തിരുവനന്തപുരം: വർക്കല പാപനാശം ഹെലിപ്പാട് കുന്നിൻ മുകളില്‍ നിന്നും താഴേയ്ക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി ഇപ്പോഴും അബോധാവസ്ഥയില്‍.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം. തമിഴ്നാട് തിരുനെല്‍വേലി സ്വദേശിനി അമൃത എന്ന 28-കാരിയാണ് കുന്നിൻ മുകളില്‍ നിന്നും താഴേയ്ക്ക് ചാടിയത്. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദ സഞ്ചാര മേഖലയായ വര്‍ക്കലയില്‍ എത്തിയതായിരുന്നു യുവതി.
നാട്ടുകാരും ലൈഫ് ഗാര്‍ഡുകളും ടൂറിസം പോലീസും ചേര്‍ന്നാണ് യുവതിയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പിന്നീട് യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തലയ്ക്ക് സാരമായി പരിക്കേറ്റ യുവതി അബോധാവസ്ഥയില്‍ തുടരുകയാണ്. യുവതിയുടെ ഇരു കൈകള്‍ക്കും ഒടിവ് സംഭവിച്ചിട്ടുണ്ട്. കൂടെ ഉണ്ടായിരുന്ന കാമുകനുൾപ്പടെ നാല് ആണ് സുഹൃത്തുക്കളെ വര്‍ക്കല പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. യുവാക്കള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു.