സുല്‍ത്താൻ ബത്തേരി: കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായ വയനാട്ടില്‍ ഓടുന്ന സ്കൂള്‍ ബസിനു നേരെ കുരങ്ങന്റെ ആക്രമണം.
സ്കൂള്‍ ബസിനു നേരെ തേങ്ങ പറിച്ചെറിയുകയായിരുന്നു.സംഭവത്
ഇന്നലെ വൈകിട്ട് നാലരയോടെ കൃഷ്ണഗിരി മലന്തോട്ടത്തെ പാണ്ട ഫുഡ്സ് ഫാക്ടറിക്ക് മുന്നിലെ റോഡിലായിരുന്നു സംഭവം. റോഡരികിലെ തെങ്ങില്‍ ഉണ്ടായിരുന്ന കുരങ്ങൻ തേങ്ങ പറിച്ച് താഴേക്കിട്ടപ്പോള്‍ ബസിന്റെ മുൻ വശത്തെ ചില്ലിന് മുകളില്‍ പതിക്കുകയായിരുന്നു.
പൊട്ടിയ ചില്ല് കൊണ്ടാണ് കുട്ടികള്‍ക്കും ഡ്രൈവർക്കും പരിക്കേറ്റത്. സ്കൂള്‍ വിട്ടതിന് ശേഷം കുട്ടികളെ ഇറക്കാൻ റാട്ടക്കുണ്ട് ഭാഗത്തേക്ക് ബസ് എത്തുന്നതിനിടെയായിരുന്നു അപകടം.