Month: January 2024

  • Kerala

    കല്ലുകള്‍ കൂട്ടത്തോടെ റോഡിലേക്ക് പതിച്ചു; കോട്ടയം-കുമളി ദേശീയപാതയില്‍ വന്‍ദുരന്തം ഒ‍ഴിവായത് തലനാരിടയ്ക്ക്

    ഇടുക്കി: കോട്ടയം – കുമളി ദേശീയപാതയില്‍ പീരുമേട് മത്തായി കൊക്കയ്ക്ക് സമീപം മലമുകളില്‍ നിന്നും കല്ലുകള്‍ റോഡിലേക്ക് പതിച്ചു. വ്യാഴാഴ്ച്ചയാണ് സംഭവം. ഓരോ നിമിഷവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയിലേക്കായിരുന്നു ഒന്നിന് പിറകെ ഒന്നായി കൂറ്റൻ പാറക്കല്ലുകൾ ഉരുണ്ടുവീണത്. പീരുമേട് പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്ന ക്യാമറയില്‍ ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.സംഭവം നടക്കുമ്ബോള്‍ ഈ വഴി വാഹനങ്ങള്‍ വരാതിരുന്നത് മൂലം വന്‍ ദുരന്തമാണ് വഴി മാറിയത്. കല്ലുകള്‍ പതിക്കുന്നതിനു മുന്‍പ് നിരവധി വാഹനങ്ങള്‍ ഇരുവശങ്ങളിലേക്കും കടന്നുപോകുന്നത് ദൃശ്യങ്ങളില്‍ കാണാം.

    Read More »
  • India

    മധുര ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

    ദില്ലി: മധുര ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. മേലിൽ ഇത്തരം ആവശ്യങ്ങളുമായി വരരുതെന്നും സുപ്രീംകോടതി താക്കീത് നൽകി. പൊതുതാല്‍പര്യ ഹര്‍ജിയായിട്ടാണ് ഹര്‍ജി നല്‍കിയിരുന്നത്. മധുര കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോടു ചേര്‍ന്നുള്ളതാണ് ഷാഹി ഈദ്ഗാഹ് പള്ളി. പള്ളിയില്‍ സര്‍വ്വേ വേണമെന്നും പള്ളി പൊളിക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഹര്‍ജി തള്ളിയ കോടതി ഇത്തരം ആവശ്യങ്ങളില്‍ ഇടപെടാറില്ലെന്ന് പറഞ്ഞു. ഭാവിയില്‍ ഇത്തരം ഹര്‍ജിയുമായി വരരുതെന്നും സുപ്രീം കോടതി താക്കീത് നല്‍കി.

    Read More »
  • Crime

    ക്ലാസ്സില്‍ പോകാത്തതിന് അമ്മ ശാസിച്ചു; 12 വയസ്സുകാരന്‍ തൂങ്ങിമരിച്ചു

    തിരുവനന്തപുരം: 12 വയസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍. പൂജപ്പുര കൊങ്കളത്തു ബിനു – രാജി ദമ്പതികളുടെ മകന്‍ അലക്സ് ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിക്കും വൈകുന്നേരം അഞ്ച് മണിക്കും ഇടയിലായിരുന്നു സംഭവം. ക്ലാസ്സില്‍ പോകാത്തതിന് അമ്മ ശാസിച്ചതിനെത്തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്നാണ് സംശയിക്കുന്നത്. അതേസമയം, കരുനാഗപ്പള്ളി പള്ളിക്കലാറ്റില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കരുനാഗപ്പള്ളി തൊടിയൂര്‍ പുത്തന്‍തറയില്‍ സജാദിന്റെ മകള്‍ പത്താം ക്ലാസ്‌കാരിയായ സജാദ് ഫാത്തിമയുടെ മൃതദേഹമാണ് കാരൂര്‍ കടവ് പാലത്തിന് വടക്ക് വശത്ത് നിന്നും കിട്ടിയത്. തൊടിയൂര്‍ കാരൂര്‍ക്കടവു പാലത്തില്‍ നിന്നാണ് സജാദ് ഫാത്തിമ ഇന്നലെ രാവിലെ ആറ്റിലേക്ക് ചാടിയത്. സൈക്കിളും ചെരുപ്പും റോഡ് സൈഡില്‍ ഇരിക്കുന്നത് കണ്ട് സമീപത്തെ സി.സി.ടി.വി പരിശോധിച്ചതില്‍ നിന്നാണ് സംഭവം വ്യക്തമായത്. രാവിലെ 6 മണിയൊടെ വീടിന് സമീപത്ത് ടൂഷന് പോകാന്‍ ഇറങ്ങിയ കുട്ടി പാലത്തിലെത്തി ചാടുകയായിരുന്നു. പഠനസംബന്ധമായ പ്രശ്‌നങ്ങള്‍ മൂലമാണ് ആറ്റില്‍ചാടിയതെന്ന കത്ത് എഴുതിവച്ചതായി വിവരമുണ്ട്.

