നവവധുവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ കാപ്പില്‍ കോടി റോഡിലെ ഓട്ടോ ഡ്രൈവര്‍ മുഹമ്മദലിയുടെയും സുബൈദയുടെയും മകള്‍ വി.എസ് തഫ്‌സീന(27)യാണ് മരിച്ചത്. ബുധനാഴ്ച സന്ധ്യക്ക് കാപ്പിൽ പുഴയിലാണ് പ്രദേശവാസികൾ യുവതിയെ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഒന്നരമാസം മുമ്പാണ് മൗവ്വലിലെ സമീറുമായി തഫ്‌സീനയുടെ വിവാഹം നടന്നത്. യുവതി കുറച്ച് നാളായി സ്വന്തം വീട്ടിലായിരുന്നു. സഹോദരങ്ങള്‍: തന്‍സീര്‍, മുഹാദ്, താഹിറ, തസ്‌രിയ, തസ്ലിയ. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയാണ്.