന്‍സീര്‍, മുഹാദ്, താഹിറ, തസ്‌രിയ, തസ്ലിയ. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Read More » -
Kerala
വാഴക്കുല വീണ് പരുക്കേറ്റ ഗൃഹനാഥൻ മരിച്ചു
കാസർകോട്:വാഴക്കുല വെട്ടുന്നതിനിടെ ദേഹത്ത് വീണ് പരുക്കേറ്റ ഗൃഹനാഥൻ മരിച്ചു. കണ്ണിവയല്‍ ചേരമരത്തുംകല്‍ അബ്രഹാമിൻ്റെ മകൻ അഗസ്റ്റ്യൻ (67) ആണ് മരിച്ചത്. വീട്ടുവളപ്പിലെ വാഴക്കുല വെട്ടുന്നതിനിടെ കുല ദേഹത്ത് വന്നടിക്കുകയും നിയന്ത്രണം തെറ്റി വീഴുകയുമായിരുന്നു.വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. ഭാര്യ ആൻസി. മക്കള്‍ : നിക്സണ്‍, അശ്വതി.
Read More » -
Crime
ജെസ്‌നയുടെ അച്ഛന് കോടതി നോട്ടീസ്; കേസ് അവസാനിപ്പിച്ചതില്‍ പരാതിയുണ്ടെങ്കില്‍ അറിയിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസില്‍ ജെസ്നയുടെ പിതാവിന് കോടതി നോട്ടീസ്. സിബിഐ റിപ്പോര്‍ട്ടിന്മേല്‍ പരാതി ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരുവനന്തപുരം സിജെഎം കോടതി ജെസ്നയുടെ പിതാവ് കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന് നോട്ടീസ് നല്‍കിയത്. നോട്ടീസിന് ഈ മാസം 19 നകം മറുപടി നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ജെസ്ന തിരോധാനക്കേസില്‍ അന്വേഷണം അവസാനിപ്പിച്ച് സിബിഐ കോടതിയില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. രാജ്യത്തിനകത്തും പുറത്തും നീണ്ട മൂന്ന് വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് സിബിഐ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൊലീസിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായെന്നും, മകളെ കാണാതായതായി പരാതി നല്‍കി ഏഴാം ദിവസമാണ് പൊലീസ് പരാതിയില്‍ അന്വേഷണത്തിനായി വീട്ടിലെത്തിയത്. പൊലീസ് തുടക്കത്തില്‍ കാണിച്ച വീഴ്ചയാണ് ജെസ്ന കാണാമറയത്ത് തുടരുന്നതിന് കാരണമെന്നും ജെസ്നയുടെ പിതാവ് ആരോപിച്ചിരുന്നു. 2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജെസ്‌ന മരിയ ജയിംസിനെ എരുമേലിയില്‍നിന്ന് കാണാതായത്. അടുത്ത ദിവസം എരുമേലി പൊലീസ് സ്റ്റേഷനില്‍ വീട്ടുകാര്‍ പരാതി…
Read More » -
India
രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് കര്‍ണാടകയില്‍ ‘ഗോധ്ര’ ആവര്‍ത്തിക്കും; കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം വിവാദത്തില്‍
ബംഗളൂരു: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനിന് മുന്നോടിയായി കര്‍ണാടകയില്‍ ‘ഗോധ്ര’ ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദിന്റെ പരാമര്‍ശം വിവാദത്തില്‍. ജനുവരി 22 ന് നടക്കുന്ന രാമ ക്ഷേത്രപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായികര്‍ണാടകയില്‍ ഇത്തരമൊരു അനിഷ്ടസംഭവം ഉണ്ടാകാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷ്ഠാ ചടങ്ങിന് അയോധ്യയിലേക്ക് പോകുന്നവര്‍ക്ക് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും ഹരിപ്രസാദ് ആവശ്യപ്പെട്ടു. ഹരിപ്രസാദിന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ഹരിപ്രദാസിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഹരിപ്രസാദിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഡി.വി സദാനന്ദ ഗൗഡ ആവശ്യപ്പെട്ടു. ഹരിപ്രസാദിനപ്പോലെയുള്ള നേതാക്കള്‍ ഇത്തരം ഭാഷയില്‍ സംസാരിക്കുന്നത് കാണുമ്പോള്‍ അത്ഭുതമാണ് തോന്നുന്നതെന്നായിരുന്നു മുന്‍ മന്ത്രി കെ.എസ് ഈശ്വരപ്പയുടെ പ്രതികരണം. സംഭവത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിക്കാന്‍ വിസ്സമ്മതിച്ചു. 2002ല്‍ ഗോധ്രയില്‍ 59 പേരുടെ മരണത്തിനിടയാക്കിയ സബര്‍മതി ട്രെയിന്‍ തീവയ്പിനു പിന്നാലെ സംസ്ഥാനത്തുടനീളം വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. അയോധ്യയില്‍നിന്ന്…
Read More » -
India
സ്വത്ത് തര്‍ക്കം : ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തി യുവതി
ഭോപ്പാല്‍: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും യുവതി വെടിവെച്ച് കൊലപ്പെടുത്തി.മധ്യപ്രദേശിലാണ് സംഭവം. ഉജ്ജയിനിയിലെ ഇന്‍ഗോരിയ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സവിത(35) എന്ന അംഗനവാടി ജീവനക്കാരിയാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. ഭര്‍ത്താവ് രാധേശ്യാം(41) തത്ക്ഷണവും സഹോദരന്‍ ധീരജ്(47) ആശുപത്രിയില്‍ വെച്ചുമാണ് മരണത്തിന് കീഴടങ്ങിയത്. യുവതിക്ക് 18 വയസുള്ള മകളും 15 വയസുള്ള മകനുമുണ്ട്. യുവതി കുടുംബത്തിലെ മറ്റുള്ളവരെയും ലക്ഷ്യമിട്ടിരുന്നുവെങ്കിലും വെടിയുണ്ടകള്‍ തീര്‍ന്നതിനാല്‍ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. ദൃക്‌സാക്ഷികളെ ഉദ്ദരിച്ച് പോലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടു-മൂന്ന് മാസമായി സ്ഥലത്തിന്റെ പേരില്‍ തര്‍ക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. യുവതിക്ക് തോക്ക് ലഭിച്ചത് അടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം പുരോഗമിക്കുന്നതായി എ.എസ്.പി നിതേഷ് ഭാര്‍ഗ് അറിയിച്ചു.
Read More » -
Crime
നവവധു തൂങ്ങിമരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
പാലക്കാട്: ചിറ്റൂര്‍ പെരുവെമ്പില്‍ നവവധു ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പുണ്യംകാവ് തോട്ടുപാലം ‘റിഥ’ത്തില്‍ നര്‍മദയെ (28) ആണ് ചൊവ്വാഴ്ച രാത്രി 11-ന് സാരിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് കുനിശ്ശേരി സ്വദേശി രാധാകൃഷ്ണനില്‍ നിന്നും പുതുനഗരം പൊലീസ് മൊഴിയെടുത്തു. രണ്ടുവര്‍ഷം ഒരുമിച്ച് താമസിച്ച ഇവര്‍ കഴിഞ്ഞമാസമാണ് വിവാഹിതരായത്. അച്ചനും അമ്മയും മരിച്ച നര്‍മദയ്ക്ക് അമ്മയുടെ അമ്മ രഞ്ജിതം മാത്രമാണ് അടുത്ത ബന്ധുവായിട്ടുള്ളത്. പാലക്കാട്ടെ ചേരിപ്രദേശത്തു വളര്‍ന്ന നര്‍മദ പഠിച്ച്, ദുബായില്‍ ഫ്ലൈ എമിറേറ്റ്സ് വിമാനക്കമ്പനിയില്‍ ഉദ്യോഗസ്ഥയായി. സ്വന്തം അധ്വാനത്തില്‍ പെരുവെമ്പില്‍ വാങ്ങിയ സ്ഥലത്ത് വീടുവെച്ച് താമസിക്കുകയായിരുന്നു. ഭര്‍ത്താവുമായി ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി അമ്മൂമ്മ രഞ്ജിതം പറഞ്ഞു.
Read More »