ബി.ജെ.പിയില്‍ ചേര്‍ന്നതിന് ഓർത്തഡോക്സ് സഭാ നിലയ്ക്കൽ ഭദ്രാസന കൗൺസിൽ സെക്രട്ടറി കൂടിയായ ഇദ്ദേഹത്തിനെതിരെ സഭ കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു.
ഫാ. ഷൈജു കുര്യനെ നിലവിലെ എല്ലാ ചുമതലകളില്‍നിന്നും സഭാ നേതൃത്വം നീക്കുകയും പരാതികള്‍ അന്വേഷിക്കാൻ കമീഷനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി ചേര്‍ന്ന ഭദ്രാസന കൗണ്‍സിലിന്റേതാണ് തീരുമാനം.
ഷൈജു കുര്യനൊപ്പം സഭ വിശ്വാസികളായ 47 പേരും ബി.ജെ.പിയില്‍ അംഗത്വം എടുത്തിരുന്നു. ബി.ജെ.പിയില്‍ ചേര്‍ന്നതിനെതിരെ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ റാന്നി ഇട്ടിയപ്പാറയിലെ ഓര്‍ത്തഡോക്സ് സഭാ നിലക്കല്‍ ഭദ്രാസനത്തിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. വൈദികര്‍ ഉള്‍പ്പെടെ പ്രതിഷേധത്തില്‍ പങ്കാളികളായതോടെ ഭദ്രാസന കൗണ്‍സില്‍ യോഗം മാറ്റി. ഭദ്രാസന സെക്രട്ടറിയുടെ ചുമതലയിലിരുന്ന് ഫാ. ഷൈജു കുര്യൻ ബി.ജെ.പി അംഗത്വമെടുത്തത് അംഗീകരിക്കില്ലെന്നായിരുന്നു ഇവരുടെ നിലപാട്.
ഇതിന് പിന്നാലെയാണ് വീട്ടമ്മയോട് ലൈംഗിക ചുവയോടെ സംസാരിച്ചതായി കാട്ടി ഫാ. മാത്യൂസ് വാഴക്കുന്നം വനിതാ കമ്മീഷനിൽ പരാതി നല്‍കിയത്. നിയമനടപടിക്ക് പത്തനംതിട്ട എസ്.പിക്ക് നിര്‍ദേശം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ത്രീയുടേതായി പ്രചരിക്കുന്ന ശബ്ദരേഖ സഭാ നേതൃത്വത്തിനും വൈദികൻ കൈമാറിയിട്ടുണ്ട്. ഈ ശബ്ദരേഖ ഉള്‍പ്പെടെ വിവിധ പരാതികള്‍ പരിഗണിച്ചാണ് ഷൈജു കുര്യനെതിരെ സഭ നടപടിയെടുത്തത്.