Month: January 2024
-
India
സിനിമ പ്രമോഷനിടെ ശരീരത്തില്‍ പിടിച്ച യുവാവിനെ ഓടിച്ചിട്ട് തല്ലി അവതാരക ഐശ്വര്യ രഘുപതി
ധനുഷ് നായകനായി എത്തുന്ന ക്യാപ്റ്റൻ മില്ലറിന്റെ പ്രീ റിലീസ് ഇവന്റിനിടെ അവതാരകയ്ക്കു നേരെ ലൈംഗിക അതിക്രമം. അവതാരക ഐശ്വര്യ രഘുപതിയാണ് അതിക്രമത്തിന് ഇരയായത്. ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുന്നതിനിടെ ഐശ്വര്യയുടെ ശരീരത്തില്‍ ഇയാൾ കടന്നു പിടിക്കുകയായിരുന്നു.ഐശ്വര്യ ഒച്ചവച്ചതോടെ അയാൾ ഓടിയെങ്കിലും പിന്നാലെ ഓടിച്ചിട്ട് പിടിച്ച് ഐശ്വര്യ തന്നെ അയാളെ കൈകാര്യം ചെയ്യുകയായിരുന്നു,. ‘ഒരു സ്ത്രീയുടെ ശരീരഭാഗത്ത് കൈവച്ചിട്ട് കൂസലില്ലാതെ കടന്നുകളയുന്നത് എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഞാൻ അവന്റെ പിന്നാലെ ഓടുകയും അവനെ പിടികൂടി അടിക്കുകയും ചെയ്തു. എനിക്ക് ചുറ്റുമുണ്ടായിരുന്ന പലരും ആ കാഴ്ച കണ്ടുനിന്നു.എങ്കിലും കൂട്ടത്തിൽ നല്ല മനുഷ്യർ ഉണ്ടായിരുന്നു .അവരെന്നെ സഹായിച്ചു . ലോകത്ത് ദയയും ബഹുമാനവുമുള്ള ധാരാളം മനുഷ്യര്‍ ഉണ്ട്. എന്നാല്‍ ഒരു ചെറിയ ശതമാനം രാക്ഷസന്മാര്‍ ഉള്ള ലോകത്ത് ജീവിക്കാൻ തന്നെ ഭയം തോന്നുന്നു’.- ഐശ്വര്യ ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.
Read More » -
Kerala
രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നല്ലാതെ രാജ്യത്ത് ഒരിടത്ത് നിന്നും ജയിക്കാൻ പോകുന്നില്ല; അതുകൊണ്ട് കേരളം പിണറായി ഭരിക്കും: വി.മുരളീധരൻ
തിരുവനന്തപുരം: എല്‍.ഡി.എഫ് – യു.ഡി.എഫ് നേതാക്കള്‍ ഒരു മുന്നണിയുടെ ഭാഗമായി നിന്ന് ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. നിയമസഭയിലേക്ക് സി.പി.എം, പാര്‍ലമെന്‍റിലേക്ക് കോണ്‍ഗ്രസ് എന്നത് മുൻപേ ധാരണയായതാണ്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നല്ലാതെ രാജ്യത്ത് ഒരിടത്ത് നിന്നും ജയിക്കാൻ പോകുന്നില്ല. അതുകൊണ്ട് കേരളത്തില്‍ പിണറായി ഭരിച്ചോട്ടെ എന്ന് രാഹുലും കുറച്ച് പേരെ ലോക്സഭയിലേക്ക് തരാമെന്ന് യെച്ചൂരിയും ധാരണയിലെത്തിയതാണെന്നും മുരളീധരൻ ആരോപിച്ചു. സ്വര്‍ണക്കടത്തില്‍ കേന്ദ്ര അന്വേഷണ ഏജൻസികള്‍ എവിടെ വരെയെത്തി എന്നത് എല്ലാവര്‍ക്കും അറിയാം. സി.ബി.ഐ വരുമ്ബോള്‍ കേന്ദ്രവേട്ട എന്ന് പറഞ്ഞ് ഒന്നിക്കുന്നത് പിണറായി വിജയനും വി.ഡി.സതീശനുമാണ്. അതുകൊണ്ട് അന്വേഷണത്തില്‍ ഒത്തുകളിയെന്ന വാദം വിലപ്പോകില്ലെന്നും വി. മുരളീധരൻ പറഞ്ഞു. ബംഗാളില്‍ സി.പി.എമ്മിനെ തുടച്ച് നീക്കിയ ബിജെപി, കേരളത്തിലും അതുതന്നെ ചെയ്യുമെന്നും മുരളീധരൻ പറഞ്ഞു. അരി ലഭ്യമാകണമെങ്കില്‍ പിണറായി അല്ല നരേന്ദ്രമോദി തന്നെ വിചാരിക്കണമെന്ന് മറിയക്കുട്ടി ചേട്ടത്തിയെ പോലുള്ളവര്‍ പറഞ്ഞുതുടങ്ങി. പ്രധാനമന്ത്രിയുടെ വരവ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുകൂല അന്തരീക്ഷമൊരുക്കി. തൃശൂരിലെയും സമീപ ജില്ലകളിലെയും…
Read More » -
Kerala
വയനാട്ടിൽ യുവ കര്‍ഷകനെ വീട്ടില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
വയനാട്:യുവ കര്‍ഷകനെ വീട്ടില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് എള്ളുമന്ദം പള്ളിയറ കടുക്കാംതൊട്ടിയില്‍ കെ.കെ.അനിലാണ്(32) ജീവനൊടുക്കിയത്. സാമ്ബത്തിക ബാധ്യതയിലും കൃഷിനാശത്തിലും മനം നൊന്താണ് അനില്‍ ആത്മഹത്യ ചെയ്തതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ബുധനാഴ്ചയായിരുന്നു സംഭവം. അനിലിന് ഏകദേശം അഞ്ച് ലക്ഷത്തോളം രൂപയുടെ കട ബാധ്യതയുണ്ടായിരുന്നു. കൂടാതെ ഇയാളുടെ പിതാവിന്‍റെ പേരിലും ബാങ്കില്‍ കടമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം അനില്‍ പാട്ടത്തിനെടുത്ത സ്ഥലത്ത് നടത്തിയ വാഴ കൃഷി പൂര്‍ണമായി നശിച്ചിരുന്നു. നാലായിരത്തോളം വാഴകളാണ് നശിച്ചത്. കൂടാതെ നെല്ല് കൃഷിയും നഷ്ടമായിരുന്നു. ഇതിന്‍റെ മനോവിഷമത്തിലാണ് അനില്‍ ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Read More » -
Kerala
പത്തനംതിട്ട, കോട്ടയം ജില്ലകളിൽ തകർപ്പൻ മഴ;മൂന്നുദിവസം മഴ തുടരുമെന്ന് മുന്നറിയിപ്പ്
പത്തനംതിട്ട: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചക്രവാതച്ചുഴിയായി മാറിയതോടെ കേരളത്തില്‍ അടുത്ത മൂന്നു ദിവസം മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് പ്രകാരം തെക്കൻ കര്‍ണാടക വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി അടുത്ത മൂന്നു ദിവസം കേരളത്തില്‍ മിതമായ / ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ട്.കേരള – കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ടെന്നൂം മുന്നറിയിപ്പിൽ പറയുന്നു. അതേസമയം ഇന്നലെ വൈകിട്ട് പത്തനംതിട്ട, കോട്ടയം ജില്ലകളിൽ തകർപ്പൻ മഴ ലഭിച്ചു.വൈകിട്ട് ആറുമണിയോടെ ആരംഭിച്ച മഴ രാത്രിയിലും തുടർന്നു.തലവടി ഉൾപ്പടെയുള്ള അപ്പർ കുട്ടനാട്ടിലും മോശമല്ലാത്ത മഴയാണ് ലഭിച്ചത്.
Read More » -
India
മുസ്ലിം പേരിൽ രാമക്ഷേത്രം തകര്‍ക്കുമെന്ന് ഭീഷണി ; അറസ്റ്റിലായത് പശുസംരക്ഷണ നേതാവിന്റെ സഹായികളായ ഓം പ്രകാശ് മിശ്രയും തഹര്‍ സിങ്ങും
ലഖ്‌നോ: അയോധ്യയിലെ രാമക്ഷേത്രം ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം അയച്ചത് പശുസംരക്ഷണ സന്നദ്ധ സംഘടന നേതാവിന്റെ നിര്‍ദ്ദേശ പ്രകാരമെന്ന് അറസ്റ്റിലായ ഓം പ്രകാശ് മിശ്രയുടേയും തഹര്‍ സിങ്ങിന്റേയും മൊഴി. ഭാരതീയ കിസാന്‍ മഞ്ച്, ഭാരതീയ ഗായ് സേവ പരിഷദ് എന്നീ സംഘടനകളുടെ സെക്രട്ടറി ദേവേന്ദ്ര തിവാരിയുടെ നിര്‍ദേശാനുസരണമാണ് തങ്ങൾ ഇത് ചെയ്തതെന്നാണ് വെളിപ്പെടുത്തൽ. ദേവേന്ദ്ര തിവാരിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നയാളാണ് തഹര്‍ സിങ്. ഒപ്‌റ്റോമെട്രിയില്‍ ഡിപ്ലോമ കഴിഞ്ഞ ഓം പ്രകാശ് മിശ്രയാകട്ടെ, തിവാരിയുടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് കോളജിലെ ജീവനക്കാരനും ഇയാളുടെ പേഴ്‌സണല്‍ സെക്രട്ടറിയുമാണ്. മുസ്‌ലിം പേരില്‍ നിര്‍മിച്ച മെയില്‍ ഐ.ഡികളില്‍ നിന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എസ്.ടി.എഫ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അമിതാഭ് യാഷിനും ദേവേന്ദ്ര തിവാരി എന്നയാള്‍ക്കും ഭീഷണി സന്ദേശം ലഭിച്ചത്. അന്വേഷണത്തില്‍ ദേവേന്ദ്ര തിവാരിയുടെ ജീവനക്കാരും ഗോണ്ട സ്വദേശികളുമായ ഓം പ്രകാശ് മിശ്ര, തഹര്‍ സിങ് എന്നിവരെ ഉത്തര്‍പ്രദേശ് പ്രത്യേക ദൗത്യസേന (എസ്ടിഎഫ്)…
Read More » -
Sports
പുതുവര്‍ഷത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ തകര്‍പ്പൻ വിജയവുമായി ഇന്ത്യ: തോല്‍പ്പിച്ചത് 7 വിക്കറ്റിന്
കേപ്ടൗണ്‍: പുതുവര്‍ഷത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞ് ക്രിക്കറ്റ് ഇന്ത്യ. കേപ്ടൗണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 7 വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 79 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 23 പന്തില്‍ 28 റണ്‍സെടുത്ത് യശസ്വി പുറത്തായപ്പോള്‍ 11 പന്തില്‍ 10 റണ്‍സെടുത്ത് ഗില്ലും വിജയത്തിന് അരികെ 11 പന്തില്‍ 12 റണ്‍സെടുത്ത് കോലിയും വീണെങ്കിലും ക്യാപ്റ്റൻ രോഹിത് ശര്‍മയും ശ്രേയസ് അയ്യരും ചേര്‍ന്ന് ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചു. ജയത്തോടെ രണ്ട് മത്സര പരമ്ബര ഇന്ത്യ 1-1ന് സമനിലയില്‍ പിടിച്ചു. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഇന്നിങ്‌സ് ജയം സ്വന്തമാക്കിയിരുന്നു. സ്‌കോര്‍ ദക്ഷിണാഫ്രിക്ക 55, 176, ഇന്ത്യ 153, 80-3. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ഓവറുകളില്‍ പൂര്‍ത്തിയായ മത്സരമെന്ന നാണക്കേടും കേപ്ടൗണ്‍ ടെസ്റ്റിനായി. രണ്ട് ദിവസങ്ങളിലായി അഞ്ച് സെഷനുകള്‍ക്കുള്ളില്‍ 107 ഓവറുകളിലാണ് മത്സരം പൂര്‍ത്തിയായത്.
Read More » -
Kerala
തിരുവനന്തപുരത്ത് യുവതി സഹോദരിയുടെ മകനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി
തിരുവനന്തപുരം: യുവതി സഹോദരിയുടെ കുട്ടിയെ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തി. വെള്ളനാട് ഉറിയാക്കോടാണ് സംഭവം. ഒരു വയസ്സ് പ്രായമുള്ള അനന്തുവാണ് മരിച്ചത്. മാനസിക അസ്വസ്ഥതയുള്ള മഞ്ജു എന്ന യുവതിയാണ് സഹോദരി സിന്ധുവിൻ്റെ മൂന്നാമത്തെ മകനായ അനന്തുവിനെ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയത്. സംഭവത്തിനു ശേഷം മഞ്ജു സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും വിളപ്പില്‍ശാല പോലീസും എത്തി കുട്ടിയെ വെള്ളനാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
Read More » -
Local
പുഴയിൽ ചാടിയ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി, പഠനസംബന്ധമായ മനോവ്യാപരമാണ് കാരണമെന്ന് നിഗമനം
കൊല്ലം: കരുനാഗപ്പള്ളി പള്ളിക്കലാറ്റില്‍ ചാടിയ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കരുനാഗപ്പള്ളി തൊടിയൂർ പുത്തൻതറയിൽ സജാദിൻ്റെ മകൾ പത്താം ക്ലാസ്കാരിയായ സജാദ് ഫാത്തിമയുടെ മൃതദേഹമാണ് കാരൂർ കടവ് പാലത്തിന് വടക്ക് വശത്ത് നിന്നും കിട്ടിയത്. തൊടിയൂർ കാരൂർക്കടവു പാലത്തിൽ നിന്നാണ് സജാദ് ഫാത്തിമ ഇന്നലെ രാവിലെ ആറ്റിലേക്ക് ചാടിയത്. സൈക്കിളും ചെരുപ്പും റോഡ് സൈഡിൽ ഇരിക്കുന്നത് കണ്ട് സമീപത്തെ സി.സി.ടി.വി പരിശോധിച്ചതിൽ നിന്നാണ് സംഭവം വ്യക്തമായത്. രാവിലെ 6 മണിയൊടെ വീടിന് സമീപത്ത് ടൂഷന് പോകാൻ ഇറങ്ങിയ കുട്ടി പാലത്തിലെത്തി ചാടുകയായിരുന്നു. രാത്രി തെരച്ചിൽ തുടര്‍ന്നെങ്കിലും പായൽ മൂലം പെൺകുട്ടിയെ കണ്ടെത്താനായില്ല പഠനസംബന്ധമായ പ്രശ്നങ്ങൾ മൂലമാണ് ആറ്റില്‍ചാടിയതെന്ന കത്ത് എഴുതിവച്ചതായി വിവരമുണ്ട്.
Read More » -
Crime
ഹോട്ടലില്‍ വെടിയേറ്റ് മരിച്ച മോഡലിന്റെ മൃതദേഹം കണ്ടെത്താന്‍ നെട്ടോട്ടം; ‘തേന്‍കെണി’ കൊലയ്ക്ക് കാരണമായെന്ന് മൊഴി
ന്യൂഡല്‍ഹി: ഗുരുഗ്രാമിലെ ഹോട്ടലില്‍ വെടിയേറ്റ് കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്താനായി പോലീസിന്റെ വ്യാപകതിരച്ചില്‍. കഴിഞ്ഞദിവസം ഗുരുഗ്രാമിലെ ‘സിറ്റി പോയിന്റ്’ ഹോട്ടലില്‍് കൊല്ലപ്പെട്ട യുവമോഡലും കാമുകനെ വ്യാജ ഏറ്റമുട്ടലില്‍ വധിച്ച കേസിലെ പ്രതിയുമായ ദിവ്യ പഹൂജ(27)യുടെ മൃതദേഹം കണ്ടെടുക്കാനായാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ദിവ്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ മൃതദേഹവുമായി രണ്ടുപേര്‍ കാറില്‍ കടന്നുകളഞ്ഞതായാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഇവര്‍ക്കായി ഗുരുഗ്രാമിലും സമീപപ്രദേശങ്ങളിലുമെല്ലാം പോലീസ് പരിശോധന വിപുലമാക്കിയിട്ടുണ്ട്. ദിവ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ‘സിറ്റി പോയിന്റ്’ ഹോട്ടലിന്റെ ഉടമയായ അഭിജീത് സിങ് ഉള്‍പ്പെടെ മൂന്നുപേരാണ് അറസ്റ്റിലായത്. അഭിജീത് ദിവ്യയെ വെടിവെച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. കൃത്യത്തിന് പിന്നാലെ ഹോട്ടല്‍ ജീവനക്കാരായ ഹേമരാജ്, ഓംപ്രകാശ് എന്നിവരുടെ സഹായത്തോടെ മൃതദേഹം ഹോട്ടലില്‍നിന്ന് കാറിലേക്ക് മാറ്റി. തുടര്‍ന്ന് കൂട്ടാളികളായ മറ്റുരണ്ടുപേരെ മൃതദേഹം ഉപേക്ഷിക്കാനായി ചുമതലപ്പെടുത്തിയെന്നും കാറുമായി ഇവര്‍ പോയെന്നുമാണ് പ്രാഥമികവിവരം. ഇവരെ കണ്ടെത്താനായാണ് പോലീസ് തിരച്ചില്‍ വിപുലമാക്കിയിരിക്കുന്നത്. ദിവ്യ സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും ഇതാണ് കൊലപാതകത്തില്‍…
Read More » -
Movie
‘മാളികപ്പുറം’ ടീമിന്റെ പുതിയ ചിത്രം വരുന്നു, സംവിധാനം: വിഷ്ണു ശശിശങ്കർ, തിരക്കഥ: അഭിലാഷ് പിള്ള
കേരളത്തിലെ തിയേറ്ററുകളിൽ ചരിത്ര വിജയം നേടിയ ‘മാളികപ്പുറം’ റിലീസ് ചെയ്ത് ഒരു വർഷം പിന്നിടുമ്പോൾ അതേ ടീം പുതിയ ചിത്രത്തിനായി കൈകോർക്കുന്നു. സംവിധായകൻ വിഷ്ണു ശശിശങ്കറും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിൽ മാളികപ്പുറത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ദേവനന്ദയും, ശ്രീപദ് യാനും എത്തുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ ജന്മദിനത്തിൽ ചിത്രത്തിന്റെ നിർമ്മാതാവായ മുരളി കുന്നുംപുറത്ത് ആണ് പുതിയ പ്രോജക്ടിന്റെ വിവരം പങ്കുവച്ചത്. അദ്ദേഹം ഫേസ്ബുക്കിൽ ഇപ്രകാരം കുറിച്ചു: “എപ്പോഴും നിറഞ്ഞ സ്നേഹത്തോടെയും ഹൃദ്യമായ ചിരിയോടെയും വലിയ ഊർജത്തോടെയും എനിക്ക് കാണാനാകുന്ന എന്റെ പ്രിയ സുഹൃത്ത് അഭിലാഷിനു ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. ഈ സന്തോഷകരമായ വേളയിൽ ഇരട്ടി മധുരം എന്നോണ്ണം എല്ലാവരോടും ഒരു സന്തോഷം ഞാൻ പങ്കു വെക്കുന്നു. മലയാള സിനിമ ചരിത്രത്തിന്റെ ഭാഗമായ മാളികപ്പുറം സിനിമയുടെ ടീം വീണ്ടും ഒന്നിക്കുകയാണ്. അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം…
Read More »