Month: January 2024

  • Kerala

    കൗണ്‍സിലിങ്ങിനെത്തിയ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വയോധികൻ അറസ്റ്റില്‍

    കോട്ടയം: കൗണ്‍സിലിങ്ങിന്റെ പേരുപറഞ്ഞ് വീട്ടമ്മയെ ലൈം ഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. വൈക്കം മടിയത്തറ ഭാഗത്ത് മാധവം വീട്ടില്‍ ടി.എം.നന്ദനൻ (67) എന്നയാളെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. വൈക്കത്ത് കൗണ്‍സിലിംഗ് സ്ഥാപനം നടത്തുകയാണ് ഇയാള്‍.കൗണ്‍സിലിങ്ങിന്റെ ഭാഗമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു പീഡനം.ഈ വിവരം പുറത്തുപറയരുതെന്നു പറഞ്ഞ് വീട്ടമ്മയെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്‌. ഒ രാജേന്ദ്രൻ നായര്‍, എസ്.ഐമാരായ സുരേഷ്. എസ്, വിജയപ്രസാദ്, സത്യൻ, സി.പി.ഓ മാരായ പ്രവീണോ, രജീഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

    Read More »
  • NEWS

    ‘വാട്സ് ആപ്പ്’ സന്ദേശങ്ങളിൽ കരുതൽ വേണം, ആർക്കും ഏതു നിമിഷവും പണി കിട്ടും…! ഈ 10 കാര്യങ്ങൾ മറക്കരുത്

       ലോകമാകെയുള്ള കോടിക്കണക്കിന് ആളുകളുടെ ജനപ്രിയ ആശയ വിനിമയ മാധ്യമമാണ് വാട്സ് ആപ്പ്. പക്ഷേ ഇതിന്റെ മറവിൽ തട്ടിപ്പുകൾ പതിവാണ്. വ്യക്തിഗത വിവരങ്ങളും പണവും കവർന്നെടുക്കുന്നതിനും ദുഷ്പ്രചണങ്ങൾക്കും മറ്റ് തട്ടിപ്പുകൾക്കും വാട്സ് ആപ്പ് മറയാക്കാറുണ്ട്. വാട്സ് ആപ്പിൽ സുരക്ഷിതമായി തുടരാനും തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാനും ചില അവശ്യ നുറുങ്ങുകൾ ഇതാ: 1. അപരിചിതമായ നമ്പറുകളെ കുറിച്ച് ജാഗ്രത പാലിക്കുക: അജ്ഞാത നമ്പറുകളിൽ നിന്നുള്ള സന്ദേശങ്ങളോട് പ്രതികരിക്കരുത്. പ്രത്യേകിച്ച് അന്തർദേശീയ കോഡുകളോ സംശയാസ്പദമായ അക്കങ്ങളോ ഉള്ളവ. നിങ്ങൾക്ക് പരിചയമില്ലാത്ത ഒരാളിൽ നിന്ന് സന്ദേശം ലഭിച്ചാൽ, ജാഗ്രതയോടെ ഇടപെടുക. 2. വ്യാജസന്ദേശങ്ങളിൽ ജാഗ്രത പുലർത്തുക: ബാങ്കുകൾ, ഡെലിവറി സേവനങ്ങൾ അല്ലെങ്കിൽ സർക്കാർ ഏജൻസികൾ പോലെയുള്ള നിയമാനുസൃത സ്ഥാപനങ്ങൾ എന്ന വ്യാജേനെയാണ് തട്ടിപ്പുകാർ പലപ്പോഴും സന്ദേശങ്ങൾ അയയ്ക്കുന്നത്. ക്ഷുദ്രകരമായ ലിങ്കുകളിൽ ക്ലിക്കുചെയ്യുന്നതിനോ വ്യക്തിഗത വിവരങ്ങൾ പങ്കിടാനോ  നിങ്ങളെ കബളിപ്പിക്കാനോ അവർ ലോഗോകളും ഔദ്യോഗിക ഭാഷയും മറ്റും ഉപയോഗിച്ചേക്കാം. ഇത്തരം ഘട്ടങ്ങളിൽ അയച്ചയാളുടെ വിശദാംശങ്ങളും സന്ദേശത്തിന്റെ നിയമസാധുതയും എപ്പോഴും…

    Read More »
  • NEWS

    ചെങ്കടലിലെ ആക്രമണം; മുന്നറിയിപ്പ് നല്‍കി, അമേരിക്കയും 12 സഖ്യകക്ഷികളും

    ഏദൻ: ചെങ്കടലിലെ ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തിയില്ലെങ്കില്‍, യെമനിലെ ഹൂതി വിമതര്‍ക്കും അവരെ സഹായിക്കുന്നവർക്കുമുൾപ്പടെ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്കയും 12സഖ്യകക്ഷികളും. വൈറ്റ് ഹൗസ് ആണ് ഇത് സംബന്ധിച്ച്‌ പ്രസ്താവന പുറത്തിറക്കിയത്. ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നും, നിയമവിരുദ്ധമായി ഹൂതികള്‍ തടങ്കലില്‍ വച്ചിരിക്കുന്ന കപ്പലുകളേയും അതിലെ ജീവനക്കാരേയും മോചിപ്പിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. ആഗോള സമ്ബദ്‌വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ജലപാതയാണിത്. ഇതുവഴിയുള്ള കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ അതിന്റെ അനന്തരഫലങ്ങള്‍ ഹൂതികള്‍ അനുഭവിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. ബ്രിട്ടനും, ഗള്‍ഫ് രാജ്യമായ ബഹ്‌റൈനും അമേരിക്കയ്‌ക്ക് പിന്തുണ നല്‍കി പ്രസ്താവനയില്‍ ഒപ്പ് വച്ചിട്ടുണ്ട്. ഓസ്ട്രേലിയ, കാനഡ, ജര്‍മ്മനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങള്‍ സ്വന്തം നിലയ്‌ക്ക് നേരത്തെ ഹൂതികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രായേല്‍-ഹമാസ് പോരാട്ടത്തില്‍ ഹമാസിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ഇസ്രായേലുമായി ബന്ധമുളള കപ്പലുകളെ ലക്ഷ്യമിട്ട് ഹൂതി വിമതര്‍ ആക്രമണം നടത്തി വന്നിരുന്നത്. ചെങ്കടലിലേക്ക് ഇറാൻ യുദ്ധക്കപ്പല്‍…

    Read More »
  • Kerala

    10 രൂപയ്ക്ക് ഒരു ലിറ്റര്‍ കുപ്പി വെള്ളവുമായി  സർക്കാർ; റേഷൻ കടകളിലും റയിൽവെ സ്‌റ്റേഷനുകളിലും ലഭിക്കും 

    തിരുവനന്തപുരം: 10 രൂപയ്ക്ക് ഒരു ലിറ്റര്‍ കുപ്പി വെള്ളവുമായി സംസ്‌ഥാന സർക്കാർ.സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹില്ലി അക്വയാണ് 10 രൂപയ്ക്ക് കുടിവെള്ളം സംസ്ഥാനത്തുടനീളമുള്ള റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നത്. കേരള ജലവിഭവ വകുപ്പിന്റെയും ഭക്ഷ്യ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സുജലം പദ്ധതിയിലൂടെയാണ്  10 രൂപയ്ക്ക് ഒരു ലിറ്റര്‍ കുപ്പി വെള്ളം  വിതരണം ചെയ്യുന്നത്. സ്വകാര്യ കുടിവെളള കമ്ബനികളുടെ ചൂഷണത്തിനും അമിതമായ വിലക്കയറ്റത്തിനും കടിഞ്ഞാണിട്ട് മിതമായ, ന്യായമായ വിലയില്‍ കുടിവെളളം ജനങ്ങള്‍ക്ക് എത്തിക്കുക എന്ന ലക്ഷത്തോടെയാണ് സര്‍ക്കാര്‍ കുടിവെളള നിര്‍മ്മാണം ആരംഭിക്കുന്നത്. സ്വകാര്യ കുപ്പിവെള്ള കമ്ബനികള്‍ ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 20 രൂപ ഈടാക്കുമ്ബോള്‍ ഹില്ലി അക്വാ 10 രൂപയ്ക്കാണ് ഒരു ലിറ്റര്‍ കുപ്പിവെള്ളം വിപണിയില്‍ എത്തിക്കുന്നത്. ഹില്ലി അക്വ കഴിഞ്ഞ സാമ്ബത്തിക വര്‍ഷം നാലരക്കോടി രൂപയുടെ വിറ്റുവരവ് നേടിയിരുന്നു. ഒരുവര്‍ഷത്തിനകം 20 കോടിയിലേക്ക് ഉയര്‍ത്തുകയാണ ജലവിഭവ വകുപ്പിന്റെ് ലക്ഷ്യം. ജലവിഭവ വകുപ്പിനു കീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന് കീഴിലാണ്…

    Read More »
  • Kerala

    എയര്‍ഇന്ത്യ എക്സ്പ്രസിന്റെ  സര്‍വീസുകള്‍ ഇനി ശംഖുമുഖം ആഭ്യന്തര ടെര്‍മിനലിൽ നിന്നും

    തിരുവനന്തപുരം: എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ആഭ്യന്തര സര്‍വീസുകള്‍ ജനുവരി അഞ്ച് മുതല്‍ ശംഖുമുഖം ആഭ്യന്തര ടെര്‍മിനലിലേക്ക് മാറ്റും. നിലവില്‍ ചാക്കയിലെ അന്താരാഷ്‌ട്ര ടെര്‍മിനലില്‍ നിന്നുള്ള ബെംഗളൂരു, ചെന്നൈ, കണ്ണൂര്‍ സര്‍വീസുകളാണ് ശംഖുമുഖം ടി-1ലേക്ക് മാറ്റുന്നത്. ജനുവരി അഞ്ച് മുതല്‍ ബെംഗളൂരു, ചെന്നൈ, കണ്ണൂര്‍ സര്‍വീസുകള്‍ ടി -1ലായിരിക്കും പുറപ്പെടുന്നതും എത്തിച്ചേരുന്നതും. സര്‍വീസുകളുടെ സമയങ്ങളില്‍ മാറ്റമില്ലെന്നും മറ്റ് എയര്‍ലൈനുകളുടെ സര്‍വീസുകള്‍ നിലവിലുള്ളത് പോലെ തുടരുമെന്നും എയര്‍ഇന്ത്യ അറിയിച്ചിട്ടുണ്ട്

    Read More »
  • Kerala

    നവകേരള സദസ്സിൽ പരാതി; 14 ദിവസത്തിനുള്ളിൽ പാലം പണി ആരംഭിച്ചു

    റാന്നി: നവകേരള സദസ്സിൽ ലഭിച്ച പരാതിയ്ക്കു പരിഹാരമായി പെരുനാട് -നെടുമൺ പാലം പണി ആരംഭിച്ചു. റാന്നി നിയോജക മണ്ഡലത്തിലെ നവകേരള സദസ്സിൽ പരാതി നൽകി 14 ദിവസം കഴിയുന്നതിനുമുൻപാണ് പാലത്തിന്റെ നിർമ്മാണപ്രവർത്തിക ൾ ആരംഭിച്ചത്. 2 വർഷത്തോളമായി നിർമ്മാണം മുടങ്ങിക്കിടന്ന. പാലം പണിയാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്.  പാലം  പൂർത്തിയാകുന്നതോടെ നെടുമൺ നിവാസികൾക്കു വെള്ളപ്പൊക്കം മൂലം യാത്ര തടസ്സമുണ്ടാകുന്ന ദുരവസ്ഥയ്ക്കു പരിഹാരമാകും. മുഖ്യമന്ത്രിയുടെ CMLRRP പദ്ധതിപ്രകാരം  90ലക്ഷം രൂപയാണ്  അനുവദിച്ചിരിക്കുന്നത്.

    Read More »
  • India

    ഡല്‍ഹി മലയാളി അസോസിയേഷൻ, മയൂര്‍ വിഹാര്‍ ഫേസ്-1 ഏരിയ വാര്‍ഷിക പൊതുയോഗം ജനുവരി 14ന്

    ന്യൂഡൽഹി: ഡല്‍ഹി മലയാളി അസോസിയേഷൻ, മയൂര്‍ വിഹാര്‍ ഫേസ്-1 ഏരിയ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2024 ജനുവരി 14 ഞായറാഴ്ച രാവിലെ 11 മണിക്ക് നടക്കും. മയൂര്‍ വിഹാര്‍ ഫേസ്-1, പോക്കറ്റ് 3-യിലെ കാര്‍ത്യായനി ഓഡിറ്റോറിയത്തിനു സമീപമുള്ള കേരള മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷൻ സമുച്ചയത്തിലാണ് യോഗം. 2023 – 2025 വര്‍ഷക്കാലത്തേയ്ക്കുള്ള ഭാരവാഹികളെയും നിര്‍വാഹക സമിതി അംഗങ്ങളെയും പൊതുയോഗത്തില്‍ തെരഞ്ഞെടുക്കും.റിട്ടേണിംഗ് ഓഫീസറായി കെകെ ജോബിനെ നിയമിച്ചു നാമനിര്‍ദ്ദേശ പത്രിക റിട്ടേണിംഗ് ഓഫീസറില്‍ നിന്നും ജനുവരി 4, 5, 6 തീയതികളില്‍ ഉച്ചക്ക് 2 മുതല്‍ വൈകുന്നേരം 5 മണി വരെ കൈപ്പറ്റാവുന്നതാണ്. ജനുവരി 6, 7 തീയതികളില്‍ ഉച്ചക്ക് 2 മുതല്‍ വൈകുന്നേരം 5 മണി വരെ പത്രിക സമര്‍പ്പിക്കാവുന്നതാണ്. ജനുവരി 7-ന് വൈകുന്നേരം 6 മുതല്‍ 8 മണി വരെയുള്ള സമയത്ത് സൂക്ഷ്‌മ പരിശോധന കഴിഞ്ഞുള്ള ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. പത്രിക പിൻവലിക്കാൻ ജനുവരി 8, 9 തീയതികളില്‍…

    Read More »
  • Careers

    ആര്‍പിഎഫില്‍ 2000-ല്‍ അധികം ഒഴിവുകള്‍, അപേക്ഷിക്കേണ്ട വിധം

    റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പുതിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. 2250 ഒഴിവുകളാണുള്ളത്. റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെയും റെയില്‍വേ പ്രൊട്ടക്ഷൻ സ്‌പെഷ്യല്‍ ഫോഴ്‌സിലെയും സബ് ഇൻസ്‌പെക്ടര്‍ (എക്‌സിക്യൂട്ടീവ്), കോണ്‍സ്റ്റബിള്‍ (എക്‌സിക്യൂട്ടീവ്) തസ്തികകളിലേക്കുൾപ്പടെയാണ്  നിയമനം. 2000 കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്കും 250 സബ് ഇൻസ്പെക്ടര്‍മാരുടെയും  തസ്തികകളാണ് ഒഴിവുകൾ. ഇതില്‍ 10 ശതമാനം ഒഴിവുകള്‍ വിമുക്തഭടന്മാര്‍ക്കും 15 ശതമാനം വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കുമാണ്. സബ് ഇൻസ്പെക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥി അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയിരിക്കണം. കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അംഗീകൃത ബോര്‍ഡില്‍ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം. സബ് ഇൻസ്‌പെക്ടര്‍ (എക്‌സിക്യൂട്ടീവ്) തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ കുറഞ്ഞ പ്രായം 20 വയസ്സും ഉയര്‍ന്ന പ്രായം 25 വയസ്സുമാണ്. അതേസമയം, കോണ്‍സ്റ്റബിള്‍ (എക്‌സിക്യൂട്ടീവ്) അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രായപരിധി 18 വയസ്സ് മുതല്‍ 25 വയസ്സ് വരെയാണ്, സംവരണ വിഭാഗക്കാര്‍ക്ക് ചട്ടങ്ങള്‍ അനുസരിച്ച്‌ ഇളവ് നല്‍കും. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക സൈറ്റ് സന്ദർശിക്കുക: rpf.Indianrailways.gov.in

    Read More »
  • Kerala

    കുട്ടിക്കാനം അഞ്ചാം പൊലീസ് ബറ്റാലിയന് ഐഎസ്ഒ അംഗീകാരം

    പീരുമേട് : കുട്ടിക്കാനം അഞ്ചാം പൊലീസ് ബറ്റാലിയന് ഐഎസ്ഒ അംഗീകാരം. സംസ്ഥാനത്തെ ക്രമസമാധാന സ്പെഷൽ പ്രവർത്തനങ്ങളിൽ ലോക്കൽ പൊലീസിനു നൽകിയ സഹായങ്ങൾ, രാജ്യം മുഴുവൻ എത്തി നടത്തിയ തിരഞ്ഞെടുപ്പ് ചുമതലകളുടെ നിർവഹണം, ഡ്യൂട്ടികൾ ഏറ്റെടുത്ത് നടത്തിയ പ്രവർത്തനങ്ങൾ, പ്രകൃതി ദുരന്ത മേഖലകളിലെ സേവനം, അപകടങ്ങളിലെ രക്ഷാ പ്രവർത്തനങ്ങളും ഏകോപനവും, മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ, ഹരിത ചട്ടം നടപ്പിലാക്കൽ, ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ രംഗങ്ങളിലെ മികവുറ്റ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ബറ്റാലിയന് ഐഎസ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. 2013ൽ കുട്ടിക്കാനം കേന്ദ്രമാക്കി പ്രവർത്തനം തുടങ്ങിയ അഞ്ചാം ബറ്റാലിയന്റെ ഭാഗമായി ഹൈ ഓൾറ്റിറ്റ്യൂഡ് ട്രെയ്നിങ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. എസ്പി റാങ്കിലുള്ള കമൻഡാന്റിന്റെ നേതൃത്വത്തിൽ 770 പൊലീസ് ഉദ്യോഗസ്ഥരാണ് ഇവിടെ സേവനം അനുഷ്ഠിക്കുന്നത്. 273 ഏക്കർ വരുന്ന സ്ഥലത്താണ് ഭൗതിക സൗകര്യങ്ങളും പരിശീലനവും നൽകുന്നത്. ഇതിനു പുറമേ മൂന്നാർ, മണിയാർ, എരുമേലി, കോട്ടയം എന്നിവിടങ്ങളിൽ ഡിറ്റാച്മെന്റ് ക്യാംപുകളും ബറ്റാലിയന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

    Read More »
  • Kerala

    മലപ്പുറത്ത് 17 ലക്ഷത്തിൽപ്പരം രൂപയുടെ കുഴൽപ്പണം പിടികൂടി 

    മലപ്പുറം:സ്കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 17 ലക്ഷത്തിൽപ്പരം രൂപയുടെ കുഴൽപ്പണം  പോലീസ് പിടികൂടി.  മലപ്പുറം ജില്ലയിലെ കുറ്റിപ്പാലയിൽ നടത്തിയ വാഹനപരിശോധനയിലാണ് കൽപകഞ്ചേരി പോലീസ് പണം കണ്ടെടുത്തത്.സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി എസ്. ശശിധരനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൽപകഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ കെ. നൗഫലിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് 17,73,500 രൂപയുടെ കുഴൽപ്പണവുമായി തെന്നല ചീരങ്ങൻ വീട്ടിൽ അലി അക്ബർ പിടിയിലായത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ജില്ലയിൽ നിന്ന് പോലീസ് പിടികൂടുന്ന അറുപത്തിയേഴാമത്തെ അനധികൃത ഹവാല, കുഴൽപ്പണ ഇടപാടാണിത്.

    Read More »
Back to top button
error: