Month: January 2024

  • India

    കൃഷിഭൂമി തട്ടാൻ ശ്രമിച്ച ബിജെപി നേതാവിനെതിരെ കേസ് കൊടുത്തു, പിന്നാലെ കര്‍ഷകർക്ക് ഇഡി സമൻസ്

    ചെന്നൈ : തമിഴ്നാട്ടില്‍ ബിജെപി നേതാവിനെതിരെ കേസ് കൊടുത്ത ദളിത് കര്‍ഷകര്‍ക്കെതിരെ ഇഡി നടപടി. വയോധികരായ കര്‍ഷകര്‍ക്കെതിരെ കാരണം വ്യക്തമാക്കാതെ സമൻസ് അയച്ചിരിക്കുകയാണ് ഇഡി. സേലം ജില്ലയിലെ ആത്തൂരിലുള്ള സഹോദരങ്ങളായ സി കണ്ണയ്യൻ , സി കൃഷ്ണൻ എന്നിവര്‍ക്കാണ്  ഇഡി അസിസ്റ്റൻറ് ഡയറക്ടര്‍  സമൻസ് അയച്ചത്. ബാങ്ക് രേഖകളും വരുമാനശ്രോതസ് വ്യക്തമാക്കുന്ന വിശദാംശങ്ങളുമായി ഇഡി ഓഫീസില്‍ ഹാജരാകാൻ നിര്‍ദേശിച്ചെങ്കിലും എന്ത് പരാതിയിലാണ് സമൻസ് എന്ന് അറിയിച്ചിരുന്നില്ല.   വ്യാജരേഖ ചമച്ച്‌ ഇവരുടെ കൃഷിഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന പരാതിയില്‍ ബിജെപി സേലം ഈസ്റ്റ് ജില്ലാ സെക്രട്ടറി ഗുണശേഖര്‍ 2020ല്‍ അറസ്റ്റിലായിരുന്നു. ഇതിലുള്ള പ്രതികാര നടപടിയാണ് ഇഡി നീക്കമെന്നും സര്‍ക്കാരിന്‍റെ 1000 രൂപ വാര്‍ധക്യപെൻഷനും സൗജന്യ റേഷനും മാത്രം ആശ്രയിച്ച്‌ ജിവിക്കുന്ന തങ്ങള്‍ എന്ത് കള്ളപ്പണ ഇടപാട് നടത്താനെന്നും ഇരുവരും ചോദിക്കുന്നു. തങ്ങളെ ഈ സ്ഥലത്ത് നിന്ന് ഓടിക്കുകയാണ് ബിജെപി നേതാവ് കൂടിയായ ഗുണശേഖരന്‍റെ ലക്ഷ്യമെന്നും അവർ പറയുന്നു.

    Read More »
  • Kerala

    പാളം മുറിച്ചുകടക്കുന്നതിനിടയില്‍ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു

    കാസർകോട്:പാളം മുറിച്ചുകടക്കുന്നതിനിടയില്‍ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു. ഉപ്പളയിലെ പരമേശ്വരന്‍ – പുത്തമ്മ ദമ്ബതികളുടെ മകള്‍ ചന്ദ്രാവതിയെ(53)യാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് സംഭവം കേള്‍വി കുറവുള്ള ചന്ദ്രാവതി ബന്ധുവീട്ടില്‍ പോയി മടങ്ങി വരുന്നതിനിടെയാണ് അപകടം സംഭവിച്ചത് പാളം മുറിച്ച് കടക്കുന്നതിനിടയിൽ ഉപ്പളയില്‍വെച്ച്‌ മാവേലി എക്‌സ്പ്രസ്  ഇടിക്കുകയായിരുന്നു.അവിവാഹിതയാണ്.മഞ്ചേശ്വരം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

    Read More »
  • Kerala

    ട്രാക്ടർ ചെളിയില്‍ പുതഞ്ഞ് മറിഞ്ഞ് യുവാവ് മരിച്ചു

    മാന്നാര്‍: പാടത്ത് നിലം ഒരുക്കുന്നതിനിടയില്‍ ട്രാക്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു. ചെന്നിത്തല പുഞ്ച നാലാം ബ്ലോക്കിലാണ് സംഭവം. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഇക്രമുല്‍ ഹക്ക് (28) ആണ് മരിച്ചത്. മാള്‍ഡാ ജില്ലയിലെ റട്ട്‌വാ ബാറ്റ്നാ ബോംപാല്‍ സ്വദേശിയാണ് . ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം.  നാലാം ബ്ളോക്കില്‍ കൈതകണ്ടം പാടത്ത് നിലം ഉഴുതുന്നതിനിടയില്‍ ട്രാക്ടറിന്റെ ചക്രങ്ങള്‍ ചെളിയില്‍ പുതഞ്ഞ് ചെരിഞ്ഞു. ട്രാക്ടര്‍ ഓടിച്ചിരുന്ന ഇക്രമുല്‍ ഹക്ക് തലകുത്തി വീണ് ചെളിയിലേക്ക് താഴ്ന്ന് പോയി. പിന്നാലെ ഇയാളുടെ മുകളിലേക്ക് ട്രാക്ടര്‍ വീഴുകയായിരുന്നു. സമീപത്തെ പാടങ്ങളില്‍ ഉണ്ടായിരുന്ന ട്രാക്ടര്‍ ഡ്രൈവര്‍മാരും മറ്റ് തൊഴിലാളികളും എത്തി ട്രാക്ടര്‍ ഉയര്‍ത്തി ഇക്രമുല്‍ ഹക്കിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Read More »
  • Kerala

    വയനാട്ടില്‍ ഓടുന്ന സ്കൂള്‍ ബസിനു നേരെ കുരങ്ങന്റെ ആക്രമണം

    സുല്‍ത്താൻ ബത്തേരി: കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായ വയനാട്ടില്‍ ഓടുന്ന സ്കൂള്‍ ബസിനു നേരെ കുരങ്ങന്റെ ആക്രമണം. സ്കൂള്‍ ബസിനു നേരെ തേങ്ങ പറിച്ചെറിയുകയായിരുന്നു.സംഭവത്തിൽ നാലു വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാലരയോടെ കൃഷ്ണഗിരി മലന്തോട്ടത്തെ പാണ്ട ഫുഡ്സ് ഫാക്ടറിക്ക് മുന്നിലെ റോഡിലായിരുന്നു സംഭവം. റോഡരികിലെ തെങ്ങില്‍ ഉണ്ടായിരുന്ന കുരങ്ങൻ തേങ്ങ പറിച്ച്‌ താഴേക്കിട്ടപ്പോള്‍ ബസിന്റെ മുൻ വശത്തെ ചില്ലിന് മുകളില്‍ പതിക്കുകയായിരുന്നു. പൊട്ടിയ ചില്ല് കൊണ്ടാണ് കുട്ടികള്‍ക്കും ഡ്രൈവർക്കും പരിക്കേറ്റത്. സ്കൂള്‍ വിട്ടതിന് ശേഷം കുട്ടികളെ ഇറക്കാൻ റാട്ടക്കുണ്ട് ഭാഗത്തേക്ക് ബസ് എത്തുന്നതിനിടെയായിരുന്നു അപകടം.

    Read More »
  • Kerala

    മന്ത്രി കെ.രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍

    പത്തനംതിട്ട: മന്ത്രി കെ. രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവല്ല കടപ്ര സ്വദേശിയും ബിജെപി നേതാവുമായ ശരത് നായര്‍ ആണ്  അറസ്റ്റിലായത്. മന്ത്രി ശബരിമല സന്ദര്‍ശനം നടത്തിയ ഫോട്ടോ ഉപയോഗിച്ച്‌ സമൂഹമാധ്യമത്തിലൂടെയാണ് ഇയാള്‍ ജാതീയമായി അധിക്ഷേപിച്ച്‌ പോസ്റ്റിട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഫാൻഫൈറ്റ് ക്ലബ്ബ് എന്ന് പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഇയാൾ മന്ത്രിയുടെ ശബരിമല സന്ദർശനം നടത്തിയ സമയത്തെ ഫോട്ടോ വെച്ച് ജാതീയമായ പോസ്റ്റ് ഇട്ടത്. ജാതിപ്പേര് അടക്കം വിളിച്ചുകൊണ്ടായിരുന്നു ഇയാളുടെ പോസ്റ്റ്.  എസ്.സി.എസ്.ടി വകുപ്പ് പ്രകാരവും കലാപാഹ്വാനത്തിനുള്ള വകുപ്പ് പ്രകാരവുമായി കേസെടുത്തിട്ടുള്ളത്.

    Read More »
  • India

    പോലീസ് പെട്രോളിംഗ് വാഹനത്തിലേയ്ക്ക് കാര്‍ ഇടിച്ചുകയറി;  എസ്‌ഐ ഉള്‍പ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

    കൊൽക്കത്ത: പോലീസ് പെട്രോളിംഗ് വാഹനത്തിലേയ്ക്ക് കാര്‍ ഇടിച്ചുകയറി  എസ്‌ഐ ഉള്‍പ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു.മൂന്നുപേര്‍ക്ക് പരിക്കുണ്ട്. എസ്‌ഐ സുജോയ് ദാസ് (45), ഹോംഗാര്‍ഡ് ഉദ്യോഗസ്ഥനായ പലാഷ് സമാന്ദ (31)എന്നിവരാണ് മരിച്ചത്. ബംഗാളിലെ ഹൗറ ജില്ലയില്‍ ദേശീയപാത 16 ല്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. റോഡരികില്‍ പാര്‍ക്കുചെയ്തിരുന്ന പോലീസ് വാഹനത്തിലേയ്ക്ക് അമിതവേഗത്തില്‍ എത്തിയ കാര്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട് ഉദ്യോഗസ്ഥരെയും രക്ഷിക്കാനായില്ല. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവരെ സമീപത്തെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Read More »
  • India

    യുപിയില്‍ ഡോക്ടറെ വീട്ടില്‍ കയറി വെടിവച്ചു കൊന്നു

    ലക്നൗ :ഉത്തര്‍പ്രദേശില്‍ 35 കാരനായ ആയുര്‍വേദ ഡോക്ടറെ വീട്ടില്‍ കയറി വെടിവച്ചു കൊന്നു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍. ജൗൻപൂര്‍ ജില്ലയിലെ ജലാല്‍പൂര്‍ മേഖലയില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ഡോ തിലക്ധാരി സിംഗ് പട്ടേല്‍ ആണ് കൊല്ലപ്പെട്ടത്. ബിരുദധാരിയായ സിംഗ് കഴിഞ്ഞ എട്ട് വര്‍ഷമായി വാടകക്കെട്ടിടത്തില്‍ ‘സായി ചികിത്സാലയ’ എന്ന ക്ലിനിക്ക് നടത്തിവരുന്നു. വീട്ടില്‍ തന്നെയാണ് ക്ലിനിക്ക് പ്രവര്‍ത്തിച്ചിരുന്നത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് (സിറ്റി) ബ്രിജേഷ് കുമാര്‍ ഗൗതം പറഞ്ഞു. ഒളിവില്‍ പോയ പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

    Read More »
  • India

    പുലർച്ചെ നാലുമണിക്ക് മകളുടെ മുറിയിൽ കാമുകൻ; രണ്ടു പേരെയും വെട്ടിക്കൊന്ന് പിതാവ്

    ലക്നൗ: പുലര്‍ച്ചെ നാലിന് കാമുകനെ  മുറിയിൽ വിളിച്ചുകയറ്റിയ മകളേയും 20കാരനായ കാമുകനേയും വെട്ടിക്കൊന്ന് പിതാവ്.യുപിയിലെ ബുദൗൻ ജില്ലയിലാണ് സംഭവം.  വെട്ടിക്കൊല്ലാൻ ഉപയോഗിച്ച രക്തംപുരണ്ട ആയുധവുമായി ഇയാള്‍ പിന്നീട് പൊലീസിനു മുന്നില്‍ കീഴങ്ങുകയും ചെയ്തു. പെണ്‍കുട്ടിക്ക് 19 വയസ്സുണ്ട്. കാമുകന് 20 വയസ്സും. യുപിയിലെ ബുദൗൻ ജില്ലയിലാണ് സംഭവം. വെട്ടിക്കൊല്ലാൻ ഉപയോഗിച്ച രക്തംപുരണ്ട ആയുധവുമായി ഇയാള്‍ പൊലീസിനു മുന്നില്‍ കീഴങ്ങുകയും ചെയ്തു. പെണ്‍കുട്ടിക്ക് 19 വയസ്സുണ്ട്. കാമുകന് 20 വയസ്സും. പറോളിയിലാണ് പിതാവും മറ്റു ബന്ധുക്കളും ചേര്‍ന്ന് ഇരുവരെയും കൊലപ്പെടുത്തിയത്. ഇരുകൂട്ടരും ഒരു വിഭാഗത്തില്‍ത്തന്നെയുള്ളവരാണെന്നും രണ്ടുവര്‍ഷമായി പരിചയം ഉണ്ടെന്നും പൊലീസ് അറിയിച്ചു. കാമുകനൊപ്പം പെണ്‍കുട്ടി ഒളിച്ചോടുമെന്ന് സംശയിച്ചിരുന്നതായി പിതാവ് പൊലീസിനോടു പറഞ്ഞു.

    Read More »
  • Kerala

    വര്‍ക്കലയില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതി അബോധാവസ്ഥയില്‍;കാമുകനുൾപ്പടെ നാലു പേർ അറസ്റ്റിൽ

    തിരുവനന്തപുരം: വർക്കല  പാപനാശം ഹെലിപ്പാട് കുന്നിൻ മുകളില്‍ നിന്നും താഴേയ്‌ക്ക് ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ച്‌ യുവതി ഇപ്പോഴും അബോധാവസ്ഥയില്‍. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് 1.45 ഓടെയാണ് സംഭവം. തമിഴ്നാട് തിരുനെല്‍വേലി സ്വദേശിനി അമൃത എന്ന 28-കാരിയാണ് കുന്നിൻ മുകളില്‍ നിന്നും താഴേയ്‌ക്ക് ചാടിയത്. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദ സഞ്ചാര മേഖലയായ വര്‍ക്കലയില്‍ എത്തിയതായിരുന്നു യുവതി. നാട്ടുകാരും ലൈഫ് ഗാര്‍ഡുകളും ടൂറിസം പോലീസും ചേര്‍ന്നാണ് യുവതിയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പിന്നീട് യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലയ്‌ക്ക് സാരമായി പരിക്കേറ്റ യുവതി അബോധാവസ്ഥയില്‍ തുടരുകയാണ്. യുവതിയുടെ ഇരു കൈകള്‍ക്കും ഒടിവ് സംഭവിച്ചിട്ടുണ്ട്. കൂടെ ഉണ്ടായിരുന്ന കാമുകനുൾപ്പടെ നാല് ആണ്‍ സുഹൃത്തുക്കളെ വര്‍ക്കല പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. യുവാക്കള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു.

    Read More »
  • Kerala

    മൂന്നു വയസുകാരിക്കു പീഡനം: കുമളിയിൽ 73 വയസുകാരന്‍ അറസ്‌റ്റില്‍

    കുമളി: മൂന്നു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ 73 വയസുകാരനെ കുമളി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ആനവിലാസം ശാസ്‌താംനട സ്വദേശി മുത്തുരാജ(73)യാണ്‌ അറസ്‌റ്റിലായത്‌. ഒളിവിലായിരുന്ന പ്രതിയെ തമിഴ്‌നാട്ടിലെ തേനിയില്‍നിന്നു പ്രത്യേക അന്വേഷണസംഘം പിടികൂടുകയായിരുന്നു. കഴിഞ്ഞ 29 നായിരുന്നു കേസിനാസ്‌പദമായ സംഭവം. കുമളി എസ്‌.എച്ച്‌.ഒ: ജോബിന്‍ ആന്റണിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. എസ്‌.ഐമാരായ ജമാല്‍, ടി.എസ്‌. സുബൈര്‍, എ.എസ്‌.ഐ. ജോസ്‌, സി.പി.ഒമാരായ ആര്‍. ഷിജു മോന്‍, സനില്‍ രവി, ശ്രീനാഥ്‌ എന്നിവര്‍ അന്വേഷണത്തില്‍ പങ്കെടുത്തു.

    Read More »
Back to top button
error: