KeralaNEWS

വാഴക്കുല  വീണ് പരുക്കേറ്റ ഗൃഹനാഥൻ മരിച്ചു

കാസർകോട്:വാഴക്കുല വെട്ടുന്നതിനിടെ ദേഹത്ത് വീണ് പരുക്കേറ്റ ഗൃഹനാഥൻ മരിച്ചു. കണ്ണിവയല്‍ ചേരമരത്തുംകല്‍ അബ്രഹാമിൻ്റെ മകൻ അഗസ്റ്റ്യൻ (67) ആണ് മരിച്ചത്.

വീട്ടുവളപ്പിലെ വാഴക്കുല വെട്ടുന്നതിനിടെ കുല ദേഹത്ത് വന്നടിക്കുകയും നിയന്ത്രണം തെറ്റി വീഴുകയുമായിരുന്നു.വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.

ഭാര്യ ആൻസി. മക്കള്‍ : നിക്സണ്‍, അശ്വതി.

Back to top button
error: