ചെന്നൈ: ധനുഷ് നായകനായ ക്യാപ്റ്റന്‍ മില്ലര്‍ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. റിലീസിന് മുന്നോടിയായി ജനുവരി 3ന് ചെന്നൈയില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഒരു പ്രീ-റിലീസ് ഇവന്റ് സംഘടിപ്പിച്ചിരുന്നു.എന്നാല്‍ ഇതിനിടെ അവതാരകക്ക് നേരെ മോശം പെരുമാറ്റമുണ്ടായത് ചടങ്ങിന്റെ ശോഭ കെടുത്തി.
ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് ധനുഷ് ആരാധകന്‍ അവതാരകയെ മോശമായി സ്പര്‍ശിക്കുകയായിരുന്നു. ഐശ്വര്യ രഘുപതിയാണ് പരിപാടിക്ക് അവതാരകയായി എത്തിയത്. തന്നോട് അനുചിതമായി പെരുമാറിയ ആരാധകനെ ഐശ്വര്യ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. വീഡിയോ പുറത്തുവന്നതിനു പിന്നാലെ നിരവധി പേര്‍ ഐശ്വര്യയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുകയും പ്രതികരിച്ചതിന് അവതാരകയെ അഭിനന്ദിക്കുകയും ചെയ്തു.
”ആള്‍ക്കൂട്ടത്തില്‍ വച്ച് ഒരാള്‍ എന്നെ ശല്യം ചെയ്തു. പെട്ടെന്ന് തന്നെ ഞാന്‍ പ്രതികരിക്കുകയും അയാളെ അടിക്കുകയും ചെയ്തു. അയാള്‍ ഓടാന്‍ തുടങ്ങിയെങ്കിലും എന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ഞാന്‍ അയാളെ അനുവദിച്ചില്ല. ഒരു സ്ത്രീയുടെ ശരീരത്തില്‍ തൊടാന്‍ അയാള്‍ കാണിച്ച ധൈര്യത്തെ എനിക്കൊരിക്കലും അംഗീകരിക്കാനാവില്ല. ഞാന്‍ ആക്രോശിക്കുകയും അയാളെ മര്‍ദിക്കുകയും ചെയ്തു. എനിക്ക് ചുറ്റും നല്ല ആളുകളുണ്ട്, ലോകത്തില്‍ ദയയും ബഹുമാനവുമുള്ള ധാരാളം മനുഷ്യരുണ്ടെന്ന് എനിക്കറിയാം.പക്ഷേ, ഈ ഏതാനും ശതമാനം രാക്ഷസന്മാരുടെ ചുറ്റുപാടില്‍ എനിക്ക് വളരെ ഭയം തോന്നുന്നു” -ഐശ്വര്യ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
https://twitter.com/Chrissuccess/status/1742618629978337675?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1742618629978337675%7Ctwgr%5Ef40ff9c275ef33179bfde2c47a51ee2217aa0785%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaoneonline.com%2Fentertainment%2Fanchor-breaks-silence-after-dhanush-fan-molests-her-at-captain-miller-pre-release-event-241731
ക്യാപ്റ്റന്‍ മില്ലറുടെ അണിയറപ്രവര്‍ത്തകരും ലോക്കല്‍ പൊലീസും അനിഷ്ട സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ജനുവരി 12നാണ് ചിത്രം റിലീസിനെത്തുന്നത്. ധനുഷിനെ കൂടാതെ, ക്യാപ്റ്റന്‍ മില്ലറില്‍ പ്രിയങ്ക അരുള്‍ മോഹന്‍, ശിവ രാജ്കുമാര്‍, സുന്ദീപ് കിഷന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.