വയനാട്:യുവ കര്‍ഷകനെ വീട്ടില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് എള്ളുമന്ദം പള്ളിയറ കടുക്കാംതൊട്ടിയില്‍ കെ.കെ.അനിലാണ്(32) ജീവനൊടുക്കിയത്.
സാമ്ബത്തിക ബാധ്യതയിലും കൃഷിനാശത്തിലും മനം നൊന്താണ് അനില്‍ ആത്മഹത്യ ചെയ്തതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ബുധനാഴ്ചയായിരുന്നു സംഭവം. അനിലിന് ഏകദേശം അഞ്ച് ലക്ഷത്തോളം രൂപയുടെ കട ബാധ്യതയുണ്ടായിരുന്നു. കൂടാതെ ഇയാളുടെ പിതാവിന്റെ പേരിലും ബാങ്കില്‍ കടമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം അനില്‍ പാട്ടത്തിനെടുത്ത സ്ഥലത്ത് നടത്തിയ വാഴ കൃഷി പൂര്‍ണമായി നശിച്ചിരുന്നു. നാലായിരത്തോളം വാഴകളാണ് നശിച്ചത്. കൂടാതെ നെല്ല് കൃഷിയും നഷ്ടമായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് അനില്‍ ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.