IndiaNEWS

സ്വത്ത് തര്‍ക്കം : ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും വെടിവെച്ച്‌ കൊലപ്പെടുത്തി യുവതി

ഭോപ്പാല്‍: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും യുവതി വെടിവെച്ച്‌ കൊലപ്പെടുത്തി.മധ്യപ്രദേശിലാണ് സംഭവം.

 ഉജ്ജയിനിയിലെ ഇന്‍ഗോരിയ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സവിത(35) എന്ന അംഗനവാടി ജീവനക്കാരിയാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം.

Signature-ad

ഭര്‍ത്താവ് രാധേശ്യാം(41) തത്ക്ഷണവും സഹോദരന്‍ ധീരജ്(47) ആശുപത്രിയില്‍ വെച്ചുമാണ് മരണത്തിന് കീഴടങ്ങിയത്. യുവതിക്ക് 18 വയസുള്ള മകളും 15 വയസുള്ള മകനുമുണ്ട്. യുവതി കുടുംബത്തിലെ മറ്റുള്ളവരെയും ലക്ഷ്യമിട്ടിരുന്നുവെങ്കിലും വെടിയുണ്ടകള്‍ തീര്‍ന്നതിനാല്‍ ഇവര്‍ രക്ഷപ്പെടുകയായിരുന്നു.

ദൃക്‌സാക്ഷികളെ ഉദ്ദരിച്ച്‌ പോലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടു-മൂന്ന് മാസമായി സ്ഥലത്തിന്റെ പേരില്‍ തര്‍ക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. യുവതിക്ക് തോക്ക് ലഭിച്ചത് അടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം പുരോഗമിക്കുന്നതായി എ.എസ്.പി നിതേഷ് ഭാര്‍ഗ് അറിയിച്ചു.

Back to top button
error: