KeralaNEWS

പുതുവർഷപ്പുലരിയിൽ റെക്കോർഡ് വരുമാനം നേടി കൊച്ചി വാട്ടർമെട്രോ

കൊച്ചി: പുതുവർഷപ്പുലരിയിൽ റെക്കോർഡ് വരുമാനം നേടി കൊച്ചി വാട്ടർമെട്രോ.1.72 ലക്ഷം രൂപയായിരുന്നു വരുമാനം.

പുതുവത്സരവേളയില്‍ പുല‌ര്‍ച്ചവരെ ഇടതടലില്ലാതെ സര്‍വീസ് നടത്തിയാണ് വാട്ടര്‍ മെട്രോ മികച്ച വരുമാനം നേടിയത്. കൊച്ചിൻ കാര്‍ണിവല്‍ കണക്കിലെടുത്ത് 140 ട്രിപ്പുകളും 24 സ്പെഷ്യല്‍ ട്രിപ്പുകളും വാട്ടർ മെട്രോ നടത്തിയിരുന്നു.

Signature-ad

ചുരുങ്ങിയ കാലം കൊണ്ട് കൊച്ചി വാട്ടർ മെട്രോ വിസ്മയകരമായ ജനപ്രീതിയാണ് നേടിയത്. രാജ്യത്തെ ആദ്യ വാട്ട‌ര്‍ മെട്രോയാണിത്. ജലഗതാഗത വകുപ്പും അവസരത്തിനൊത്ത് ഉയർന്നതോടെയാണ് ഈ‌ നേട്ടം.

പായലും ചെളിയുമടിഞ്ഞ്, ചെറുവഞ്ചി പോലും ഇറക്കാൻ കഴിയാതിരുന്ന വൈറ്റില – കാക്കനാട് ജലപാത വെട്ടിത്തെളിച്ചതാണ് വാട്ട‌ര്‍ മെട്രോയുടെ ഏറ്റവും വലിയ നേട്ടം.  ഐ.ടി മേഖലയായ കാക്കനാട്ടേക്ക് ഉദ്യോഗസ്ഥര്‍ക്കും ടെക്കികള്‍ക്കുമെല്ലാം വൈറ്റില മൊബിലിറ്റി ഹബില്‍ നിന്ന് പെട്ടെന്നെത്താം.  ഹൈക്കോടതി – ബോള്‍ഗാട്ടി – വൈപ്പിൻ റൂട്ടിലുള്ള ജലമെട്രോ യാത്രക്കാര്‍ക്കൊപ്പം വിനോദ സഞ്ചാരികള്‍ക്കും ഏറെ പ്രയോജനമാണ്. ജലമെട്രോയുടെ 12 സര്‍വീസുകളാണ് നിലവിലുള്ളത്. ശീതികരിച്ച ബോട്ടില്‍ മിനിമം നിരക്ക് 20 രൂപ. 50 പേര്‍ക്ക് നിന്നും 50 പേര്‍ക്ക് ഇരുന്നും സഞ്ചരിക്കാം.

നിലവിൽ ഫോര്‍ട്ടുകൊച്ചി, തെക്കൻ ചിറ്റൂര്‍ റൂട്ടുകളിൽ വാട്ടർ മെട്രോ സര്‍വീസിനുള്ള പരീക്ഷണ ഓട്ടം നടക്കുകയാണ്.സര്‍വീസുകളുടെ എണ്ണം 78 ആക്കി വര്‍ദ്ധിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Back to top button
error: