Month: January 2024

  • Kerala

    അവര്‍ എന്നെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ? ബൃന്ദയുടെ വെല്ലുവിളിക്ക് മറുപടിയുമായി ഗവര്‍ണര്‍

    തിരുവനന്തപുരം: സിപിഎം നേതാവ് ബൃന്ദാ കാരാട്ടിന്റെ വെല്ലുവിളിക്ക് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബൃന്ദയുടെ പരാമര്‍ശം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. അവര്‍ എന്നെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ എന്നും ഗവര്‍ണര്‍ ചോദിച്ചു. ഇത്തരം കാര്യങ്ങള്‍ താന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. താന്‍ ചെയ്യുന്നത് നിയമപരമായ ചുമതലയാണ് എന്നും ഗവര്‍ണര്‍ പറഞ്ഞു. രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ ബിജെപി ടിക്കറ്റില്‍ ഏതെങ്കിലും സീറ്റില്‍ മത്സരിക്കാനായിരുന്നു ബൃന്ദ കാരാട്ട് ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് പുതുവത്സര വിരുന്നിലേക്ക് തന്നെ ക്ഷണിച്ചിരുന്നുവെന്ന് ?ഗവര്‍ണര്‍ പറഞ്ഞു. പോകാത്തത് എന്തെന്ന് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിക്കണം. ഇത്തരം കാര്യങ്ങളില്‍ മറുപടി പറയാന്‍ താത്പര്യമില്ല. തന്നോട് ചോദിക്കുന്നത് പോലെ മുഖ്യമന്ത്രിയോടും കാര്യങ്ങള്‍ ചോദിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.    

    Read More »
  • Crime

    സ്‌കൂളില്‍നിന്ന് മോഷണംപോയ ലാപ്‌ടോപ്പ് പ്രധാനാധ്യാപികയുടെ വീട്ടുമതിലിന്‍മേല്‍; ഒപ്പം ക്ഷമചോദിച്ചുള്ള കത്തും

    തിരുവനന്തപുരം: വാഴമുട്ടം ഗവ. ഹൈസ്‌കൂളില്‍ നിന്ന് ലാപ്‌ടോപ്പുകള്‍, പ്രൊജക്ടറുകള്‍ എന്നിവ മോഷണംപോയ സംഭവത്തില്‍ വഴിത്തിരിവ്. കേസ് അന്വേഷണം നടക്കുന്നതിനിടെ മോഷണമുതല്‍ പ്രധാനാധ്യപികയുടെ വീടിന്റെ മതിലിനു മുകളില്‍ കൊണ്ടുവെച്ച നിലയില്‍ കണ്ടെത്തി. ഒപ്പം, ക്ഷമ ചോദിച്ചുകൊണ്ട് ഒരു കത്തും പോലീസ് കണ്ടെടുത്തു. ക്രിസ്മസ് അവധി കഴിഞ്ഞ് ഒന്നാംതീയതി സ്‌കൂള്‍ തുറന്നപ്പോഴാണ് ക്ലാസ് മുറികളില്‍ ഉണ്ടായിരുന്ന നാല് പ്രൊജക്ടറുകള്‍, രണ്ട് ലാപ്‌ടോപ്പുകള്‍, മറ്റ് അനുബന്ധ വസ്തുക്കള്‍ എന്നിവ മോഷണം പോയതായി കാണുന്നത്. കോവളം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ വ്യാഴാഴ്ച രാവിലെ സ്‌കൂളിലെ പ്രഥമാധ്യാപിക ജി.എസ്. ശ്രീജയുടെ പനങ്ങോട്ടുള്ള വീടിന്റെ മതിലിന് മുകളിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മോഷണ വസ്തുക്കളും ഒപ്പം കത്തും കണ്ടെത്തിയത്. തന്റെ അറിവില്ലായ്മകൊണ്ട് ചെയ്തുപോയതാണെന്നും ക്ഷമിക്കണമെന്നും തെറ്റ് മനസ്സിലാക്കുന്നെന്നും കത്തില്‍ പറയുന്നു. ഇംഗ്ലീഷിലും മലയാളത്തിലും കത്തില്‍ എഴുതിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി. സ്‌കൂളില്‍നിന്ന് ശേഖരിച്ച സിസി ടിവി ദൃശ്യങ്ങളുടെ പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ വ്യക്തത വരൂ…

    Read More »
  • Crime

    പരാതി നല്‍കാന്‍ എത്തിയ നഴ്‌സിനെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചു; പൊലീസുകാരനെതിരെ പരാതി

    കോഴിക്കോട്: പണം തട്ടിയ ആള്‍ക്കെതിരെ പരാതി നല്‍കാനെത്തിയ യുവതിയെ പൊലീസുകാരന്‍ പീഡിപ്പിച്ചെന്നു പരാതി. ഫറോക്ക് അസി. പൊലീസ് കമ്മിഷണര്‍ പരിധിയിലെ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന പൊലീസുകാരനെതിരെ കോഴിക്കോട് സ്വദേശിനിയായ നഴ്‌സാണു പരാതി നല്‍കിയത്. പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയ്ര്‍മാന്‍ എസ്.സതീശ ചന്ദ്രബാബു പരാതി ഏപ്രില്‍ 18നു പരിഗണിക്കും. യുവതിയുടെ പരാതി ഇങ്ങനെ: പരിചയക്കാരനായിരുന്ന ഹബീബ് എന്നയാള്‍ നാലു വര്‍ഷം മുന്‍പ് മാവൂര്‍ റോഡ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം 40,000 രൂപ ഒരു മണിക്കൂറിനകം തിരിച്ചു തരാമെന്നു പറഞ്ഞു വാങ്ങിയിരുന്നു. പണം തിരിച്ചു കിട്ടാത്തതിനെ തുടര്‍ന്നു പുതിയ സ്റ്റാന്‍ഡിലെ എയ്ഡ് പോസ്റ്റില്‍ എത്തി പൊലീസുകാരനെ അറിയിച്ചു. അവിടെ നിന്നുള്ള നിര്‍ദേശപ്രകാരം കസബ പൊലീസ് സ്റ്റേഷനിലേക്കു പോകുന്ന വഴി, സഹായിയായി എത്തിയ പൊലീസുകാരന്‍ നമ്പര്‍ വാങ്ങി. തുടര്‍ന്നു പതിവായി ഫോണില്‍ വിളിക്കുകയും സ്റ്റാന്‍ഡിനു സമീപത്തെ ലോഡ്ജിലെത്തിച്ചു പീഡിപ്പിക്കുകയും ചെയ്തു. പൊലീസുകാരനെതിരെ കസബ സ്റ്റേഷനിലും സിറ്റി കമ്മിഷണര്‍ക്കും പരാതി നല്‍കിയതിനെ തുടര്‍ന്നു 2020 ജൂലൈയില്‍ വകുപ്പുതല…

    Read More »
  • Sports

    മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പൊപ്ലാനിക് സ്ലൊവേനിയ ദേശീയ ടീമില്‍

    മുൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്ട്രൈക്കര്‍ പൊപ്ലാനിക് സ്ലൊവേനിയ ദേശീയ ടീമില്‍ ഇടം നേടി. ജനുവരിയില്‍  അമേരിക്കയെ നേരിടാൻ പോകുന്ന സ്ലൊവേനിയൻ ദേശീയ ടീമിലാണ് പൊപ്ലാനിക് ഇടം നേടിയത്‌. 2018 മുതല്‍ 2020 വരെ  കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്ന താരമായ പൊപ്ലാനിക് ഇപ്പോള്‍ സ്ലൊവീന്യൻ ക്ലബായ ബ്രാവോയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. ജനുവരി 21 നാണ്  അമേരിക്കയുമായുള്ള സ്ലൊവേനിയയുടെ സൗഹൃദ മത്സരം

    Read More »
  • Kerala

    മോദിയുടെ തൃശൂര്‍ പ്രസംഗം ‘സെല്‍ഫ് ഗോള്‍’; ആയുധമാക്കി കോൺഗ്രസ്

    തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂര്‍ പ്രസംഗത്തിലെ സ്വര്‍ണക്കടത്ത് പരാമര്‍ശം സെല്‍ഫ് ഗോളായി.സംഭവം കോൺഗ്രസ് ആയുധമാക്കുകയും ചെയ്തു. ഏത് ഓഫിസ് കേന്ദ്രീകരിച്ചാണ് കേരളത്തില്‍ സ്വര്‍ണ കള്ളക്കടത്ത് നടക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതിക്കൂട്ടിലായ സ്വര്‍ണക്കടത്ത് വിവാദം പ്രധാനമന്ത്രി പരാമര്‍ശിച്ചത്.എന്നാൽ അത് വിപരീതഫലമാണ്  ഉണ്ടാക്കിയതെന്നു മാത്രമല്ല, മുഖ്യ എതിരാളി കോണ്‍ഗ്രസിന് ശക്തമായ ആയുധമായി  മാറുകയും ചെയ്തു. കേസ് ആരാണ് അന്വേഷിച്ചതെന്നും സ്വര്‍ണക്കടത്തിനെ കുറിച്ച്‌ അറിയാമെങ്കില്‍ പ്രധാനമന്ത്രി എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന മറുചോദ്യത്തിന് ബി.ജെ.പിക്ക് മറുപടിയുണ്ടായില്ല. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരൻ മാസങ്ങളോളം ജയിലിലായി. കൂട്ടുപ്രതി യു.എ.ഇ കോണ്‍സുലേറ്റ് മുൻ ഉദ്യോഗസ്ഥ സ്വപ്ന സുരേഷിനും മുഖ്യമന്ത്രിയും കുടുംബവുമായുള്ള അടുപ്പവും പുറത്തുവന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണക്കടത്തില്‍ നേരിട്ട് ബന്ധമുണ്ടെന്ന് സ്വപ്ന സുരേഷ് പലകുറി വെളിപ്പെടുത്തി. ഇതുസംബന്ധിച്ച്‌ കേന്ദ്ര ഏജൻസികള്‍ക്ക് മൊഴി നല്‍കി. എന്നാല്‍, കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക്…

    Read More »
  • Kerala

    നവകേരള യാത്രയുമായി ബിജെപിയും; ജനുവരി 27 ന് ആരംഭിക്കും

    തിരുവനന്തപുരം: നവകേരള യാത്രയുമായി ബിജെപിയും. ബിജെപിയുടെ നവകേരള പദയാത്ര ജനുവരി 27ന് ആരംഭിക്കും.  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്ര കാസര്‍കോട് നിന്ന് ആരംഭിച്ച്‌ സംസ്ഥാനത്തുടനീളം പര്യടനം നടത്തി തിരുവനന്തപുരത്ത് അവസാനിക്കും. ഓരോ നിയോജക മണ്ഡലവും രണ്ടു ദിവസത്തെ പദയാത്രയ്ക്ക് സാക്ഷ്യം വഹിക്കും. ‘നവകേരളം മോദിക്കൊപ്പം’ എന്നതാണ് പദയാത്രയുടെ മുദ്രാവാക്യം.

    Read More »
  • NEWS

    ഒമാനില്‍ ജനുവരി 11ന് പൊതു അവധി

    മസ്കറ്റ്: സുല്‍ത്താന്‍റെ സ്ഥാനാരോഹണ ദിനത്തിന്‍റെ ഭാഗമായി ജനുവരി 11ന് ഒമാനിൽ പൊതു അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പൊതു-സ്വകാര്യമേഖലകളില്‍ ഉള്ളവര്‍ക്ക് അവധി ബാധകമായിരിക്കും.ജനുവരി 11 വ്യാഴാഴ്ചയായയതിനാല്‍ ഫലത്തിൽ വാരാന്ത്യ ദിനങ്ങളുള്‍പ്പെടെ മൂന്ന് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക.

    Read More »
  • NEWS

    അബൂദബിയിലും മോദി റാലി; ‘അഹ്‍ലൻ മോദി’യില്‍ 50,000 പേര്‍ പങ്കെടുക്കും

    അബൂദബി: അബൂദബിയില്‍ നിര്‍മിച്ച ശിലാക്ഷേത്രമായ ബാപ്സ് മന്ദിറിന്‍റെ ഉദ്ഘാടനം  ഫെബ്രുവരി 13ന് അബൂദബിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും.  ശേഷം ഇന്ത്യൻ പ്രവാസി സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.’അഹ്‍ലൻ മോദി’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ 50,000ത്തിലേറെ ആളുകൾ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് ബാപ്സ് മന്ദിര്‍.താമരയുടെ രൂപത്തിലാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. ക്ഷേത്ര നിര്‍മാണത്തിനുള്ള ഭൂമി യുഎഇ സര്‍ക്കാര്‍ സൗജന്യമായാണ് നല്‍കിയത്. അബൂദബി-ദുബൈ ഹൈവേയില്‍ അബൂമുറൈഖയിലെ 10.9 ഹെക്ടറിലാണ് ക്ഷേത്രം. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളുടെ പ്രതീകമായി ക്ഷേത്രത്തിന് ഏഴു കൂറ്റന്‍ ഗോപുരങ്ങളുണ്ട്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‍യാന്‍ 2015ല്‍ അബൂദബി കിരീടാവകാശിയായിരിക്കെയാണ് ക്ഷേത്രനിര്‍മാണത്തിന് സ്ഥലം അനുവദിച്ചത്. ക്ഷേത്ര നിര്‍മാണത്തിനുള്ള ശിലകള്‍, മാര്‍ബിള്‍ രൂപങ്ങള്‍, ശില്‍പങ്ങള്‍ തുടങ്ങിയവ ഇന്ത്യയില്‍ നിന്ന് കപ്പല്‍മാര്‍ഗം എത്തിക്കുകയായിരുന്നു. ആത്മീയവും സാംസ്‌കാരികവുമായ ആശയവിനിമയങ്ങള്‍ക്കുള്ള ആഗോള വേദി, സന്ദര്‍ശക കേന്ദ്രം, പ്രദര്‍ശന ഹാളുകള്‍, പഠന മേഖലകള്‍, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള…

    Read More »
  • India

    ജേഷ്ഠനെ യാത്രയാക്കുന്നതിനിടയിൽ സ്കൂള്‍ ബസ് കയറി കുഞ്ഞനുജത്തിക്ക് ദാരുണാന്ത്യം

    കോട്ടയം:  സ്കൂള്‍ ബസ് കയറി പിഞ്ചുകുഞ്ഞിന് അച്ഛന്റെ കണ്മുൻപില്‍ ദാരുണാന്ത്യം.കോട്ടയം വയലാ  പാറയ്ക്കല്‍ മിഥുന്റെ മകള്‍ ജൂവല്‍ അന്ന മിഥുൻ (ഒന്നര വയസ്സ്) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഹൈദരാബാദിലെ ഹബ്സിഗുഡയിലായിരുന്നു അപകടം.ഹബ്സിഗുഡയിലെ ഒ.യു.പി.എസ്. സര്‍ക്കിളിലെ  എട്ടാംനമ്ബര്‍ സ്ട്രീറ്റിലാണ് കുടുംബം താമസിക്കുന്നത്. പതിവുപോലെ മൂത്തകുട്ടി ജോര്‍ജ് (ആറ്)നെ യാത്രയാക്കാൻ മിഥുൻ സ്കൂള്‍ ബസിന് അരികിലേക്ക് പോയപ്പോൾ  പരിചാരികയുടെ ഒപ്പം ഉണ്ടായിരുന്ന ജൂവല്‍ റോഡിലേക്ക് എങ്ങനെയോ ഇറങ്ങിവരുകയായിരുന്നു. സ്കൂള്‍ ബസ് പിന്നിലേക്ക് എടുത്തപ്പോഴായിരുന്നു അപകടം. മിഥുനും ഭാര്യ ചങ്ങനാശേരി മാമ്മൂട് പടിഞ്ഞാറേക്കുറ്റ് ലിന്റയും എൻജിനീയര്‍മാരാണ്. ആറ് വര്‍ഷത്തോളമായി ഇവര്‍ ഹൈദരാബാദിലാണ് താമസം.  ജൂവലിന്റെ സംസ്കാരം പിന്നീട്  വയലാ സെയ്ന്റ് ജോര്‍ജ് ദേവാലയ സെമിത്തേരിയിൽ നടക്കും.

    Read More »
  • India

    തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ട ഹിസ്ബുല്‍ മുജാഹിദീൻ ഭീകരൻ ഡല്‍ഹിയില്‍ അറസ്റ്റില്‍ 

    ഡല്‍ഹി: രാജ്യം തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ട ഹിസ്ബുല്‍ മുജാഹിദീൻ ഭീകരൻ ഡല്‍ഹിയില്‍ അറസ്റ്റില്‍. ജമ്മുകശ്മീരിലടക്കം നിരവധി ആക്രമണങ്ങളില്‍ പങ്കുള്ള ജാവേദ് അഹ്മദ് മട്ടൂവാണ് അറസ്റ്റിലായത്. ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലാണ്  ജാവേദ് മട്ടൂവിനെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് തോക്കും മാഗസീനും മോഷ്ടിച്ച വാഹനവും പിടിച്ചെടുത്തു. ജമ്മു കശ്മീര്‍ സ്വദേശിയായ ഇയാള്‍ നാല് ഗ്രനേഡ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ വധിച്ച കേസും ഇയാള്‍ക്കെതിരെയുണ്ട്. എ പ്ലസ്  കാറ്റഗറി തീവ്രവാദിയായ ഇയാളേക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.  പാക്കിസ്ഥാനില്‍ പോയി ആയുധ പരിശീലനം നേടിയ ആളാണ് ഇയാൾ.

    Read More »
Back to top button
error: