നിയമസഭയിലേക്ക് സി.പി.എം, പാര്‍ലമെന്റിലേക്ക് കോണ്‍ഗ്രസ് എന്നത് മുൻപേ ധാരണയായതാണ്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നല്ലാതെ രാജ്യത്ത് ഒരിടത്ത് നിന്നും ജയിക്കാൻ പോകുന്നില്ല. അതുകൊണ്ട് കേരളത്തില്‍ പിണറായി ഭരിച്ചോട്ടെ എന്ന് രാഹുലും കുറച്ച് പേരെ ലോക്സഭയിലേക്ക് തരാമെന്ന് യെച്ചൂരിയും ധാരണയിലെത്തിയതാണെന്നും മുരളീധരൻ ആരോപിച്ചു.
സ്വര്‍ണക്കടത്തില്‍ കേന്ദ്ര അന്വേഷണ ഏജൻസികള്‍ എവിടെ വരെയെത്തി എന്നത് എല്ലാവര്ക്കും അറിയാം. സി.ബി.ഐ വരുമ്ബോള്‍ കേന്ദ്രവേട്ട എന്ന് പറഞ്ഞ് ഒന്നിക്കുന്നത് പിണറായി വിജയനും വി.ഡി.സതീശനുമാണ്. അതുകൊണ്ട് അന്വേഷണത്തില്‍ ഒത്തുകളിയെന്ന വാദം വിലപ്പോകില്ലെന്നും വി. മുരളീധരൻ പറഞ്ഞു. ബംഗാളില്‍ സി.പി.എമ്മിനെ തുടച്ച് നീക്കിയ ബിജെപി, കേരളത്തിലും അതുതന്നെ ചെയ്യുമെന്നും മുരളീധരൻ പറഞ്ഞു.
അരി ലഭ്യമാകണമെങ്കില്‍ പിണറായി അല്ല നരേന്ദ്രമോദി തന്നെ വിചാരിക്കണമെന്ന് മറിയക്കുട്ടി ചേട്ടത്തിയെ പോലുള്ളവര്‍ പറഞ്ഞുതുടങ്ങി. പ്രധാനമന്ത്രിയുടെ വരവ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുകൂല അന്തരീക്ഷമൊരുക്കി. തൃശൂരിലെയും സമീപ ജില്ലകളിലെയും മഹിളാ സാന്നിധ്യമാണ് അവിടെ കണ്ടത്. സംസ്ഥാനം മുഴുവൻ ഉള്ളവര്‍ എത്തിയിരുന്നുവെങ്കില്‍ തേക്കിൻകാട് മൈതാനത്തിന് ഉള്‍ക്കൊള്ളാൻ പറ്റാത്ത അവസ്ഥ ആയേനെ എന്നും മന്ത്രി പറഞ്ഞു.