    Read More »
  • India

    രാമക്ഷേത്രം കാണാന്‍ പോകുന്നുണ്ടോ? ബസും ട്രെയിനും വിമാനവും രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള സര്‍വീസുകള്‍ ഇങ്ങനെ

    ലഖ്‌നൗ: ജനുവരി 22ന് രാമക്ഷേത്ര പ്രതിഷ്ഠ നിശ്ചയിച്ചതോടെ കണ്ണുകളെല്ലാം അയോധ്യയിലേക്ക് നീണ്ടിരിക്കുകയാണ്. തീര്‍ഥാടന കേന്ദ്രത്തിലേക്ക് എങ്ങനെ യാത്ര ചെയ്യാം? അയോധ്യയിലെത്താനുള്ള എളുപ്പ മാര്‍ഗം എന്താണ് തുടങ്ങിയ ചോദ്യങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് അയോധ്യയിലേക്ക് ട്രെയിന്‍, വിമാന ഗതാഗതം ഇതിനോടകം സജീവമായിട്ടുണ്ട്. പല നഗരങ്ങളില്‍ നിന്നും ബസ് സര്‍വീസുകളും അയോധ്യയിലേക്കുണ്ട്. പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് അയോധ്യയിലേക്ക് റെയില്‍ കണക്ടിവിറ്റി ലഭ്യമാണ്. അയോധ്യ ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലാണ് രാമക്ഷേത്ര ദര്‍ശനത്തിനെത്തുന്നവര്‍ ഇറങ്ങേണ്ടത്. ലഖ്നൗ, ഡല്‍ഹി, അലഹബാദ്, വാരണാസി, ഗോരഖ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് അയോധ്യയിലേക്ക് നേരിട്ട് ട്രെയിന്‍ സര്‍വീസുകളുണ്ട്. ദൂരദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് കണക്ടിങ് ട്രെയിനുകളും ഇന്ന് ലഭ്യമാണ്. വന്ദേ ഭാരത് ഉള്‍പ്പെടെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ രാജ്യതലസ്ഥാനത്ത് നിന്ന് അയോധ്യയിലേക്കുണ്ട്. അയോധ്യയിലേക്ക് ഏറ്റവും കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്ന കേന്ദ്രങ്ങളിലൊന്ന് ഡല്‍ഹിയാണ്. ഏഴു മണിക്കൂര്‍ മുതല്‍ 14 മണിക്കൂര്‍ വരെയാണ് ഡല്‍ഹി – അയോധ്യ ട്രെയിന്‍ യാത്രയ്ക്ക് വിവിധ ട്രെയിനികളെടുക്കുന്ന…

    Read More »
  • Kerala

    നാടന്‍പാട്ട് വേദിയില്‍ മൈക്ക് സെറ്റിനെ ചൊല്ലി പ്രതിഷേധം; സ്‌കൂള്‍ കലോത്സവത്തില്‍ സംഘര്‍ഷം

    കൊല്ലം: സംസ്ഥാന കലോത്സവത്തില്‍ നാടന്‍പാട്ട് വേദിയില്‍ പ്രതിഷേധം. സൗണ്ട് സംവിധാനങ്ങളില്‍ അപാകതയുണ്ടെന്നും മത്സരത്തിന് നാലാം നിലയില്‍ വേദി അനുവദിച്ചത് നാടന്‍ പാട്ടിനോടുള്ള അവഗണനയാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. പരാതി സംഘാടകര്‍ അവഗണിക്കുന്നുവെന്നും നാടന്‍പാട്ട് കലാകാരന്‍മാര്‍ പറഞ്ഞു. പാട്ടുപാടുമ്പോള്‍ വാദ്യങ്ങളടക്കം ഉപയോഗിക്കുന്നുണ്ട്. ഈ സമയത്ത് പാട്ടിന്റെ വരികളൊന്നും വ്യക്തമാകുന്നില്ല. ജഡ്ജിന് പോലും ഒന്നും മനസിലായിട്ടുണ്ടാകില്ല. നേരത്തെ തന്നെ ഇക്കാര്യം സംഘാടകരെ അറിയിച്ചെങ്കിലും അവഗണിക്കുകയും പ്രതിഷേധിച്ചവരെ പൊലീസിനെക്കൊണ്ട് ബലമായി പിടിച്ചുമാറ്റിയെന്നും നാടന്‍പാട്ട് കലാകാരന്മാര്‍ പറയുന്നു. അതേസമയം, അപ്പീലുകളുടെ ബാഹുല്യം ഈ വര്‍ഷത്തെ കലോത്സവത്തിന്റെ പ്രധാന പ്രശ്നമായി മാറുന്നുവെന്ന് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ വര്‍ഷം കോഴിക്കോട് അപ്പീലുകളില്ലായിരുന്നു. ഇപ്പോള്‍ മുന്‍സിപ്പല്‍ കോടതി മുതല്‍ അപ്പീലുകള്‍ അനുവദിച്ചു കൊടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്വാഭാവികമായി മത്സരത്തിന്റെ സമയക്രമമൊക്കെ തെറ്റുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലകളില്‍ വന്നിട്ടുള്ള റിസള്‍ട്ട് വെച്ചുണ്ടാക്കുന്ന ടൈം ഷെഡ്യൂള്‍ അനുസരിച്ച് മുന്നോട്ട് പോയാല്‍ സമയം തെറ്റില്ല. പക്ഷേ ഇപ്പോള്‍ മത്സരം തുടങ്ങുന്നതിന് തൊട്ട് മുന്നേയാണ് അപ്പീലുമായി എത്തുന്നത്.…

    Read More »
  • Kerala

    അയ്യപ്പ ഭക്തന്റെ പണം കവർന്ന നായയെ കസ്റ്റഡിയിലെടുത്ത് പോലീസ്; സംഭവം എരുമേലിയിൽ 

    എരുമേലി : മിക്ക ശബരിമല സീസണിലും എരുമേലിയിൽ അയ്യപ്പ ഭക്തരുടെ പണം ഉൾപ്പടെ വിലപിടിപ്പുള്ളവ സാധനങ്ങൾ മോഷ്ടിക്കപ്പെടാറുണ്ട്. പലതിലും മോഷ്ടാക്കൾ പിടിയിലാകാറുണ്ടെങ്കിലും ഇന്നലെയുണ്ടായത് തികച്ചും വ്യത്യസ്തമായ ഒരു സംഭവമായിരുന്നു. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ എരുമേലിയിൽ വലിയമ്പലത്തിനടുത്തുള്ള കുളിക്കടവിൽ കുളിച്ചു കൊണ്ടിരുന്ന തമിഴ്നാട് തഞ്ചാവൂർ സ്വദേശിയായ മൂർത്തി എന്ന അയ്യപ്പഭക്തന്റെ മൊബൈലും പേഴ്സും അടങ്ങിയ ബാഗാണ്  കാണാതായത്. കുളിക്കാൻ ഇറങ്ങിയപ്പോൾ ബാഗ് കരയിൽ വച്ചതാണ്. മോഷണം ആണെന്ന് മനസിലായതോടെ  ഭക്തൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസിനെ വിവരം അറിയിച്ചു. ഉടൻ തന്നെ കൺട്രോൾ റൂമിലും പോലിസ് സ്റ്റേഷനിലും  വിവരം എത്തി. നിമിഷങ്ങൾക്കകം സ്റ്റേഷനിലെ ഹൈടെക് സെൽ അന്വേഷണം തുടങ്ങി. കുളിക്കടവ് ഉൾപ്പടെ പരിസരങ്ങളിലെ നിരീക്ഷണ സിസി ക്യാമറകളിലെ ദൃശ്യങ്ങൾ ശേഖരിച്ച് സൂം ചെയ്ത് പരിശോധന ആരംഭിച്ചു. ഇതോടെയാണ് ഒരു നായ ബാഗ് കടിച്ചെടുത്തു പോകുന്ന ദൃശ്യം കുളിക്കടവിലെ ക്യാമറയിൽ നിന്നും ലഭിച്ചത്. ഉടൻ തന്നെ പോലീസ് രംഗത്തിറങ്ങി.താമസിയാതെ കടവിന്റെ പരിസരത്ത് നിന്നുതന്നെ നായയെ പോലിസ്…

    Read More »
  • India

    ബംഗാളില്‍ റെയ്ഡിന് എത്തിയ ഇഡി സംഘത്തെ കല്ലെറിഞ്ഞ് ഓടിച്ചു; വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു

    കൊല്‍ക്കത്ത: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘത്തിന് നേരെ പശ്ചിമ ബംഗാളിലെ 24 നോര്‍ത്ത് പര്‍ഗാനയില്‍ ആക്രമണം. തൃണമൂല്‍ നേതാവിന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. റേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കായ ഷാജഹാന്‍ ഷെയ്ഖ്, ശങ്കര്‍ ആദ്യ തുടങ്ങിയവരുടെയും ബന്ധുക്കളുടെയും വീടുകളിലാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയത്. ഷാജഹാന്‍ ഷെയ്ഖിന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയ ഇഡി സംഘത്തെയാണ് വഴിയില്‍ വച്ച് നൂറ് കണക്കിന് വരുന്ന തൃണമൂല്‍ പ്രവര്‍ത്തകര്‍ തടഞ്ഞത്. അവര്‍ സഞ്ചരിച്ച വാഹനനത്തിന് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറിയില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഒരുക്കിയ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റും. തുടര്‍ന്ന് അവര്‍ക്ക് അവിടെ നിന്ന് പരിശോധന നടത്താതെ മടങ്ങേണ്ടി വന്നു. ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്നും പരിശോധന പൂര്‍ത്തിയാക്കാതെ കൊല്‍ക്കത്തയ്ക്ക് മടങ്ങിയതായി ഇഡി വൃത്തങ്ങള്‍ അറിയിച്ചു. #WATCH | North 24 Parganas, West Bengal: A team of the Enforcement…

    Read More »
  • Crime

    യുപിയില്‍ വീണ്ടും ‘ഗുണ്ടയ്‌ക്കൊരുണ്ട’ പദ്ധതി; കുപ്രസിദ്ധ കുറ്റവാളിയെ ഏറ്റുമുട്ടലില്‍ വധിച്ചു

    ലക്‌നൗ: ഗുണ്ടാതലവനും ഷാര്‍പ്പ് ഷൂട്ടറുമായ വിനോദ്കുമാര്‍ ഉപാധ്യായ യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കൊലപാതകങ്ങളടക്കം 35 ലധികം കേസുകളില്‍ പ്രതിയായ വിനോദിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഗോരഖ്പൂര്‍ പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പ്രത്യേക ദൗത്യസംഘം താമസ സ്ഥലം വളഞ്ഞത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ഇയാള്‍ പോലീസിന് നേരെ നിരവധി തവണ വെടിയുതിര്‍ത്തു. തുടര്‍ന്ന് പോലീസ് സംഘം നടത്തിയ പ്രത്യാക്രമണത്തിലാണ് വിനോദ് കൊല്ലപ്പെട്ടത്. ഗോരഖ്പൂര്‍, ബസ്തി, സന്ത് കബീര്‍നഗര്‍ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു വിനോദിന്റെ ഗുണ്ടാ സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇയാള്‍ക്കെതിരെ 35 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഒന്നില്‍ പോലും ശിക്ഷിക്കപ്പെട്ടില്ല. യുപി പോലീസ് തയ്യാറാക്കിയ മാഫിയ തലവന്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ വിനോദ് ഉള്‍പ്പെട്ടിരുന്നു . കഴിഞ്ഞ ഏഴ് മാസമായി ഇയാളെ പിടികൂടാനുള്ള ശ്രമങ്ങളിലായിരുന്നു ദൗത്യ സംഘം. അയോദ്ധ്യ ജില്ലയിലെ പൂര്‍വയില്‍ താമസിക്കുന്ന വിനോദ് കുമാര്‍ ഉപാധ്യായ 2005ലാണ് ആദ്യ കൊലപാതകം നടത്തിയത്. ഗുണ്ടാ തലവാനായ ജിത്നാരായണ്‍…

    Read More »
  • Sports

    ഉത്തർപ്രദേശിന് ടോസ്; ക്രിക്കറ്റ് ആവേശത്തിലേക്ക് ആലപ്പുഴ

    ആലപ്പുഴ: രഞ്ജി ട്രോഫിയുടെ പുതു സീസണിനായി കേരള ക്രിക്കറ്റ് ടീം സ്വന്തം മൈതാനത്തേക്ക്. ആലപ്പുഴയിലെ എസ്‌ഡി കോളേജ് ഗ്രൗണ്ട് വേദിയാവുന്ന എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ ഉത്തര്‍പ്രദേശിനെ ഇന്ന് കേരളം നേരിടും. ടോസ് നേടിയ യുപി നായകന്‍ ആര്യന്‍ ജൂയല്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ താരം സഞ്ജു സാംസണാണ് കേരളത്തിന്‍റെ ക്യാപ്റ്റന്‍. കുല്‍ദീപ് യാദവ്, റിങ്കു സിംഗ് എന്നീ ദേശീയ താരങ്ങള്‍ ഉത്തര്‍പ്രദേശ് പ്ലേയിംഗ് ഇലവനിലുമുണ്ട്. ഇന്നലത്തെ അപ്രതീക്ഷിതമായ മഴയിൽ  ഔട്ട്‌ഫീല്‍ഡ് നനഞ്ഞതു കാരണം ഏറെ വൈകിയാണ്  മത്സരം ആരംഭിച്ചത്.

    Read More »
  • Kerala

    പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചത് ചോദ്യംചെയ്ത എസ്‌ഐ.യെയും രണ്ട് പൊലീസുകാരെയും മർദ്ദിച്ചവശരാക്കി; പ്രതി പിടിയിൽ 

    റാന്നി: വെച്ചൂച്ചിറയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചത് ചോദ്യംചെയ്ത എസ്‌ഐ.യെയും രണ്ട് പൊലീസുകാരെയും മര്‍ദിച്ചയാളെ  അറസ്റ്റ് ചെയ്തു. ചാത്തൻതറ പത്താഴപ്പാറ വീട്ടില്‍ പി.വി.മണി(50) ആണ് അറസ്റ്റിലായത്. പൊലീസുകാരെ ആക്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. വെച്ചൂച്ചിറ എസ്‌ഐ. സായിസേനൻ, സി.പി.ഒ. ലാല്‍, ഡ്രൈവര്‍ ജോസണ്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച പകല്‍ 2.15-ഓടെ ചാത്തൻതറയിലാണ് സംഭവം. ഈ ഭാഗത്ത് മദ്യപാനികളുടെയും സമൂഹവിരുദ്ധരുടെയും ശല്യം വര്‍ധിക്കുന്നതായി വിവരം ലഭിച്ചതോ ടെ പട്രോളിങിന് എത്തിയതായിരുന്നു പൊലീസ്. ഇതിനിടെ വെച്ചൂച്ചിറ കവലയോടുചേര്‍ന്ന പൊതുസ്ഥലത്ത് ചിലര്‍ മദ്യപിക്കുന്നതായി കണ്ടെത്തി. ഇത് ചോദ്യം ചെയ്തപ്പോള്‍ മണി അക്രമാസക്തനാവുകയായിരുന്നു. തന്റെ ഇടതുചെള്ളയില്‍ അടിക്കുകയും കൈ ബലമായി പിടിച്ചുതിരിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തതായി എസ്‌ഐ. സായിസേനൻ പറഞ്ഞു. തടയാനെത്തിയ പൊലീസുകാരെയും പിടിച്ചുതള്ളി കുത്തിനുപിടിക്കുകയും ചെയ്തു. ഇവര്‍ പെരുനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും, കൈയ്ക്ക് സാരമായ പരിക്കുള്ളതിനാല്‍ എസ്‌ഐ. പിന്നീട് റാന്നി താലൂക്കാശുപത്രിയിലും ചികിത്സ തേടി. തടിപ്പണിക്കാരനായ ഇയാളെ. കൂടുതൽ പോലീസെത്തി ബലപ്രയോഗത്തിലൂടെയാണ്  പിടികൂടിയത്.

    Read More »
Back to top button
error: