Month: January 2024

  • Crime

    പുതുവത്സരം കളറാക്കാന്‍ മുള്ളന്‍പന്നിയെ വേട്ടയാടി കറിയാക്കി; ഇടുക്കിയില്‍ എസ്റ്റേറ്റ് ജീവനക്കാരും അതിഥികളും പിടിയില്‍

    ഇടുക്കി: അതിഥികള്‍ക്കായി വന്യമൃഗത്തെ വേട്ടയാടിയ കേസില്‍ ശാന്തന്‍പാറയിലെ സ്വകാര്യ എസ്റ്റേറ്റ് ജീവനക്കാരും അതിഥികളായി എത്തിയവരും പിടിയില്‍. വേട്ടയ്ക്ക് ഉപയോഗിച്ച തോക്കും കണ്ടെടുത്തു. ശാന്തന്‍പാറയിലെ ജി എ പ്ലാന്റ്റേഷനില്‍ നിന്നാണ് മുള്ളന്‍പന്നിയെ വേട്ടയാടി കറിവെച്ച് ഭക്ഷിച്ചത്. ശേഷം ഇവര്‍ മടങ്ങുമ്പോള്‍ കറി വാഹനത്തില്‍ കൊണ്ടുപോയി. തലക്കോട് ചെക്ക് പോസ്റ്റില്‍ പരിശോധന നടത്തിയപ്പോഴാണ് വാഹനത്തില്‍ നിന്നും കറി കണ്ടെത്തിയത്. എസ്റ്റേറ്റില്‍ നടത്തിയ പരിശോധനയില്‍ മുള്ളന്‍ പന്നിയുടെ ഇറച്ചിയും നായാട്ടിനായി ഉപയോഗിച്ച തോക്കും വനം വകുപ്പ് പിടികൂടി. പീരുമേട് സ്വദേശിയായ എസ്റ്റേറ്റ് ജീവനക്കാരി ബീന, ശാന്തന്‍പാറ പുത്തന്‍വീട്ടില്‍ വര്‍ഗ്ഗീസ്, വണ്ടിപ്പെരിയാര്‍ പുതുവേല്‍ മനോജ്, തിരുവല്ല സ്വദേശി പഞ്ചായത്ത് മഠത്തില്‍ രമേശ് കുമാര്‍, തിരുവനന്തപുരം സ്വദേശികളായ സ്വദേശികളായ അസം റസൂല്‍ഖാന്‍, അസ്മുദീന്‍ എച്ച്, ഇര്‍ഷാദ് കെ എം എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. എസ്റ്റേറ്റ് കേന്ദ്രീകരിച്ച് വ്യാപകമായി മൃഗ വേട്ട നടത്തിയിട്ടുണ്ടോ എന്നും മറ്റ് നായാട്ടു സംഘങ്ങള്‍ ഉണ്ടോ എന്നതിനെ സംബന്ധിച്ചും വനം വകുപ്പ് വിശദമായി…

    Read More »
  • Crime

    എന്റെ ശരീരത്തില്‍ തൊടാനുള്ള ധൈര്യം അയാള്‍ക്കുണ്ടായി; ‘ക്യാപ്റ്റന്‍ മില്ലര്‍’ പ്രീറിലീസ് ചടങ്ങിനിടെ അവതാരകയെ മോശമായി സ്പര്‍ശിച്ച് ധനുഷ് ആരാധകന്‍

    ചെന്നൈ: ധനുഷ് നായകനായ ക്യാപ്റ്റന്‍ മില്ലര്‍ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. റിലീസിന് മുന്നോടിയായി ജനുവരി 3ന് ചെന്നൈയില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഒരു പ്രീ-റിലീസ് ഇവന്റ് സംഘടിപ്പിച്ചിരുന്നു.എന്നാല്‍ ഇതിനിടെ അവതാരകക്ക് നേരെ മോശം പെരുമാറ്റമുണ്ടായത് ചടങ്ങിന്റെ ശോഭ കെടുത്തി. ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് ധനുഷ് ആരാധകന്‍ അവതാരകയെ മോശമായി സ്പര്‍ശിക്കുകയായിരുന്നു. ഐശ്വര്യ രഘുപതിയാണ് പരിപാടിക്ക് അവതാരകയായി എത്തിയത്. തന്നോട് അനുചിതമായി പെരുമാറിയ ആരാധകനെ ഐശ്വര്യ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. വീഡിയോ പുറത്തുവന്നതിനു പിന്നാലെ നിരവധി പേര്‍ ഐശ്വര്യയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുകയും പ്രതികരിച്ചതിന് അവതാരകയെ അഭിനന്ദിക്കുകയും ചെയ്തു. ”ആള്‍ക്കൂട്ടത്തില്‍ വച്ച് ഒരാള്‍ എന്നെ ശല്യം ചെയ്തു. പെട്ടെന്ന് തന്നെ ഞാന്‍ പ്രതികരിക്കുകയും അയാളെ അടിക്കുകയും ചെയ്തു. അയാള്‍ ഓടാന്‍ തുടങ്ങിയെങ്കിലും എന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ഞാന്‍ അയാളെ അനുവദിച്ചില്ല. ഒരു സ്ത്രീയുടെ ശരീരത്തില്‍ തൊടാന്‍ അയാള്‍ കാണിച്ച ധൈര്യത്തെ എനിക്കൊരിക്കലും അംഗീകരിക്കാനാവില്ല. ഞാന്‍ ആക്രോശിക്കുകയും അയാളെ മര്‍ദിക്കുകയും ചെയ്തു. എനിക്ക് ചുറ്റും നല്ല…

    Read More »
  • Kerala

    മൂന്നാറില്‍ 12 കാരിയെ പീഡിപ്പിച്ചശേഷം മുങ്ങിയ പ്രതി പിടിയില്‍

    ഇടുക്കി: മൂന്നാറില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ 12 കാരിയായ മകളെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായി. ഝാര്‍ഖണ്ഡ് സ്വദേശി സെലാന്‍ ആണ് പിടിയിലായത്. ബോഡിമെട്ടില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവം നടന്ന് അഞ്ചു ദിവസത്തിന് ശേഷമാണ് പ്രതി വലയിലായത്.ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മൂന്നാര്‍ ചിട്ടിവാര എസ്റ്റേറ്റില്‍ വെച്ചായിരുന്നു സംഭവം. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് പ്രതി 12കാരിയെ കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.

    Read More »
  • Kerala

    ബിജെപിയില്‍ ചേര്‍ന്ന ഫാ. ഷൈജു കുര്യനെതിരെ നടപടി; ചുമതലകളില്‍നിന്ന് നീക്കി

    കോട്ടയം: ബിജെപിയില്‍ ചേര്‍ന്ന വൈദികനെതിരെ നടപടിയുമായി ഓര്‍ത്തഡോക്സ് സഭ. ഫാ.ഷൈജു കുര്യനെ നിലയ്ക്കല്‍ ഭദ്രാസനത്തിന്റെ ചുമതലകളില്‍നിന്നു നീക്കി. അദ്ദേഹത്തിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ ഒരു കമ്മീഷനെ വയ്ക്കാനും ഭദ്രാസന കൗണ്‍സില്‍ തീരുമാനിച്ചു. കമ്മീഷന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഫാ. ഷൈജു കുര്യന്‍ ബിജെപിയില്‍ ചേര്‍ന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സഭയുടെ അകത്തുനിന്നും പുറത്തുനിന്നും ഭദ്രാസനത്തില്‍ പരാതികള്‍ എത്തി. ഇതിനു പിന്നാലെയാണ് ഇന്നലെ ചേര്‍ന്ന നിലയ്ക്കല്‍ ഭദ്രാസന കൗണ്‍സില്‍ ഇത്തരത്തില്‍ തീരുമാനമെടുത്തത്. പത്തനംതിട്ടയില്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ വച്ചാണ് ഫാ. ഷൈജു കുര്യന്‍ ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി വി മുരളീധരനാണ് അദ്ദേഹത്തിന് അംഗത്വം നല്‍കിയത്. മോദിയുടെ വികസനനയങ്ങളില്‍ ആകൃഷ്ടനായാണ് ബിജെപിയില്‍ ചേര്‍ന്നതെന്നായിരുന്നു അംഗത്വം എടുത്തതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രതികരണം.

    Read More »
  • Crime

    പ്രവാസി യുവാവിനെ പോക്‌സോയില്‍ കുടുക്കി പണംതട്ടാന്‍ശ്രമം; സി.ഐക്കെതിരെ നടപടി, കൂട്ടുനിന്നത് പെണ്‍കുട്ടിയുടെ കുടുംബവും

    കാസര്‍കോട്: പ്രവാസി മലയാളിയായ യുവാവിനെ വ്യാജ പോക്സോ കേസില്‍ കുടുക്കി സി.ഐയും പെണ്‍കുട്ടിയുടെ കുടുംബവും പണം തട്ടാന്‍ ശ്രമിച്ചെന്ന് പരാതി. കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിന്റെ പരാതിയില്‍ ഹോസ്ദുര്‍ഗ് സി.ഐ കെ.പി ഷൈനിനെതിരെ ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു. കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് സി.ഐ പറയുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നു. മാസങ്ങള്‍ക്കുമുമ്പാണ് സംഭവങ്ങള്‍ക്കാസ്പദമായ കാര്യങ്ങള്‍ നടന്നത്. പ്രവാസി മലയാളിയായ യുവാവ് വിവാഹം കഴിക്കുന്നതിനായി കാസര്‍കോട് വിദ്യാനഗര്‍ സ്വദേശിനിയെ വീട്ടില്‍ച്ചെന്ന് പെണ്ണുകണ്ടു. തുടര്‍ന്ന് കല്യാണനിശ്ചയവും തീരുമാനിച്ചു. എന്നാല്‍ പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ഔദ്യോഗിക രേഖകള്‍ പരിശോധിച്ചപ്പോള്‍ യുവാവിനും ബന്ധുക്കള്‍ക്കും ബോധ്യമായി. പെണ്‍കുട്ടി പഠിച്ചത് കര്‍ണാടയിലെ സ്‌കൂളിലാണെന്നും അവിടെനിന്നുമുള്ള ശരിയായ രേഖകള്‍ കാണിക്കാമെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെ അറിയിച്ചു. എന്നാല്‍ ഇതില്‍ തൃപ്തരാവാഞ്ഞ യുവാവിന്റെ കുടുംബം വിവാഹത്തില്‍നിന്ന് പിന്മാറി. പിന്നീട് യുവാവ് മറ്റൊരു വിവാഹത്തിനും തയ്യാറായി. ഇതോടെ ആദ്യം വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെതിരെ രംഗത്തെത്തി. യുവതിയെ ഇയാള്‍ ഉപദ്രവിച്ചെന്നും പലയിടങ്ങളിലുംകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും കുടുംബം…

    Read More »
  • Kerala

    പുതുവർഷപ്പുലരിയിൽ റെക്കോർഡ് വരുമാനം നേടി കൊച്ചി വാട്ടർമെട്രോ

    കൊച്ചി: പുതുവർഷപ്പുലരിയിൽ റെക്കോർഡ് വരുമാനം നേടി കൊച്ചി വാട്ടർമെട്രോ.1.72 ലക്ഷം രൂപയായിരുന്നു വരുമാനം. പുതുവത്സരവേളയില്‍ പുല‌ര്‍ച്ചവരെ ഇടതടലില്ലാതെ സര്‍വീസ് നടത്തിയാണ് വാട്ടര്‍ മെട്രോ മികച്ച വരുമാനം നേടിയത്. കൊച്ചിൻ കാര്‍ണിവല്‍ കണക്കിലെടുത്ത് 140 ട്രിപ്പുകളും 24 സ്പെഷ്യല്‍ ട്രിപ്പുകളും വാട്ടർ മെട്രോ നടത്തിയിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് കൊച്ചി വാട്ടർ മെട്രോ വിസ്മയകരമായ ജനപ്രീതിയാണ് നേടിയത്. രാജ്യത്തെ ആദ്യ വാട്ട‌ര്‍ മെട്രോയാണിത്. ജലഗതാഗത വകുപ്പും അവസരത്തിനൊത്ത് ഉയർന്നതോടെയാണ് ഈ‌ നേട്ടം. പായലും ചെളിയുമടിഞ്ഞ്, ചെറുവഞ്ചി പോലും ഇറക്കാൻ കഴിയാതിരുന്ന വൈറ്റില – കാക്കനാട് ജലപാത വെട്ടിത്തെളിച്ചതാണ് വാട്ട‌ര്‍ മെട്രോയുടെ ഏറ്റവും വലിയ നേട്ടം.  ഐ.ടി മേഖലയായ കാക്കനാട്ടേക്ക് ഉദ്യോഗസ്ഥര്‍ക്കും ടെക്കികള്‍ക്കുമെല്ലാം വൈറ്റില മൊബിലിറ്റി ഹബില്‍ നിന്ന് പെട്ടെന്നെത്താം.  ഹൈക്കോടതി – ബോള്‍ഗാട്ടി – വൈപ്പിൻ റൂട്ടിലുള്ള ജലമെട്രോ യാത്രക്കാര്‍ക്കൊപ്പം വിനോദ സഞ്ചാരികള്‍ക്കും ഏറെ പ്രയോജനമാണ്. ജലമെട്രോയുടെ 12 സര്‍വീസുകളാണ് നിലവിലുള്ളത്. ശീതികരിച്ച ബോട്ടില്‍ മിനിമം നിരക്ക് 20 രൂപ. 50 പേര്‍ക്ക് നിന്നും…

    Read More »
  • NEWS

    യുഎസ് അന്ത്യശാസനം തള്ളി ഹൂതികള്‍; ചെങ്കടലില്‍ വീണ്ടും കപ്പല്‍ ആക്രമിച്ചു

    വാഷിങ്ടണ്‍: യുഎസ് സൈന്യത്തിന്റെ അന്ത്യശാസനം തള്ളി ചെങ്കടലില്‍ വീണ്ടും ഹൂതി ആക്രമണം. കപ്പലുകള്‍ക്കുനേരെ ഡ്രോണ്‍ ആക്രമണത്തിനാണ് ഹൂതി നീക്കം നടത്തിയത്. എന്നാല്‍, ആര്‍ക്കും പരുക്കോ കേടുപാടുകളോ ഉണ്ടായിട്ടില്ലെന്ന് യുഎസ് നേവി അറിയിച്ചു. ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് യുഎസ്, ബ്രിട്ടന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളുള്‍പ്പെടെ 12 രാജ്യങ്ങള്‍ സംയുക്തമായി അന്ത്യശാസനം നല്‍കി ഒരു ദിവസം കഴിഞ്ഞപ്പോഴാണ് വീണ്ടും ആക്രമണം. ഇറാന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഹൂതികളുടെ നിയന്ത്രണത്തിലാണ് യെമന്റെ ഭൂരിഭാഗവും. യെമന്‍ കേന്ദ്രീകരിച്ചാണ് ഹൂതികള്‍ ആക്രമണം നടത്തുന്നത്. നവംബര്‍ 19 മുതല്‍ മിസൈലുകളും ഡ്രോണും ഉപയോഗിച്ച് ചരക്ക് കപ്പലുകളെ ഉള്‍പ്പെടെ ആക്രമിക്കുകയാണ്. ഇസ്രയേല്‍ ഗാസയില്‍ ആക്രമണം നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് ഹൂതി ആക്രമണം. യെമനിലെ ഹൂതികള്‍ ചെങ്കടലില്‍ ചരക്കുകപ്പലിനു നേരെ നടത്തിയ ആക്രമണം ചെറുത്തെന്നും ഹൂതികളുടെ 3 ബോട്ടുകള്‍ മുക്കിയെന്നും യുഎസ് സേന നേരത്തെ അറിയിച്ചിരുന്നു. ഡെന്‍മാര്‍ക്ക് ഉടമസ്ഥതയിലുളള കപ്പലിനുനേരെയാണ് മിസൈലാക്രമണം ഉണ്ടായത്. തുടര്‍ന്നാണ് 2 യുഎസ് യുദ്ധക്കപ്പലുകള്‍ സഹായത്തിനെത്തിയത്. ഹൂതികള്‍ അയച്ച…

    Read More »
  • Crime

    ട്രെയിനില്‍ യുവതിക്കു മുന്നില്‍ സ്വയംഭോഗം; ഇന്ത്യന്‍ വംശജന് യുകെയില്‍ തടവ് ശിക്ഷ

    ലണ്ടന്‍: യുകെയില്‍ ട്രെയിനില്‍ യുവതിക്കു മുന്നില്‍ സ്വയംഭോഗം ചെയ്ത ഇന്ത്യന്‍ വംശജന് ഒന്‍പതു മാസം തടവ് ശിക്ഷ. 2022 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. വടക്കന്‍ ലണ്ടനിലെ വെംബ്ലിയിലുള്ള മുകേഷ് ഷാ എന്നയാളാണ് പ്രതി. ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ട്രെയിനില്‍ വെച്ചായിരുന്നു സംഭവം. മുകേഷ് കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. 10 വര്‍ഷത്തേക്ക് ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ ഇയാളെ ഉള്‍പ്പെടുത്താനും ഉത്തരവിട്ടിരുന്നു. ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത സ്ത്രീയുടെ മുന്നിലായിരുന്നു മുകേഷ് ഷായുടെ അശ്ലീലചേഷ്ട. എതിര്‍വശത്തായി ഇരുന്ന ഇയാള്‍ യുവതിയെ തുറിച്ചു നോക്കുകയും പിന്നീട് സ്വയംഭോഗം ചെയ്യുകയുമായിരുന്നു. ദൃശ്യങ്ങള്‍ യുവതി ക്യാമറയില്‍ പകര്‍ത്താന്‍ തുടങ്ങിയിട്ടും ഇയാള്‍ പ്രവര്‍ത്തി തുടര്‍ന്നു കൊണ്ടിരുന്നതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് തന്റെ മുന്നില്‍ നിന്നും മാറി ഇരിക്കാന്‍ യുവതി ആവശ്യപ്പെട്ടു. എന്നാല്‍, താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ഇയാള്‍ സ്ഥലത്തു നിന്ന് മാറിപ്പോയി. യുവതി പിന്നീട് വീഡിയോ സഹിതം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിക്കാരി നല്‍കിയ ദൃശ്യങ്ങളില്‍ നിന്നാണ്…

    Read More »
  • NEWS

    ഇറാനിലെ ഇരട്ട സ്ഫോടനം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

    ടെഹ്റാൻ: നൂറിലേറെ പേർ കൊല്ലപ്പെട്ട ഇറാനിലെ ഇരട്ട സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് പ്രസ്താവനയിറക്കി. 2020-ല്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട  കമാൻഡര്‍ ഖാസിം സുലൈമാനിയെ അനുസ്മരിച്ച്‌ ഇറാനില്‍ നടന്ന ചടങ്ങിനിടെ 103 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത രണ്ട് സ്ഫോടനങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ടാണ് ഇസ്ലാമിക് സ്റ്റേറ്റ് അവരുടെ അനുബന്ധ ടെലിഗ്രാം ചാനലുകളില്‍ പ്രസ്താവനയിറക്കിയത്. അതേസമയം അമേരിക്കയും ഇസ്രായേലുമാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു ഇറാന്റെ ആരോപണം.ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി, ആക്രമണങ്ങള്‍ക്ക് കാരണം ഇസ്ലാമിക് സ്റ്റേറ്റിൻ്റെ “ദുഷ്ടരായ ക്രിമിനല്‍ ശത്രുക്കളും” ആണെന്ന് പറയുകയും “കഠിനമായ പ്രത്യാക്രമണം” ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

    Read More »
  • Kerala

    മാങ്കുളത്ത് വനം വകുപ്പും – നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷം; ഡി.എഫ്.ഒയടക്കം വനപാലകര്‍ക്കെതിരെ കേസ്

    ഇടുക്കി: മാങ്കുളത്ത് വനം വകുപ്പും – നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷം മാങ്കുളം ഡി.എഫ്.ഒ ഉള്‍പ്പെടെയുള്ള വനപാലകര്‍ക്കെതിരെ കേസ്. ജനപ്രതിനിധികളെ മര്‍ദിച്ചെന്ന പരാതിയിലാണ് കേസ്. ഡി.ഫ്.ഒയുടെ പരാതിയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത നാട്ടുകാര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തു. പ്രതിഷേധം തുടരാന്‍ ജനകീയ സമര സമതിയുടെ തീരുമാനം. പെരുമ്പന്‍ കുത്ത് വെള്ളച്ചാട്ടത്തോടനുബന്ധിച്ചുള്ള വാച്ച് ടവര്‍ നിര്‍മാണത്തെ ചൊല്ലിയായിരുന്നു തര്‍ക്കം. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മാങ്കുളം പഞ്ചായത്താണ് വാച്ച് ടവര്‍ നിര്‍മിച്ചത്. നാളെ ഡി.ഫ്.ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനും നാട്ടുകാര്‍ തീരുമാനിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മര്‍ദനമേറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിന്‍ ജോസഫ്, പഞ്ചായത്തംഗം അനില്‍ ആന്റണി എന്നിവരെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദിച്ച ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മണിക്കൂറോളം മാങ്കുളം ഡിഎഫ്ഒ ഉള്‍പ്പെടെയുള്ളവരെ ടൗണില്‍ തടഞ്ഞുവച്ചു. ജനപ്രതിനിധികളെ മര്‍ദിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുമെന്ന പൊലീസിന്റെ ഉറപ്പില്‍ രാത്രി ഏഴോടെയാണു പ്രതിഷേധക്കാര്‍ പിന്‍മാറിയത്.      

    Read More »
Back to top button
error: