CrimeNEWS

ട്രെയിനില്‍ യുവതിക്കു മുന്നില്‍ സ്വയംഭോഗം; ഇന്ത്യന്‍ വംശജന് യുകെയില്‍ തടവ് ശിക്ഷ

ലണ്ടന്‍: യുകെയില്‍ ട്രെയിനില്‍ യുവതിക്കു മുന്നില്‍ സ്വയംഭോഗം ചെയ്ത ഇന്ത്യന്‍ വംശജന് ഒന്‍പതു മാസം തടവ് ശിക്ഷ. 2022 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. വടക്കന്‍ ലണ്ടനിലെ വെംബ്ലിയിലുള്ള മുകേഷ് ഷാ എന്നയാളാണ് പ്രതി. ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ട്രെയിനില്‍ വെച്ചായിരുന്നു സംഭവം.

മുകേഷ് കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. 10 വര്‍ഷത്തേക്ക് ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ ഇയാളെ ഉള്‍പ്പെടുത്താനും ഉത്തരവിട്ടിരുന്നു. ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത സ്ത്രീയുടെ മുന്നിലായിരുന്നു മുകേഷ് ഷായുടെ അശ്ലീലചേഷ്ട. എതിര്‍വശത്തായി ഇരുന്ന ഇയാള്‍ യുവതിയെ തുറിച്ചു നോക്കുകയും പിന്നീട് സ്വയംഭോഗം ചെയ്യുകയുമായിരുന്നു.

Signature-ad

ദൃശ്യങ്ങള്‍ യുവതി ക്യാമറയില്‍ പകര്‍ത്താന്‍ തുടങ്ങിയിട്ടും ഇയാള്‍ പ്രവര്‍ത്തി തുടര്‍ന്നു കൊണ്ടിരുന്നതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് തന്റെ മുന്നില്‍ നിന്നും മാറി ഇരിക്കാന്‍ യുവതി ആവശ്യപ്പെട്ടു. എന്നാല്‍, താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ഇയാള്‍ സ്ഥലത്തു നിന്ന് മാറിപ്പോയി.

യുവതി പിന്നീട് വീഡിയോ സഹിതം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിക്കാരി നല്‍കിയ ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

 

Back to top button
error: