KeralaNEWS

തിരുവനന്തപുരത്ത് യുവതി സഹോദരിയുടെ മകനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി

തിരുവനന്തപുരം: യുവതി സഹോദരിയുടെ കുട്ടിയെ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തി. വെള്ളനാട് ഉറിയാക്കോടാണ് സംഭവം.

ഒരു വയസ്സ് പ്രായമുള്ള അനന്തുവാണ് മരിച്ചത്. മാനസിക അസ്വസ്ഥതയുള്ള മഞ്ജു എന്ന യുവതിയാണ് സഹോദരി സിന്ധുവിൻ്റെ മൂന്നാമത്തെ മകനായ അനന്തുവിനെ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയത്.

സംഭവത്തിനു ശേഷം മഞ്ജു സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും വിളപ്പില്‍ശാല പോലീസും എത്തി കുട്ടിയെ വെള്ളനാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.

Back to top button
error: