Month: January 2024

  • India

    ”ശ്രീരാമന്‍ മാംസാഹാരി, 14 വര്‍ഷം കാട്ടില്‍ ജീവിച്ച ഒരാള്‍ എങ്ങനെ സസ്യാഹാരിയാകും?” എന്‍സിപി നേതാവിന്റെ പരാമര്‍ശം വിവാദത്തില്‍

    മുംബൈ: ഭഗവാന്‍ ശ്രീരാമന്‍ സസ്യാഹാരിയായിരുന്നില്ലെന്ന മഹാരാഷ്ട്ര എന്‍സിപി നേതാവിന്റെ പരാമര്‍ശം വിവാദത്തില്‍. അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് മഹാരാഷ്ട്രയില്‍ മാംസാഹാരവും മദ്യവും നിരോധിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നതിനു പിന്നാലെയായിരുന്നു പ്രസ്താവന. എന്‍സിപി ശരദ് പവാര്‍ വിഭാഗം നേതാവായ ജിതേന്ദ്ര അവാദാണ് വിവാദ പരാമര്‍ശം നടത്തിയത്. ”ആരും ചരിത്രം വായിക്കാറില്ല. രാഷ്ട്രീയത്തില്‍ എല്ലാം മറക്കുകയും ചെയ്യും. രാമന്‍ നമ്മുടെ സ്വന്തമാണ്. അദ്ദേഹം ബഹുജന്‍ (പിന്നാക്കക്കാരന്‍) ആണ്. ഭക്ഷിക്കാന്‍ വേട്ടയാടുന്ന രാമന്‍ ഒരിക്കലും സസ്യഭുക്കായിരുന്നില്ല, അദ്ദേഹം മാംസാഹാരിയായിരുന്നു. 14 വര്‍ഷം കാട്ടില്‍ ജീവിച്ച ഒരാള്‍ക്ക് എങ്ങനെ സസ്യാഹാരിയായി തുടരാന്‍ കഴിയും?” ജിതേന്ദ്ര ഔഹാദ് പറഞ്ഞു. ഇതിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തി. ബാലാസാഹേബ് താക്കറെ ജീവിച്ചിരുന്നെങ്കില്‍ ശിവസേനയുടെ സാമ്ന പത്രം ‘രാമന്‍ മാംസാഹാരി’ ആയിരുന്നെന്ന പരാമര്‍ശത്തെ വിമര്‍ശിക്കുമായിരുന്നെന്ന് ബിജെപി എംഎല്‍എ റാം കദം പറഞ്ഞു. ”എന്നാല്‍ ഇന്ന് ആരെങ്കിലും ഹിന്ദുക്കളെ കളിയാക്കുന്നത് അവര്‍ (ഉദ്ധവ് വിഭാഗം ശിവസേന) കാര്യമാക്കുന്നില്ല. അവര്‍ നിസ്സംഗരാണ്, മഞ്ഞുപോലെ…

    Read More »
  • Kerala

    പോക്‌സോ കേസുകള്‍ ഒത്തു തീര്‍പ്പാക്കുന്നു, ഇടനിലക്കാരായി പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍; ഗുരുതര റിപ്പോര്‍ട്ട് പുറത്ത്

    തിരുവനന്തപുരം: സംസ്ഥാനത്ത് കോടതിയിലെത്തുന്ന പോക്‌സോ കേസുകള്‍ ഒത്തു തീര്‍പ്പാക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ഇടനിലക്കാരാകുന്നുവെന്ന് ഇന്റലിജന്‍സ്. ഗുരുതരമായ ഈ കണ്ടെത്തല്‍ ഡിജിപി വിളിച്ച എഡിജിപി തല യോഗം വിശദമായി ചര്‍ച്ച ചെയ്തു. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഓരോ കേസും പരിശോധിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. നെയ്യാറ്റിന്‍കര പോക്‌സോ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഒത്തു തീര്‍പ്പിന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന ഇരയുടെ പരാതിയില്‍ നിന്നാണ് ഇന്റലിജന്‍സ് അന്വേഷണം തുടങ്ങിയത്. ഓരോ ജില്ലയിലും പോക്‌സോ കേസുകള്‍ ഒത്തു തീര്‍ക്കുന്നതിന്റെ എണ്ണം കൂടുകയാണെന്നാണ് ഗൗരവമേറിയ കണ്ടെത്തല്‍. പല കേസിലും അട്ടിമറി വരെ നടക്കുന്നുവെന്നും കണ്ടെത്തലുണ്ട്. പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ഇടനിലക്കാരെ വെച്ച് ഇരയെ സ്വാധീനിച്ച് ഒത്തുതീര്‍പ്പുണ്ടാക്കുവെന്നാണ് കണ്ടെത്തല്‍. മൊഴി മാറ്റുന്നതിലൂടെയാണ് പല കേസുകളും തള്ളുന്നതും പ്രതികള്‍ രക്ഷപ്പെടുന്നതും. ഗുരുതരമായ ഈ കണ്ടെത്തല്‍ എഡിജിപിതല യോഗം വിശദമായി ചര്‍ച്ച ചെയ്തു. പോക്‌സോ കേസില്‍ ഒത്തുതീര്‍പ്പിന് വ്യവസ്ഥയില്ലെന്നിരിക്കെ കേസുകള്‍ അട്ടിമറിക്കപ്പെടുന്ന ഗുരുതരമായ സാഹചര്യമാണ്…

    Read More »
  • LIFE

    അമ്മയാകാനൊരുങ്ങി അമല; സന്തോഷവാര്‍ത്ത പങ്കുവെച്ച് താരം

    അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്ത പങ്കുവെച്ച് നടി അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് താരം ഗര്‍ഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചത്. ഭര്‍ത്താവ് ജഗദ് ദേശായിക്കൊപ്പമുള്ള ചിത്രങ്ങള്‍ ചുരുങ്ങിയ നേരം കൊണ്ട് ശ്രദ്ധനേടുകയാണ്. നിരവധി ആരാധകരാണ് അമ്മയാകാന്‍ പോകുന്ന അമലയ്ക്ക് ആശംസകളുമായി എത്തിയത്. സിനിമ മേഖലയില്‍ നിന്നുള്ള താരങ്ങളും സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് എത്തുന്നുണ്ട്. 2023 നവംബറിലാണ് അമല പോളും സുഹൃത്ത് ജഗദ് ദേശായിയും വിവാഹിതരായത്. ഗോവ സ്വദേശിയായ ജഗദ് പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജര്‍ കൂടിയാണ്. മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍, അജയ് ദേവ്ഗണ്ണിന്റെ ഭോല എന്നീ സിനിമകളിലാണ് അമല അവസാനം പ്രത്യക്ഷപ്പെട്ടത്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിത’മാണ് അമലയുടേതായി തിയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം.  

    Read More »
  • Kerala

    സിഗരറ്റ് കത്തിക്കുന്നതിനിടയിൽ പൊള്ളലേറ്റ് ഗൃഹനാഥൻ മരിച്ചു

    കാസർകോട്: ലൈറ്റർ ഉപയോഗിച്ച് സിഗരറ്റ്  കത്തിക്കുന്നതിനിടെ സമീപത്ത് സൂക്ഷിച്ചിരുന്ന പെട്രോളിന് തീ പിടിച്ച് പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു. മാലോം കൊന്നക്കാട് അശോകച്ചാലിലെ തോമസിന്റെ മകൻ റെജി തോമസ് (47) ആണ് മരിച്ചത്. സിഗരറ്റ് കത്തിക്കാനായി ലൈറ്റര്‍ തെളിക്കുന്നതിനിടയിൽ അബദ്ധത്തില്‍, വീട്ടില്‍ സൂക്ഷിച്ചിരുന്ന പെട്രോളിന് തീപ്പിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ്  ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.  വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യയും രണ്ട് മക്കളുണ്ട്.

    Read More »
  • Crime

    ഇന്റര്‍നെറ്റ് തടസം; ടെലികോം കമ്പനി എന്‍ജിനീയര്‍മാരെ മര്‍ദിച്ച് ഐഎഎസ് ഉദ്യോഗസ്ഥനും സഹോദരനും

    മുംബൈ: വീട്ടിലെ ഇന്റര്‍നെറ്റ് കണക്ഷനുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഐഎഎസ് ഉദ്യോഗസ്ഥനും സഹോദരനും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ടെലികോം കമ്പനിയിലെ എന്‍ജിനീയര്‍മാരെ മര്‍ദിച്ചതായി പരാതി. ജലവിതരണ ശുചീകരണ വിഭാഗം ഡപ്യൂട്ടി സെക്രട്ടറി അമന്‍ മിത്തല്‍, സഹോദരന്‍ ദേവേഷ് മിത്തല്‍ എന്നിവരാണ് തങ്ങളുടെ വസതിയിലെ ഇന്റര്‍നെറ്റ് സിഗ്നല്‍ പ്രശ്‌നം പരിഹരിക്കാനെത്തിയ ജീവനക്കാരെ മര്‍ദിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ടെലികോം കമ്പനിയുടെ ജീവനക്കാര്‍ തങ്ങളെ ആക്രമിച്ചെന്ന് പറഞ്ഞ് മിത്തല്‍ സഹോദരന്മാരും പരാതി നല്‍കിയിട്ടുണ്ട്.

    Read More »
  • Kerala

    കണ്ടുകെട്ടല്‍ തടയാന്‍ മിച്ചഭൂമി മറിച്ചു വിറ്റു; സി.പി.എം. മുന്‍ എംഎല്‍എയ്‌ക്കെതിരെ ലാന്‍ഡ് ബോര്‍ഡ് റിപ്പോര്‍ട്ട്

    കോഴിക്കോട്: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം തോമസിനെതിരെ ലാന്‍ഡ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ കണ്ടുകെട്ടേണ്ട മിച്ചഭൂമി മുന്‍ എംഎല്‍എ മറിച്ചു വിറ്റു എന്നാണ് റിപ്പോര്‍ട്ട്. ലാന്‍ഡ് ബോര്‍ഡ് ഭൂമി പിടിച്ചെടുക്കുന്നത് തടയാനായിരുന്നു മുന്‍ എംഎല്‍എയുടെ നടപടി. അഗസ്റ്റിന്‍ എന്നയാള്‍ക്ക് വിറ്റ ഭൂമി പിന്നീട് തിരികെ വാങ്ങി. ഭാര്യയുടെ പേരിലാണ് ജോര്‍ജ് എം തോമസ് മിച്ചഭൂമി തിരികെ വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിതാവിന്റെ മിച്ചഭൂമി തിരിച്ച് പിടിക്കാന്‍ ലാന്‍ഡ് ബോര്‍ഡ് നടപടി തുടങ്ങിയത്തോടെ 2001 ല്‍ അഗസ്റ്റിന്‍ എന്നയാള്‍ക്ക് ഭൂമി വില്‍ക്കുകയായിരുന്നു. പിന്നീട് 2022 ല്‍ ഇതേ ഭൂമി ഭാര്യയുടെ പേരില്‍ തിരിച്ച് വാങ്ങിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആരോപണം നേരത്തെ ജോര്‍ജ് എം തോമസ് നിഷേധിച്ചിരുന്നു.  

    Read More »
  • Kerala

    കെഎസ്ആർടിസിക്ക് പിന്നാലെ തേക്കടി വഴി ഗവിയിലേക്ക് ബസ് യാത്ര ഒരുക്കി വനം വകുപ്പ്

    കേരളത്തിൽ പകരം വയ്ക്കുവാനില്ലാത്ത സ്ഥലമാണ് ഗവി. ഓര്‍ഡിനറി എന്ന സിനിമ വഴി മലയാളികളറിഞ്ഞ്, കെഎസ്‌ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വഴി ആയിരക്കണക്കിനാളുകള്‍ സന്ദര്‍ശിച്ച ഗവിയില്‍ പോകാനാഗ്രഹിക്കാത്ത സഞ്ചാരികള്‍ കുറവായിരിക്കും. ഇപ്പോഴിതാ  തേക്കടി വഴി ഗവിയിലേക്ക് ബസ് യാത്ര ഒരുക്കിയിരിക്കുകയാണ് വനം വകുപ്പ്.തേക്കടിയുടെ കാഴ്ചകള്‍ക്കൊപ്പം  ഗവിയുടെ സൗന്ദര്യവും ആസ്വദിക്കാൻ സാധിക്കും എന്നതാണ് ഈ‌ യാത്രയുടെ പ്രത്യേകത. രാവിലെ തേക്കടിയില്‍ നിന്ന് യാത്ര ആരംഭിച്ച്‌ ഗവി കണ്ട് സന്ധ്യയോടെ തിരികെ എത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6.30ന് തേക്കടി പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. യാത്രയില്‍ പ്രഭാത ഭക്ഷണം വള്ളക്കടവ് ചെക്ക് പോസ്റ്റിൽ ഒരുക്കിയിട്ടുണ്ട്. ഗവിയിലെത്തി ഇവിടുത്തെ കാഴ്ചകള്‍ കണ്ട് ആസ്വദിച്ച്‌  ഉച്ചയ്ക്ക് ശേഷം മടങ്ങും. തേക്കടി-ഗവി ബസ് യാത്രാ പാക്കേജില്‍ ഒരാള്‍ക്ക് 1000 രൂപയാണ് ഈടാക്കുന്നത്. ഇതില്‍ പ്രഭാത ഭക്ഷണവും ഉള്‍പ്പെടും. ബസില്‍ 32 പേര്‍ക്ക് സഞ്ചരിക്കാൻ സാധിക്കും. ബസ് യാത്രാ പാക്കേജ് കൂടാതെ, ബോട്ടിങ്, പ്രകൃതി നടത്തം,…

    Read More »
  • India

    ഡല്‍ഹി എയിംസില്‍ തീപിടിത്തം; ആളപായമില്ല

    ന്യൂഡൽഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ തീപിടിത്തം.ഇന്ന് പുലര്‍ച്ചെ ആശുപത്രിയുടെ രണ്ടാം നിലയിലുള്ള ടീച്ചിംഗ് ബ്ലോക്കിലെ ഡയറക്ടറുടെ ഓഫീസിനുള്ളിലാണ് തീപിടിത്തമുണ്ടായത്. ഏഴ് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി രാവിലെ  ഏഴിനു മുൻപ് തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം അറിവായിട്ടില്ല. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

    Read More »
  • India

    അയോധ്യയിലെ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി; രണ്ട് പേര്‍ അറസ്റ്റില്‍, ഐഎസ്‌ഐ ബന്ധമെന്ന് പൊലീസ്

    ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രം ബോംബ് വച്ചു തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശ് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) ആണ് ഇവരെ അറസ്റ്റ് ചെയ്തത്. തഹര്‍ സിങ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. സുബൈര്‍ ഖാന്‍ എന്നയാളാണ് ബോംബ് ഭീഷണി ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്ക് പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അറസ്റ്റിലായവര്‍ യുപിയിലെ ഗോണ്‍ഡ സ്വദേശികളും പാരാമെഡിക്കല്‍ സ്ഥാപനത്തിലെ ജീവനക്കാരുമാണ്. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എസ്ടിഎഫ് മേധാവി അമിതാഭ് യാഷ്, അയോധ്യയിലെ രാമക്ഷേത്രം എന്നിവയ്ക്കുനേരെ പ്രതികള്‍ ഭീഷണി മുഴക്കിയത്. @iDevendraOffice എന്ന എക്‌സ് ഹാന്‍ഡിലില്‍ നിന്നാണ് പോസ്റ്റ് വന്നത്. ഭീഷണി സന്ദേശം അയയ്ക്കാനായി രണ്ട് ഇമെയില്‍ ഐഡികളാണ് ഉപയോഗിച്ചതെന്ന് എസ്ടിഎഫ് പറഞ്ഞു. അറസ്റ്റിലായവരില്‍ നിന്ന് ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. മെയില്‍ ഐഡികള്‍ ഉണ്ടാക്കിയത് തഹര്‍ സിങ് ആണെന്നും ക്ഷേത്രം ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയത് ഓം പ്രകാശ് മിശ്രയാണെന്നും സാങ്കേതിക…

    Read More »
  • Crime

    ന്യൂജേഴ്സിയിലെ മുസ്‌ലിം പള്ളിക്ക് സമീപം വെടിവെപ്പ്; ഇമാം കൊല്ലപ്പെട്ടു

    ന്യൂയോര്‍ക്ക്: ന്യൂജേഴ്സി നെവാര്‍ക്കിലെ മുസ്‌ലിം പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പില്‍ ഇമാം കൊല്ലപ്പെട്ടു. ഇമാം ഹസ്സന്‍ ഷെരീഫാണ് കൊല്ലപ്പെട്ടതെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ എഎഫ്പിയോട് പറഞ്ഞു.ന്യൂജേഴ്സിയിലെ നെവാര്‍ക്ക് നഗരത്തില്‍ ബുധനാഴ്ചയാണ് സംഭവം. എന്നാല്‍ വെടിവെപ്പിന്റെ കാരണം പൊലീസ് വെളിപ്പെടുത്തിയില്ല. ”2006 മുതല്‍ നെവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി ഓഫീസറായിരുന്നു ഹസ്സന്‍ ഷെരീഫ്.അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അനുശോചനം അറിയിക്കുന്നു” ഷെരീഫ് ജോലി ചെയ്തിരുന്ന കമ്പനി വക്താവ് ലിസ ഫാര്‍ബ്‌സ്‌റ്റൈന്‍ പറഞ്ഞു. വെടിവെപ്പിനെ തുടര്‍ന്ന് ന്യൂജേഴ്‌സിയിലെ ഗവര്‍ണര്‍ ഫില്‍ മര്‍ഫി പള്ളി സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രഖ്യാപിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. മസ്ജിദ്-മുഹമ്മദ്-നെവാര്‍ക്ക് മസ്ജിദിന് പുറത്ത് രാവിലെ ആറുമണിക്ക് ശേഷമാണ് ഷരീഫിന് വെടിയേറ്റതെന്ന് നെവാര്‍ക്ക് പബ്ലിക് സേഫ്റ്റി ഡയറക്ടര്‍ ഫ്രിറ്റ്സ് ഫ്രാഗെ പ്രസ്താവനയില്‍ പറഞ്ഞു. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് സാധിച്ചില്ല.

    Read More »
Back to top button
error: